,

തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ?    നമുക്ക് തൈറോയ്ഡ് ക്യാൻസർ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും?       

               

           നമ്മുടെ ശരീരത്തിൽ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന വിവിധ ഗ്രന്ഥികൾ ഉണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.                                 ചിലപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥി കൂടുതലായി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു അതിനെ  ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നു.     

         ചില സമയത്ത് തൈറോയ്ഡ് ഗ്രന്ഥി വളരെക്കുറച്ച് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു ഇതിന് ഹൈപോതൈറോയ്ഡിസം എന്നാണ് പറയുന്നത്. ഹൈപ്പർതൈറോഡിസത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.                    

        ശരീരം മെലിയുക, ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ഠ ഉണ്ടാവുക, കണ്ണ് പുറത്തേക്ക് തള്ളിവരുന്ന തായി അനുഭവപ്പെടുക     ഇങ്ങനെയുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് ഗ്രന്ഥി ഹോർമോൺ കൂടുതലായി ഉൽപാദിപ്പിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത്.                                          

         ഇനി ഹൈപോ തൈറോഡിസത്തിന്റെ  ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.  ഉന്മേഷക്കുറവ് ഉണ്ടാവുക, കൂടുതലായി വണ്ണം വയ്ക്കുക, ഉറക്കം കൂടുതലായി ഉണ്ടാവുക ഇങ്ങനെയൊക്കെ ഉള്ള ലക്ഷണങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉൽപ്പാദിപ്പിക്കാതെ ഇരുന്നാൽ കാണുന്ന ലക്ഷണങ്ങൾ.                        

     ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ തൈറോയ്ഡ് ഗ്രന്ഥിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ വിശദമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ടെസ്റ്റ് ആണ് ഇതിന് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.   

                        

     ആദ്യമായി നമ്മുടെ രക്തത്തിൽ ഹോർമോണിന്റെ അളവ് എത്ര ഉണ്ട് എന്നുള്ളത് ടെസ്റ്റ് ചെയ്തു നോക്കണം.                                                    കൂടാതെ അതിനുശേഷം കഴുത്തും  തൈറോയ്ഡും സ്കാൻ ചെയ്യുക. കൂടാതെ തൈറോയ്ഡ് മുഴ ഉള്ളവർക്ക് ആ ഭാഗത്തെ ചില കോശങ്ങൾ അടുത്ത  എഫ് എൻ എ സി ടെസ്റ്റ് ചെയ്ത് നോക്കുന്നതാണ്. ഈ മുഴ കാൻസർ ആവാൻ സാധ്യത ഉള്ളതാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

      ഇതിനു ശേഷമാണ് ഓപ്പറേഷൻ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.   കൂടാതെ ഈ മുഴ കാൻസർ തന്നെ ആണെങ്കിൽ അതിന് സർജറി ചെയ്യുകയാണ് ചെയ്യുന്നത്.     സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ മുഴകൾ ആണെങ്കിൽ മുഴക്ക് കട്ടി കൂടുതലായിരിക്കും, കൂടാതെ ഈ മുഴകളുടെ വളർച്ചയിൽ രോഗിക്ക് ശബ്ദവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു 

      ഇതൊക്കെ കാൻസർ മുഴകളുടെ ലക്ഷണങ്ങളാണ്.                            കൂടാതെ തൈറോയ്ഡ് ഗ്രന്ഥി കൂടുതലായി ഹോർമോണുകൾ ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുഴക്കും സർജറി ചെയ്യാറുണ്ട്.  ഇങ്ങനെയുള്ള ആളുകളിൽ ആദ്യമേ മരുന്നു കൊടുത്തിട്ട് ഹോർമോണിന്റെ അളവ് ശരിയായ രീതിയിൽ ആക്കിയിട്ട് മാത്രമേ സർജറി ചെയ്യാറുള്ളൂ.                                                    

     കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടായിട്ട് അത് മറ്റേതെങ്കിലും ഭാഗത്തേക്ക് വ്യാപിച്ചിട്ടുണ്ട് എങ്കിലും സർജറിയാണ് ചെയ്യുന്നത്.                               

         പഴയകാലത്ത് തൈറോയ്ഡ് ഗ്രന്ഥി മുഴുവനായി എടുത്ത് കളയാതെ ആണ്. ഇങ്ങനെയുള്ളവർക്ക് വീണ്ടും തൈറോയ്ഡ് ഗ്രന്ഥി വരാനുള്ള സാധ്യതകൾ ഉണ്ട്.                                                            എന്നാൽ ഇപ്പോൾ ഓപ്പറേഷനിലൂടെ തൈറോയ്ഡ് ഗ്രന്ഥി മുഴുവനായി എടുത്തുകളയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വീണ്ടും തൈറോയ്ഡ്  വളർന്നു വരാനുള്ള സാധ്യത ഇല്ല.    

                      തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതു കൊണ്ട് ഓപ്പറേഷനു ശേഷവും മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്.  ഈ കാര്യങ്ങളൊക്കെ നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *