,

എള്ളെണ്ണ ഉപയോഗിക്കുന്നതാണ് ഉള്ള ഗുണങ്ങൾ?  എള്ള് നമുക്ക് എങ്ങനെ ഒക്കെ ഉപയോഗിക്കാം??    

 

                                     എള്ള് എന്ന് പറയുന്നത് ഏറ്റവും ഗുണകരമായ ഒന്നാണ്. നമ്മൾ എള്ളെണ്ണ ഉപയോഗിക്കാറുണ്ട്, കൂടാതെ എള്ളും ഉപയോഗിക്കാറുണ്ട്.             നമ്മൾ ഉപയോഗിക്കുന്ന എള്ളിൽ വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ B1,  വൈറ്റമിൻ ഇ, കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്  ഇതുപോലെ ഒരുപാട് ഘടകങ്ങൾ അടങ്ങിയതാണ്  .അതുകൊണ്ട് എള്ള് ഗുണകരമായ ഒന്നാണ്.കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു ദിവസം രണ്ട് ഗ്രാം എള്ള് വരെ ഉൾപ്പെടുത്താവുന്നതാണ്.                

      എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് എള്ള് അതായത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും കഴിക്കാം.    കൊളസ്‌ട്രോൾ, ഷുഗർ മറ്റ് അസുഖങ്ങളുള്ളവർക്കും എള്ള് കഴിക്കാവുന്നതാണ്. എള്ള് കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.              

      എള്ള്എണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.നമ്മുടെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിക്കുവാൻ നല്ലതാണ് എള്ള് എണ്ണ.  മറ്റൊന്നാണ് പ്രായമായ ആളുകളിൽ വാതസംബന്ധമായ രോഗങ്ങൾ ഉണ്ടാകാറുണ്ട് .എങ്ങനെയുള്ള ആളുകൾക്ക് എള്ള് എണ്ണ ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണ്.കൂടാതെ നമ്മുടെ എല്ലുകളുടെ ബലത്തിനും, പല്ലുകളുടെ ബലത്തിനും എള്ള് ഏറ്റവും നല്ലതാണ്. കൂടാതെ നമ്മുടെ വായുടെയും, തൊണ്ടയുടെയും  ആരോഗ്യത്തിനും എള്ള്  കഴിക്കുന്നത് നല്ലതാണ്. പല്ലിന്റെയും,വായുടെയും ആരോഗ്യത്തിന്‌ എള്ള് ചവച്ച് കഴിക്കുന്നത് നല്ലതാണ്.                 

         കൂടാതെ വായനാറ്റം ഉള്ളവർ, വായിൽ മറ്റെന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ ആണെങ്കിൽ എള്ള് എണ്ണ കവിൾ കൊള്ളുന്നതും നല്ലതാണ്.                              കൂടാതെ മുടിയുടെ വളർച്ചയ്ക്കും എള്ള് എണ്ണ ഏറ്റവും നല്ലതാണ്.                                                      

      മറ്റൊന്ന് തൈറോയ്ഡ് രോഗം ഉള്ളവർക്ക് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും എണ്ണ ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണ്. വിളർച്ച ഉള്ള കുട്ടികളിൽ എള്ള് വറുത്ത് കൊടുക്കുന്നത് നല്ലതാണ്.                                                       കൂടാതെ കുട്ടികളുടെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും കൂട്ടുന്നതിനും,  കുട്ടികളിൽ ഉന്മേഷം ഉണ്ടാകുവാനും എള്ള് വറുത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.                     

        കൂടാതെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും എള്ള് കഴിക്കുന്നത് നല്ലതാണ്.  കൂടാതെ ഹോർമോണിൽ ഉള്ള വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.മറ്റൊന്ന് പ്രമേഹരോഗികൾക്കും എള്ള് കഴിക്കുന്നത് നല്ലതാണ്.                                

     എള്ള് നമുക്ക് പല രീതിയിൽ ഉപയോഗിക്കാം.        എള്ള് വറുത്ത് കഴിക്കാം, ചമ്മന്തി ഉണ്ടാക്കി കഴിക്കാം.  എള്ള് കുതിർത്ത്  കഴിക്കാം, എള്ള് മുളപ്പിച്ചു നമുക്ക് കഴിക്കാവുന്നതാണ്. എള്ള് വളരെ ഗുണകരമായ ഒന്നായതിനാൽ അത് ദിവസവും നമ്മൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *