ചില ആളുകളിൽ ഉന്മേഷമില്ലായ്മ, ശരീരത്തിന് വേദന, കാലുകളിൽ കഴപ്പ് അനുഭവപ്പെടുക എന്നിവ കാണപ്പെടുന്നു. മറ്റു ചില ആളുകളിൽ അമിതമായ ടെൻഷൻ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങൾ ഒക്കെ നമുക്ക് അനുഭവപ്പെടുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള വൈറ്റമിൻ ഡി കുറയുന്നത് മൂലം ആണ്.
സൂര്യപ്രകാശം നേരിട്ട് നമ്മുടെ ശരീരത്തിൽ ഏൽക്കുമ്പോൾ ആണ് നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ ഉത്പാദനം നടക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡിയുടെ കുറവ് മൂലവും നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി കുറയാൻ കാരണമാകുന്നു.
ഇങ്ങനെയുള്ളവരിൽ ക്ഷീണം, ഉറക്കകുറവ്, ഉന്മേഷമില്ലായ്മ, മുട്ടുവേദന, കാലുകളിൽ കഴപ്പ് അനുഭവപ്പെടുക, എന്നീ ലക്ഷണങ്ങൾ വൈറ്റമിൻ ഡി കുറയുന്നവരിൽ കണ്ടുവരുന്നത്. മറ്റു ചിലർക്ക് അലർജി മൂലം തുമ്മൽ, ചുമ ഇങ്ങനെയുള്ള ലക്ഷണങ്ങളും വൈറ്റമിൻ ഡി കുറയുന്നവരിൽ കണ്ടുവരുന്നു. അതുകൊണ്ട് എന്നും രാവിലെ കുറച്ച് വെയിൽ കൊള്ളുന്നത് നല്ലതാണ്.ചെറിയ വെയിൽ കൊണ്ടുള്ള ജോലികൾ ചെയ്യുന്നതും നല്ലതാണ്. ഇവ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകുന്നതിനും സഹായിക്കുന്നു.
കൂടാതെ വൈറ്റമിൻ ഡി അടങ്ങിയ ആഹാരങ്ങൾ കൂടുതലായി കഴിക്കുക. ചൂര, അയല, മത്തി എന്നി മത്സ്യങ്ങളും. അല്ലെങ്കിൽ മീൻഗുളിക കഴിക്കാവുന്നതാണ്. കൂടാതെ പാൽ, പാൽ ഉൽപ്പന്നങ്ങൾ, പനീർ എന്നിവ കഴിക്കാവുന്നതാണ്.
കൂടാതെ കോഴി ഇറച്ചി,മുട്ടയുടെ മഞ്ഞ, കാട ഇറച്ചി ഇവയിലൊക്കെയും വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. പച്ചക്കറികൾ മാത്രം കഴിക്കുന്നവർ ആണെങ്കിൽ കൂൺ, മഷ്റൂം ഇവയിലും വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. കൂൺ നമ്മൾ ഉപയോഗിക്കുന്നതിനു മുൻപ് അൽപനേരം വെയിലത്ത് വെച്ചതിനുശേഷം കറി വെക്കുകയാണെങ്കിൽ അതിനുള്ളിൽ വൈറ്റമിൻ ഡിയുടെ അളവ് കൂടുതലായിരിക്കും. ഇങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഈ ഭക്ഷണങ്ങൾ കഴിച്ചിട്ടും, വെയിൽ കൊണ്ടിട്ടും ഈ അസ്വസ്ഥതകളൊന്നും മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കണ്ടിട്ട് രക്തം പരിശോധിച്ച് നോക്കുക. അതിൽ വൈറ്റമിൻ ഡി കുറവാണോ എന്ന് നോക്കുക. വൈറ്റമിൻ ഡി കുറവാണെങ്കിൽ വൈറ്റമിൻ സപ്ലിമെണ്ടുകൾ കഴിക്കേണ്ടത് അത്യാവശ്യം ആണ്.
ഇങ്ങനെ വൈറ്റമിൻ ഡിയുടെ കുറവുണ്ടായാൽ നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും അത് കാരണം ആകുന്നു. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലും, ഗർഭാവസ്ഥയിലും, 65 വയസ്സിന് മുകളിലുള്ള ആളുകളിലും വൈറ്റമിൻ ഡി കുറവാണോ എന്നുള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യം ആണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നമ്മൾഉണ്ടോ എന്ന് ശ്രദ്ധിക്കുകയും അത് മനസ്സിലാക്കി അതിനു വേണ്ട ചികിത്സകൾ ചെയ്യേണ്ടതും അത്യാവശ്യം ആണ്.