,

മുട്ട് വേദന എങ്ങനെ പരിഹരിക്കാം?  മുട്ട് വേദന ഉണ്ടാകാനുള്ള കാരണങ്ങൾ? മുട്ടുവേദന പരിഹരിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ..    

  

                                    ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് മുട്ടുവേദന എങ്ങനെ പരിഹരിക്കാം എന്നുള്ളതിനെ പറ്റിയാണ്.മുട്ടുവേദന ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്നാൽ നമ്മൾ വെറുതെ ഇരിക്കുക, ഇരുന്നുള്ള ജോലികൾ ചെയ്യുക,നടക്കാതെ ഇരിക്കുക, വ്യായാമം ഇല്ലാതിരിക്കുക ഇവയൊക്കെ കൊണ്ടാണ്.                                             മുട്ടുവേദന മാറ്റുന്നതിനായി നമ്മൾ ആദ്യമായി ചെയ്യേണ്ടത് വ്യായാമം ആണ്. എത്രത്തോളം നമ്മൾ വ്യായാമം ചെയ്യുന്നോ അത്രയും നമുക്ക് നമ്മുടെ മുട്ടുവേദന പരിഹരിക്കാനായി സാധിക്കും. 

         നമ്മൾ രാവിലെ എഴുന്നേറ്റ് നടക്കുക, നീന്തൽ പോലെയുള്ള വ്യായാമങ്ങൾ ചെയ്യുക. അടുത്തതായി അമിതഭാരം.  അമിതഭാരം ഉള്ളവരിൽ മുട്ടുവേദന കണ്ടുവരുന്നു. നമ്മുടെ ഭാരം താങ്ങുന്ന ഒരു അവയവമാണ് മുട്ട്. അതിനാൽ നമ്മളിൽ  ഉണ്ടാവുന്നഅമിത ഭാരം നിയന്ത്രിക്കുക. ഇങ്ങനെ ചെയ്താൽ മുട്ടുവേദന പരിഹരിക്കാൻ നമുക്ക് സാധിക്കും.            

       കൂടാതെ നമ്മൾ സമയത്ത് ഭക്ഷണം കഴിക്കുകയും, ഭക്ഷണത്തിൽ സലാഡുകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്യുക.           അടുത്തതായി നമ്മുടെ ശരീരത്തിൽ കൊഴുപ്പ്, കൊളസ്ട്രോൾ ഇവയൊക്കെ കൂടുതലുള്ളവരിൽ മുട്ടുവേദന കാണുന്നു. നമ്മുടെ ശരീരത്തിൽ കൊഴുപ്പ് കൂടാതെയും കൊളസ്ട്രോൾ കൂടാതെ ഇരിക്കുവാൻ നമ്മൾ ശ്രദ്ധിക്കുക.           

       കൂടാതെ പഴവർഗങ്ങൾ, ഗ്രീൻ ടീ, സാധാ എണ്ണകൾ ഉപയോഗിക്കുന്നതിനുപകരം ഒലിവ് എണ്ണ ഇവയൊക്കെ ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിൽ തേയ്മാനം ഉണ്ടാകാതെ ഇരിക്കാനും മുട്ടുവേദന പരിഹരിക്കാനും സാധിക്കുന്നതാണ്.   അടുത്തതായി കാൽസ്യത്തിന്റെ കുറവുമൂലം മുട്ടുവേദന ഉണ്ടാവുന്നു. ഇവ പരിഹരിക്കുന്ന തിനായി കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക.                                     

       ഇനി മുട്ട് വേദന ഉള്ളവർക്ക് മുട്ടുവേദന ഭേദം ആക്കുന്നതിനായി ഹോമിയോപ്പതിയിൽ ഇന്ന് ചികിത്സ ഉണ്ട്. ഒന്നാമതായി രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക, കൂടാതെ വ്യായാമങ്ങൾ ചെയ്യുക.                                       ഒന്നും ചെയ്തിട്ടും മുട്ടു വേദന മാറുന്നില്ല എങ്കിൽ ഓരോ ആളുകളുടെയും ശരീരീകവും, മാനസികമായ അവസ്ഥ മനസ്സിലാക്കി ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഓപ്പറേഷൻ ഇല്ലാതെ മുട്ട വേദന പരിഹരിക്കാൻ സാധിക്കുന്നത് ആണ്.       

                           മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമ്മളിൽ ഉണ്ടാകുന്ന മുട്ട് വേദന പരിഹരിക്കാൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *