,

ഹാർട്ട് ബ്ലോക്കും, ഹാർട്ട് അറ്റാക്കും ഒന്നാണോ?  ഇത് എങ്ങനെ മനസ്സിലാക്കാം…..                     

   

         നമ്മുടെ മിക്ക ആളുകൾക്കും  ഉണ്ടാകുന്ന ഒരു സംശയമാണ് ഹാർട്ട്‌ അറ്റാക്കും, ഹാർട്ട് ബ്ലോക്ക് ഒന്നാണോ എന്നുള്ളത്. എന്താണ് ഹാർട്ട് ബ്ലോക്ക് എന്ന് നോക്കാം. നമ്മുടെ ഹാർട്ടിന് മൂന്ന് രക്തക്കുഴലുകൾ ആണ് ഉള്ളത്. നമ്മുടെ ഹാർട്ടിന്റെ  മസിലുകൾക്ക് ഹാർട്ട് തന്നെ രക്തം കൊടുക്കുന്ന രക്തക്കുഴലുകളാണ്.ഈ രക്തക്കുഴലുകളിൽ വീതികുറഞ്ഞ ഭാഗത്തെയാണ് ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്.     

                                      ഹാർട്ട് ബ്ലോക്ക് ഉള്ള ആളുകൾക്ക് രക്ത ഓട്ടം നടക്കുമ്പോൾ വീതികുറഞ്ഞ ഭാഗത്ത് എത്തുമ്പോൾ രക്തഓട്ടം കൂടുകയും ഇങ്ങനെ രക്തം ഓടുമ്പോൾ ആ ഭാഗം ഉരയുകയും  കുറച്ചു നാളുകൾ കഴിയുമ്പോൾ അവിടെ പൊട്ടുകയും, പൊട്ടിയ ഭാഗത്ത് പിന്നീട് രക്തം കട്ടപിടിക്കുകയയും ചെയ്യുന്നു.                    ഇങ്ങനെ രക്തയോട്ടം കുറയുകയോ, രക്തയോട്ടം നിന്ന് പോവുകയും ചെയ്യുന്നു. ഇതിനെയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.                                                   

        ഹാർട്ട് ബ്ലോക്ക് ഉള്ള ആളുകൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകണമെന്നില്ല. രക്ത കുഴലിന് ബ്ലോക്ക് ഉണ്ടായിട്ട് രക്തം ഒഴുകുന്നുണ്ട് എന്നാൽ രക്തം കട്ടപിടിക്കുന്നില്ല ഇങ്ങനെയുള്ള ആളുകളിൽ ബ്ലോക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു.                                    

          എന്നാൽ ബ്ലോക്കുള്ള  ആളുകൾക്കു  പെട്ടെന്ന് രക്തക്കുഴലിൽ പൊട്ടൽ ഉണ്ടായി രക്തം കട്ട പിടിക്കുകയും, രക്ത ഓട്ടം നിന്നു  പോവുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഹാർട്ട അറ്റാക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു.                                 

          കൂടാതെ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്ന ആളുകൾക്ക് ഹാർട്ട് ബ്ലോക്ക് ഉണ്ടായിരിക്കും. ഹാർട്ട് ബ്ലോക്ക് ഉള്ള രോഗികൾക്ക് രക്തയോട്ടം കുറവായിരിക്കും. എന്നാലും രക്തഓട്ടം നടക്കുന്നുണ്ട്. ചെറിയ ജോലികൾ ചെയ്യുമ്പോഴും അവർക്ക് രക്ത ഓട്ടം നടക്കുന്നുണ്ടാവും. എന്നാൽ ഇങ്ങനെയുള്ള ആളുകൾ കുറച്ച് കട്ടി കൂടി ജോലിചെയ്യുമ്പോൾ അവരിൽ നടന്നുകൊണ്ടിരിക്കുന്ന രക്തഓട്ടം അവരുടെ ഹാർട്ടിന് മതിയാവാതെ വരുന്നു. ഇങ്ങനെയുള്ളവർക്ക് പെട്ടെന്ന് നെഞ്ച് വേദന, നെഞ്ചിന് പുകച്ചിൽ ഇവ അനുഭവപ്പെടുന്നു. ഇവ സാധാരണ കയറ്റം കയറുമ്പോൾ ആണ് ഉണ്ടാവുന്നത്. ഇങ്ങനെയുള്ളവർ കുറച്ചുനേരം വിശ്രമിക്കുമ്പോൾ രക്തഓട്ടം നടക്കുകയും, നെഞ്ചുവേദന കുറയുകയും ചെയ്യുന്നു. വീണ്ടും കട്ടിയുള്ള ജോലികൾ ചെയ്യുമ്പോഴും കയറ്റം കയറുമ്പോഴും നെഞ്ചിനു പുകച്ചിൽ ഉണ്ടാവുകയും വിശ്രമിക്കുമ്പോൾ ഇത് കുറയുകയും ചെയ്യുന്നു.ഇതാണ് ബ്ലോക്ക് ഉള്ള രോഗികൾക്ക് കാണുന്ന ലക്ഷണം.                                         

          ഹാർട്ട് അറ്റാക്ക് ഉള്ള രോഗിക്ക് കാണുന്ന ലക്ഷണം പെട്ടെന്ന് ഹാർട്ടിൽ  ഉണ്ടാവുന്ന രക്തയോട്ടം നിൽക്കുകയും, പിന്നീട് ഹാർട്ടിനു  വേണ്ട രക്തം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. വെറുതെ യിരിക്കുമ്പോൾ അതായത് കിടക്കുമ്പോഴോ,ടിവി കാണുമ്പോഴോ,  ഇരിക്കുമ്പോഴാണ് പെട്ടെന്ന് നെഞ്ചിനു പുകച്ചിൽ ഉണ്ടാവുന്നു,വിയർക്കുക ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ അയാൾക്ക് ഹാർട്ട് അറ്റാക്ക് ആണ് എന്ന് മനസ്സിലാക്കാം.         

       ഹാർട്ട് അറ്റാക്കിനും, ഹാർട്ട് ബ്ലോക്കിനും ഉള്ള ചികിത്സാരീതികളും വ്യത്യാസമാണ്.  ഹാർട്ട് അറ്റാക്ക് ഉള്ള ആളുകൾക്ക് രക്ത കട്ട അലിയിപ്പിച്ചു കളയുന്ന ഉള്ള ഇഞ്ചക്ഷൻ എടുക്കുകയും, രക്ത കട്ട വലിച്ചെടുത്ത് അവിടുത്തെ ബ്ലോക്ക് മാറ്റുകയും ചെയ്യുകയാണ് ചെയ്യുന്നത്.                                               

           ഹാർട്ട്‌  ബ്ലോക്ക് ഉള്ള ആളുകൾക്ക് രക്തക്കട്ട വലിച്ചെടുക്കുക ഇല്ല, വെറുതെ ബ്ലോക്ക് മാറ്റുകയാണ് ചെയ്യുന്നത്. അറ്റാക്ക് ഉള്ള ആളുകൾക്ക് രക്തം കട്ടപിടിക്കാതിരിക്കാൻ ഉള്ള ഗുളിക കൊടുക്കുന്നു.ഹാർട്ട് അറ്റാക്ക് ഉള്ള രോഗികൾക്ക് പെട്ടെന്ന് ചികിത്സിച്ചാൽ കേട് ആയിട്ടുള്ള ഹാർട്ടിന് നേരെയാക്കാൻ സാധിക്കും. എന്നാൽ ചികിത്സിക്കാൻ താമസിച്ചാൽ കേടായ ഹാർട്ടിന് നേരെയാക്കുവാൻ നമുക്ക് സാധിക്കുകയില്ല.                                             ഹാർട്ട് അറ്റാക്കും ഹാർട്ട് ബ്ലോക്കും ഒന്നല്ല അത് രണ്ട് ആണ്.                                           

           ഹാർട്ട് അറ്റാക്ക് വരുന്ന രോഗികളെ പെട്ടെന്ന് ചികിത്സിച്ച് അടഞ്ഞ രക്തക്കുഴലുകൾ തുറക്കുകയും  ചെയ്യണം.  എന്നാൽ ഹാർട്ട്‌ ബ്ലോക്ക് ഉള്ള ആളാണെങ്കിൽ അവരുടെ ചികിത്സ അല്പം വൈകിയാലും കുഴപ്പമില്ല.

Leave a Reply

Your email address will not be published. Required fields are marked *