,

സ്‌ട്രോക്ക അഥവാ പക്ഷാഘാതം എങ്ങനെ തിരിച്ചറിയാം… ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്??                     

       നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് രക്തകുഴൽ പൊട്ടുകയോ,  അടയുകയോ ചെയ്യുന്നു ഇങ്ങനെയാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്.                                              

        നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്ക്ക്ക ആഘാതം രണ്ടുതരത്തിലാണ്.  ഒന്ന് തലച്ചോറിലുള്ള രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നു.                                              

     രണ്ടാമത് ആയിട്ട് തലച്ചോറിലെ രക്തധമനികൾ പൊട്ടി രക്തം പോകുന്നു.  നമ്മുടെ തലച്ചോറിന്റെ  ഓരോ ഭാഗവും ഓരോ ജോലികളാണ് ചെയ്യുന്നത്.  അതുകൊണ്ട് തലയുടെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് നമ്മളെ കിടപ്പിലാക്കുവാൻ കാരണം ആവുന്നു.                                         

                 ഇനീ എന്തൊക്കെയാണ് സ്‌ട്രോക്കിന്റെ  രോഗലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.  ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മളുടെ മുഖം കോടി പോകുക. അതായത് നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ മുഖം കോടി പോകുന്നു.                                           

            അടുത്തതായി മറ്റൊരു ലക്ഷണമാണ്  കൈ ഉയർത്തുന്നതിന് ബുദ്ധിമുട്ടുണ്ടാവുക. കൈ ഇല്ല എന്ന് തോന്നുന്ന ഒരു അവസ്ഥ, അല്ലെങ്കിൽ കൈക്ക് ബലമില്ലാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. കൂടാതെ കാലിന്റെ ബലം നഷ്ടപ്പെട്ട് ഒരു വശത്തേക്ക് വീണുപോകുന്ന അവസ്ഥ ഉണ്ടാകുന്നു. അല്ലെങ്കിൽ നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് നടക്കാൻ കഴിയാതെ പോകുന്നു.                               

         മറ്റൊരു ലക്ഷണമാണ് കൃത്യമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥ. നമ്മൾ സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥ, അല്ലെങ്കിൽ കുഴഞ്ഞു കുഴഞ്ഞു സംസാരിക്കുക, സംസാരത്തിൽ അവ്യക്തത ഉണ്ടാവുക, അല്ലെങ്കിൽ പൂർണമായി സംസാരശേഷി ഇല്ലാതാവുക.                                   ഈ ലക്ഷണങ്ങൾ ഒക്കെ കണ്ടാൽ അതിനെ നിസ്സാരമായി കാണാതെ ഉടൻതന്നെ നല്ല ഒരു ഹോസ്പിറ്റലിൽ പോകേണ്ടത് അത്യാവശ്യമാണ്.

           പിന്നെ ഹോസ്പിറ്റലിൽ പോയി എന്താണ് നമുക്ക് സംഭവിച്ചത് എന്ന് മനസ്സിലാക്കുക. ഇത് ബ്ലോക്ക് ആണോ അതോ രക്തം കട്ടപിടിച്ചത്  ആണോ എന്ന് മനസ്സിലാക്കുകയും രക്തം കട്ട പിടിച്ചത് ആണെങ്കിൽ അതിനെ അലിയിപ്പിക്കുന്ന ഇഞ്ചക്ഷൻ എടുക്കുകയോ, നമ്മുടെ തുടയിലെ രക്തധമനി യിലൂടെ ഒരു ചെറിയ കത്തീറ്റർ കടത്തിവിട്ട് ഏതു ഭാഗത്താണ് ബ്ലോക്ക് ആ ഭാഗത്തെ രക്ത കട്ട വലിച്ചു കളഞ്ഞ് രക്തം പ്രവഹിക്കുന്നത് പഴയരീതിയിൽ ആക്കുവാൻ സാധിക്കും ഇങ്ങനെ നമുക്ക് ആ രോഗിയെ രക്ഷപ്പെടുത്തുവാൻ സാധിക്കും.           

           ഇങ്ങനെയുള്ള രോഗികൾക്ക് നാലു മുതൽ ആറുമണിക്കൂറിനുള്ളിൽ ചികിത്സിച്ചാൽ മാത്രമേ അവരുടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.                                                     ഇങ്ങനെ മസ്തിഷ്ക്ക ആഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലെ മനസ്സിലാക്കുകയും ചികിത്സയും ചെയ്യേണ്ടത് അത്യാവശ്യം ആണ്…

Leave a Reply

Your email address will not be published. Required fields are marked *