,

നെഞ്ചെരിച്ചിൽ എങ്ങനെ സുഖപ്പെടുത്താം?? നെഞ്ചരിച്ചിൽ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ??       

 

         നമ്മളിൽ മിക്ക ആളുകളിലും ഉണ്ടാവുന്ന അസ്വസ്ഥതയാണ് നെഞ്ചരിച്ചിൽ. നമ്മുടെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആസിഡുകൾ, എൻസയിംസ്  ഇവ ഉണ്ട്. ഇവ അന്നനാളത്തിലേക്ക് കുറച്ചു കയറി വരുന്നു ഇങ്ങനെയുള്ളവരിൽ നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നു.                                     

          നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ നിന്നും വയറ്റിലേക്കു  കടത്തിവിടുന്നത് ഒരു വാൽവിലൂടെയാണ്.നമ്മൾ ആഹാരം കഴിക്കുമ്പോൾ ആ വാൽവ് തുറക്കുകയും അതിലൂടെ ഭക്ഷണം വയറ്റിലേക്ക് പോവുകയും ചെയ്യുന്നു. അതിനുശേഷം വാൽവ് അടയുകയും ചെയ്യുന്നു.                                                           

           ചില ആളുകളിൽ ഈ വാൽവിന് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ വാൽവ് അടയാതെ അതിലൂടെ ആസിഡുകളും എൻസൈമുകളും അന്നനാളത്തിലേക്ക് വരുന്നു ഇങ്ങനെ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നു.                 നെഞ്ചരിച്ചിൽ നമുക്ക് കൂടുതലായി അനുഭവപ്പെടുന്നത് നമ്മൾ ഭക്ഷണം കഴിച്ച ശേഷം ഉടൻ തന്നെ കിടക്കുകയോ, കുനിയുകയോ  ചെയ്യുമ്പോഴാണ്.                                     

      നെഞ്ചരിച്ചിൽ കൂടാൻ  ഉള്ള ചില പ്രധാന കാരണങ്ങൾ.                                                         

       ചില ആളുകളിൽ അധികമായി ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്.                                      കൂടാതെ രാത്രിയിൽ വയറുനിറച്ച് ഭക്ഷണം കഴിക്കുകയും ഉടൻതന്നെ കിടന്ന് ഉറങ്ങുകയും ചെയ്യുന്നവരിൽ നെഞ്ചെരിച്ചിൽ കൂടുന്നതായി കാണുന്നു.                                                       നമ്മൾ രാത്രിയിൽ ആഹാരം കഴിച്ച ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞു  മാത്രമേ കിടക്കുവാൻ പാടുള്ളൂ.                                                            കൂടാതെ രാത്രി സമയങ്ങളിൽ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നവരിൽ നെഞ്ചെരിച്ചിൽ കൂടുതലായി കാണപ്പെടുന്നു.   

        കൂടാതെ ചില ആഹാരങ്ങൾ കഴിക്കുന്ന ആളുകളിൽ നെഞ്ചരിച്ചിൽ ഉണ്ടാകാറുണ്ട് അതായത് ഉപ്പ് കൂടുതലായി ആഹാരത്തിൽ ഉപയോഗിക്കുന്നവർക്ക്, കൂടുതലായിട്ട് എരിവുള്ള മുളക് ഉപയോഗിക്കുന്നവരിൽ, കൂടാതെ ആൽക്കഹോൾ കൂടുതലായി ഉപയോഗിക്കുന്നവരിൽ, തക്കാളി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക്, മധുരപലഹാരങ്ങൾ കൂടുതലായി കഴിക്കുന്നവർക്ക്, ചായ കാപ്പി എന്നിവ കൂടുതലായി കുടിക്കുന്നവർക്ക് എങ്ങനെ കഴിക്കുന്നവരിൽ നെഞ്ചരിച്ചിൽ കൂടുതലായി അനുഭവപ്പെടാറുണ്ട്.                             

                      കൂടാതെ ആവിയിൽ വേവിച്ച ആഹാരം കഴിക്കുന്നവർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്.                                    നമ്മളിൽ എല്ലാദിവസവും ഈ നെഞ്ചെരിച്ചിൽ അനുഭവ പ്പെടാറുണ്ട് എങ്കിൽ, കൂടാതെ നമ്മൾ വെള്ളമോ ഭക്ഷണമോ  കഴിച്ചാൽ ഉടൻ തന്നെ നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട് എങ്കിൽ, കൂടാതെ ചിലരിൽ ഏതു തരം ഭക്ഷണം കഴിച്ചാലും നെഞ്ചെരിച്ചിൽ അനുഭവ പ്പെടാറുണ്ട്. ഇങ്ങനെയൊക്കെ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നമ്മൾ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. 

             വിശപ്പില്ലായ്മ ഉണ്ടായി ശരീര ഭാരം കുറഞ്ഞു പോവുകയും ചെയ്യുകയാണെങ്കിലും നമ്മൾ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ.               

        നമ്മുടെ വീട്ടിലുള്ള പെരിഞ്ചീരകം നാലോ,അഞ്ചോ എണ്ണം എടുത്തു ചവച്ച് ഇറക്കിയാൽ നെഞ്ചരിച്ചിൽ കുറയുന്നതായി കാണുന്നു.  രണ്ട് ഏലക്ക ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ദിവസം മൂന്നു പ്രാവശ്യം കുടിക്കുക യാണെങ്കിൽ നെഞ്ചെരിച്ചിൽ കുറയുന്നു.                                                   ഇഞ്ചി കഴിക്കുന്നത് നെഞ്ചരിച്ചിൽ കുറയ്ക്കുന്നു. ഒരു കഷ്ണം ഇഞ്ചി ചതച്ചതും, നാലോ അഞ്ചോ പെരുംജീരകവും ഇട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ദിവസത്തിൽ  ഇടവിട്ട് കുടിക്കുന്നത് നെഞ്ചരിച്ചിൽ കുറയ്ക്കുന്നതിനു സഹായിക്കുന്നു.             

       മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുകയും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ നമ്മൾ ഉണ്ടാവുന്ന നെഞ്ചെരിച്ചിൽ കുറയ്ക്കുവാൻ നമുക്ക് സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *