,

നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കുറയുന്നതിന്റെ  പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം??പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം??   

 

                                നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് പ്രോട്ടീൻ.                                                        നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കണം എങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.                                             നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കൂടുതലായി  കുറഞ്ഞു കഴിഞ്ഞാൽ അത് ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.  

             നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നു എന്ന് തുടക്കത്തിൽ തന്നെ  നമുക്ക് മനസ്സിലാക്കാൻ സാധിച്ചാൽ പ്രോട്ടീൻന്റെ കുറവ് മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന പല അസുഖങ്ങളെയും തടയുവാൻ നിങ്ങൾക്ക് കഴിയും.                                      പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ കുറഞ്ഞു  കഴിഞ്ഞാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ നമുക്ക് നോക്കാം.                                                      

              പ്രോട്ടീന് അളവ് കുറയുന്ന ആളുകളിൽ പ്രത്യേകിച്ചും സ്ത്രീകളിൽ മുടിയുടെ അറ്റം        പിളരുകയോ, മുടി പൊട്ടി പോവുകയോ ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരം വരണ്ടു പോകുന്നു. നമ്മുടെ നഖങ്ങളുടെ  നിറം മങ്ങുകയും, കട്ടികുറഞ്ഞ പൊട്ടി പോവുകയും ചെയ്യുന്നു.             

     മറ്റൊന്നാണ് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നു. മറ്റൊരു ലക്ഷണമാണ് നമ്മൾ ഭക്ഷണം കഴിച്ച ശേഷവും നമുക്ക് വയറു നിറഞ്ഞില്ല എന്ന് തോന്നുകയും വീണ്ടും കഴിക്കാൻ തോന്നുകയും ചെയ്യുന്നു. ഇതിന്റെ കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ  അളവ് കുറയുന്നതാണ്.   മറ്റൊരു ലക്ഷണമാണ് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടായാൽ അത് കരിയുവാൻ താമസം ഉണ്ടാകുന്നു അതിന്റെ  കാരണം നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറവായതിനാലാണ്.                       

          മറ്റൊന്നാണ് നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ അളവ് കുറഞ്ഞാൽ നമ്മുടെ രോഗപ്രതിരോധശക്തി കുറഞ്ഞുവരുന്നതായി കാണുന്നു.  പ്രോട്ടീൻ കുറയുന്നതിന് മറ്റൊരു ലക്ഷണമാണ് അമിതമായ ടെൻഷൻ, ഉണ്ടാവുക,ദേഷ്യം വരിക, ഓർമ്മക്കുറവ് ഉണ്ടാവുക ഇങ്ങനെയുള്ള പല കാര്യങ്ങൾ ഉണ്ടാവുന്നു.                              

    മറ്റൊരു ലക്ഷണം ആണ് നമ്മുടെ ശരീരത്തിൽ പല ഭാഗങ്ങളിൽ നീര് ഉണ്ടാകുന്നു.                      മറ്റൊരു ലക്ഷണം ആണ് നമ്മുടെ വയറ്റിൽ കൊഴുപ്പ അടിഞ്ഞിട്ട്  വയറു വീർത്തു വരികയും നമ്മുടെ മേൽഭാഗം മെലിഞ്ഞു വരികയും ചെയ്യുന്നു. മറ്റൊന്നാണ് കരളിന്റെ അകത്തു  കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റിലിവർ ഉണ്ടാകുന്നു. അതായത് ആവശ്യമായ പ്രോട്ടീന് പകരം കാർബോഹൈഡ്രേറ്റ് കൂടുതലായി ഉണ്ടാകുന്നു. 

    മറ്റൊരു ലക്ഷണമാണ് കുട്ടികളിൽ പ്രോട്ടീന് അളവ് കുറയുന്നതുമൂലം ശരീരം മെലിയുകയും വയർ തള്ളി നിൽക്കുന്നതായി കാണുന്നു. ഇങ്ങനെ ഉള്ള കുട്ടികൾക്ക് ഉന്മേഷവും,ആരോഗ്യവും ഇല്ലാതാകുന്നു.                                       

                പ്രോട്ടീൻ കുറവുള്ള ആളുകൾ പയറ്,കടല,പരിപ്പ്,  സോയാബീൻ, പാല്, പാൽ ഉൽപ്പന്നങ്ങൾ, മുട്ട,മീൻ,ഇറച്ചി ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്.  മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുള്ള ആളുകൾ ഡോക്ടറെ കാണുകയും നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് പരിശോധിച്ച് നോക്കുകയും ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *