,

നമ്മളിൽ  ഉണ്ടാവുന്ന ഗ്യാസ്ട്രബിൾ എങ്ങനെ മാറ്റിയെടുക്കാം..         

 

                               മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ ഇത്. എങ്ങനെ മാറ്റിയെടുക്കാം അല്ലെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം.                              

           ഗ്യാസ്ട്രബിൾ ഉള്ള ആളുകൾക്ക് പല വിധ ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളത്.ചില ആളുകൾക്ക് ഭക്ഷണം കഴിച്ചത്  തികട്ടി വരിക, മറ്റു ചില ആളുകൾക്ക് ഏമ്പക്കം ഉണ്ടാകാറുണ്ട്, കൂടാതെ പുളിച്ചുതികട്ടൽ, വയറുവേദന,ചില സമയത്ത് വയറ്റിൽ നിന്ന് പോകാതിരിക്കുക, ഇങ്ങനെ പല പല ലക്ഷണങ്ങളാണ് മിക്ക ആളുകളിലും  ഉണ്ടാകാറുള്ളത്.                                    

          ഗ്യാസ്ട്രബിൾ അനുഭവിക്കുന്ന ആളുകൾക്ക് ഒരുപരിധിവരെ മരുന്നില്ലാതെ ഗ്യാസ്ട്രബിൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം. ഒന്നാമതായി നന്നായി ഉറങ്ങുക.  വളരെ താമസിച്ച് ഉറങ്ങുകയും താമസിച്ച് എഴുന്നേൽക്കുകയും ചെയ്യുന്നവർക്ക് ഗ്യാസ്ട്രബിളിന്റെ  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

      അതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ ഉറക്കം. അത്  കൃത്യസമയത്ത് ഉറങ്ങുകയും കൃത്യ സമയത്ത് എഴുന്നേൽക്കുകയും ചെയ്യുക. കൂടാതെ എന്നും വ്യായാമം ചെയ്യുക.മറ്റൊന്ന് അമിതമായി ഭക്ഷണം കഴിക്കരുത്. അതായത് വയറു നിറയുന്നത് വരെ ഭക്ഷണം കഴിയ്ക്കരുത്.                                   

         മറ്റൊന്നാണ് അധികമായ എരിവും, പുളിയും ഉള്ള ആഹാരങ്ങൾ കഴിക്കാതെ മിതമായ രീതിയിൽ എരിവും,പുളിയും ഉള്ള ആഹാരങ്ങൾ കഴിക്കുക. മറ്റൊന്നാണ് നമ്മൾ ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് വെള്ളം കുടിക്കുക. അല്ലെങ്കിൽ ആഹാരം കഴിച്ചതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞിട്ട് വെള്ളം കുടിക്കുക.         

     ആഹാരം കഴിക്കുന്നതിന് ഇടയ്ക്ക് വെള്ളം കുടിച്ചാൽ അത് ഗ്യാസ്ട്രബിൾ ഉണ്ടാകാനും,  ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുവാനും ഇടയാക്കും.                                                    കൂടാതെ നമ്മൾ ജോലി ചെയ്തിട്ട്, അല്ലെങ്കിൽ വ്യായാമങ്ങൾ ചെയ്തിട്ട് ഉടൻ തന്നെ വെള്ളം കുടിക്കാതിരിക്കുക. ഇങ്ങനെയുള്ളവർ കുറച്ചുസമയം ഇരുന്നതിനു ശേഷം തണുത്ത വെള്ളം കുടിക്കാതെ ചെറിയ ചൂടുള്ള വെള്ളം കുടിക്കുക.                                    

          ഇങ്ങനെയൊക്കെ ചെയ്താൽ ഗ്യാസ്ട്രബിൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കാവുന്നതാണ്.                            ഗ്യാസ്ട്രബിൾ പ്രശ്നമുള്ളവർ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ചില കാര്യങ്ങൾ.      

       ഉലുവ വറുത്ത്  ഇട്ട് വെള്ളം ഉണ്ടാക്കി കുടിക്കുന്നത് ഗ്യാസ്ട്രബിൾ ഉള്ളവർക്ക് നല്ലതാണ്.കൂടാതെ നമ്മൾ ഉച്ചയ്ക്ക് കഴിക്കുന്ന ആഹാരത്തിന് കൂടെ എന്നും മോര് കുടിക്കുന്നത് നല്ലതാണ്.                                                    

     ഇഞ്ചിനീര്, നാരങ്ങാനീര്, ഉപ്പ് ഇവ ചേർത്ത് കഴിക്കുന്നത് ഗ്യാസ്ട്രബിൾ ഉള്ളവർക്ക് നല്ലതാണ്. ഇവ നാരങ്ങാ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും നല്ലതാണ്. അയമോദകം കഴിക്കുന്നത് ഗ്യാസ്ട്രബിൾ ഉള്ളവർക്ക് നല്ലതാണ്. കൂടാതെ കായം ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് ഏറ്റവും നല്ലതാണ്.

        മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഉണ്ടാകുന്ന ഗ്യാസ്ട്രബിളിന്റെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *