,

നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ നമുക്ക് സാധിക്കും?            

                       

             ഇനീ എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചാൽ രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും എന്ന് നമുക്ക് നോക്കാം.  ഒന്നാമതായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മളിൽ ഇമ്മ്യൂണിറ്റി  വർധിപ്പിക്കുന്നു. മുട്ട,പാല്, പനീർ, തൈര്, ഇറച്ചി, മത്സ്യം, പയറുവർഗങ്ങൾ ഇവയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.                                            

         ഒരു കിലോ വെയിറ്റിനു ഒരു ഗ്രാം പ്രോട്ടീൻ എന്ന രീതിയിലാണ് നമ്മൾ കഴിക്കേണ്ടത്. അടുത്തതായി വൈറ്റമിനും,  മിനറൽസും, അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.എല്ലാ വൈറ്റമിൻസും നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുമെങ്കിലും അതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. പുളിയുള്ള പഴവർഗങ്ങളിലും, പച്ചക്കറികളിലും, വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. കൂടാതെ  നെല്ലിക്ക,നാരങ്ങ,ഓറഞ്ച്ഇവയിലൊക്കെയും വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.  

       അടുത്തതായി സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക.                                                       സിങ്ക്  കൂടുതലായി അടങ്ങിയിരിക്കുന്നത് ഓറഞ്ച്, പപ്പായ, മുന്തിരി ,കക്കയിറച്ചി ഇവയിൽ ആണ്. നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഇന്ഫെക്ഷനോ,  വൈറസിന്റെ പ്രശ്നങ്ങളോ ഉണ്ടായാൽ അതു കൂടാതെ ഇരിക്കുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. 

       മറ്റൊന്നാണ് സ്പൈസസ് അതായത് വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ കഴിക്കുക, ഇതൊക്കെ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ ചേർത്ത് കഴിക്കാതെ സാധാരണ രീതിയിൽ തന്നെ കഴിക്കുക.                                                      

        മറ്റൊന്ന് നമ്മൾ വെള്ളം ആവശ്യത്തിനു കുടിക്കുക. നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് നമ്മുടെ മൂത്രത്തിൽ കൂടി പുറത്തേക്ക് പോകുന്നു അതിനാൽ നമ്മൾ ആവശ്യത്തിന് വെള്ളം കുടിക്കുക.രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം                 

       നമ്മൾ എല്ലാ ദിവസവും വ്യായാമം ചെയ്യുക.    ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുക. ഇങ്ങനെ വ്യായാമം ചെയ്താൽ നമ്മുടെ ശരീരത്തിലെ എല്ലാ സ്ഥലത്തേക്കുള്ള രക്തയോട്ടം സുഖമായി നടക്കുകയും, നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിക്കുകയും ചെയ്യുന്നു.                

       അടുത്തതായി നന്നായി ഉറങ്ങുക. ഒരു ദിവസം ഏഴ് അല്ലെങ്കിൽ എട്ടു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.  നമ്മൾ ശരിയായ രീതിയിൽ ഉറങ്ങിയില്ലെങ്കിൽ നമ്മുടെ ഇമ്മ്യൂണിറ്റി കുറയുവാൻ ഇത് കാരണം ആകുന്നു. അടുത്തതായി മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. ഇങ്ങനെ ചെയ്താൽ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശക്തി വർദ്ധിക്കാൻ അത് സഹായിക്കും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *