1

പ്രീമെട്രിക് സ്കോളർഷിപ്പിന് ഉള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

 

           കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ  നിന്നും നമ്മുടെ സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ന്യൂന പക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന  പ്രീമെട്രിക്, പോസ്റ്റ്‌ മെട്രിക്, മെറിട് കം മീൻസ് സ്ക്കോളർഷിപ്പുകൾക്കുള്ള 2020-2021 വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ  ക്ഷണിച്ചിരിക്കുന്നു. 

           സിബിഎസ്ഇ, ഐസിഎസ്ഇ,  സ്റ്റേറ്റ് ഇവയിൽ ഏത് സിലബസുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വേണ്ടി അപേക്ഷിക്കാം. അവർ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ  രജിസ്ട്രേഡ് ആണെങ്കിൽ മാത്രമേ അവർക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

         അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി നിങ്ങൾക്ക് ഈ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. പുതിയ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കുകയും നേരത്തെ സ്കോളർഷിപ്പ് ലഭിച്ച് കൊണ്ടിരുന്നവർക്ക് റീന്യൂ ചെയ്യുകയും ചെയ്യാം. അപേക്ഷിക്കുന്ന എല്ലാവർക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്.

      F ന്യൂന മത വിഭാഗങ്ങളിൽപെട്ട ക്രിസ്ത്യാനികൾ. മുസ്ലീങ്ങൾ. ജൈനമത വിഭാഗക്കാർ.പാർസി  മതവിഭാഗക്കാർ, ബുദ്ധ മതവിഭാഗക്കാർ ഇവർക്കൊക്കെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർ ഹോസ്റ്റലിൽ താമസിക്കുന്നവർ അല്ലെങ്കിൽ അവർക്ക് ആയിരം രൂപവീതം ലഭിക്കും.

      ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുകയാണ് ചെയ്യുന്നത്. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കാണ് ലഭിക്കുന്നത്.

നമ്മുടെ ഫോണിൽ കൂടി തന്നെ നമുക്ക് റിന്യൂ ചെയ്യാൻ സാധിക്കും.

യോഗ്യതകൾ 

 •  കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ  ആയിരിക്കണം. 
 •  വിദ്യാർഥിക്ക് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ഡോക്യുമെന്റ്സ് 

 • ആധാർകാർഡ് 
 • ബാങ്ക് പാസ്ബുക്ക് 
 •  ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം 
 •  അവസാനം പഠിച്ച ഇയറിലെ മാർക്ക് ലിസ്റ്റ്
 •  സെൽഫ് ഡിക്ലറേഷൻ ഫോർ മൈനോറിറ്റി ഫോം 
 •  വരുമാന സർട്ടിഫിക്കറ്റ് 
 • ഡോമിസിൽ  സർട്ടിഫിക്കറ്റ്
 • ഫോട്ടോ 
 • ഫോൺ കൈയിൽ  കരുതണം. 

Leave a Reply

Your email address will not be published. Required fields are marked *