,

നാം കഴിക്കുന്ന  പഴങ്ങളുടെ  ഗുണങ്ങൾ

 

                              പഴങ്ങളുടെ ഗുണങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. ആദ്യമായി നമ്മൾ കഴിക്കുന്ന മുന്തിരിയുടെ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം.                     

         ഇത് ആർക്കൊക്കെ കഴിക്കാം. വളരെയധികം ക്ഷീണിച്ചിരിക്കുന്ന  ആളുകൾക്ക് മുന്തിരി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരത്തിൽ അധികം ചൂടുള്ളവർ,  ശരീരത്തിൽ പുകച്ചിൽ ഉള്ളവർ, എപ്പോഴും ദാഹം ഉള്ളവർ ഇവർക്കൊക്കെ മുന്തിരി കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൂടാതെ ശബ്ദം കൊണ്ടുള്ള ജോലി ചെയ്യുന്നവർ അതായത് ടീച്ചർമാർ, പ്രസംഗിക്കുന്നവർ, പാട്ട് പാടുന്നവർ, അമിതമായി മദ്യം കഴിക്കുന്നവർ, വായിൽ ഇടയ്ക്കിടയ്ക്ക് കൈപ്പ് ഉണ്ടാക്കുന്നവർക്കും, നാക്ക് ഇടയ്ക്കിടയ്ക്ക് വരണ്ട വരുന്നതായി ഉള്ളവർ, ഇങ്ങനെയുള്ളവർക്ക് മുന്തിരി കഴിക്കുന്നത് ഏറ്റവും നല്ലതാണ്.                                 

     അടുത്തതായി ഈന്തപ്പഴം.                          

        ശരീരം മെലിഞ്ഞിരിക്കുന്നവർക്ക് വണ്ണം വയ്ക്കുവാൻ നല്ല ഒരു പഴം ആണ് ഈന്തപ്പഴം. ഈന്തപ്പഴം പാലിൽ അടിച്ചോ, തേനിൽ ഇട്ടു വച്ചോ കഴിക്കാവു ന്നതാണ്.നമുക്ക് എന്തെങ്കിലും അസുഖങ്ങളോ,  മുറിവുകളോ ഉണ്ടായിട്ട് അത് കുറയുന്ന സമയത്ത് ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ അത് പെട്ടെന്ന് ഭേദമാക്കുവാൻ നമ്മുടെ ശരീരത്തിന്റെ  ആരോഗ്യശേഷി വർദ്ധിപ്പിക്കുവാൻ ഈന്തപ്പഴം സഹായിക്കും.                                      

      അടുത്തതായി മാങ്ങാ പഴം.                         

           അമിതമായി പുകവലിക്കുന്നവർക്കും, ആസ്തമ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും, ലങ്സിനു  അസുഖ മുള്ളവർക്കും അതുപോലെതന്നെ  ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും  കഴിക്കാൻ പറ്റുന്ന ഒരു പഴം ആണ് മാങ്ങ.              

അടുത്തതായി ഞാവൽപ്പഴം.                       

       പ്രമേഹം ഉള്ളവർ  ഞാവൽ പഴം കഴിക്കുന്നത് ഏറ്റവും നല്ലതാണ്.കൂടാതെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും നല്ലതാണ് ഞാവൽ പഴം കഴിക്കുന്നത്. കൂടാതെ പാരമ്പര്യമായി പ്രമേഹ മുള്ളവർക്കും,  പ്രമേഹം വരുന്ന തടയുവാനും, പ്രമേഹം ഉള്ളവർക്ക് ഇത് നിയന്ത്രിച്ച് നിർത്തുവാനും ഞാവൽ പഴം കഴിക്കുന്നതുകൊണ്ട് സഹായിക്കും.കൂടാതെ അമിതമായ രക്തസമ്മർദം ഉള്ളവർക്കും ഞാവൽപ്പഴം കഴിക്കുന്നത് നല്ലതാണ്.

       അടുത്തതായി നെല്ലിക്കാ.                        

           നമ്മുടെ രോഗപ്രതിരോധ ശേഷി കൂട്ടുവാൻ നെല്ലിക്കാ കഴിക്കുന്നതുകൊണ്ട് നല്ലതാണ്. ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും, കഫത്തിന്റെ അസുഖങ്ങളെ കുറയ്ക്കുന്നതിനും, പിത്തത്തിന്റെ  അസുഖങ്ങളെ കുറയ്ക്കുന്നതിനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. 

     അടുത്തതായി മാതളനാരങ്ങ.                           

             നമ്മുടെ വിശപ്പ് വർദ്ധിക്കുവാൻ അനാർ കഴിക്കുന്നതു കൊണ്ട് സാധിക്കും. കൂടാതെ ശ്വാസ സംബന്ധമായ അസുഖം ഉള്ളവർക്ക് അതായത് ആസ്തമ ഉള്ളവർക്ക് ബദാമിന്റെ  ഓയിലും കൂട്ടിച്ചേർത്ത് ദിവസവും ഒരു അനാർ കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കൂടാതെ വയറ്റിൽ ഉണ്ടകുന്ന ഗ്യാസ്ട്രൈറ്റിസ്,  വയറ്റിലുണ്ടാകുന്ന പുണ്ണ്, അൾസർ, നെഞ്ചരിച്ചിൽ ഇവയൊക്കെ കുറയ്ക്കു ന്നതിന് അനാർ കഴിക്കുന്നതുകൊണ്ട് സാധിക്കും. കൂടാതെ കുടൽ സംബന്ധമായ അസുഖം ഉള്ളവർക്കും, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും,അനാർ നല്ലതാണ്.  

       അടുത്തതായി ഓറഞ്ച്.                                    

     നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഓറഞ്ച് ഏറ്റവും നല്ലതാണ്. കൂടാതെ നെഞ്ചെരിച്ചിലും, പുകച്ചില് ഉള്ളവരാണെങ്കിൽ വെറും വയറ്റിൽ ഓറഞ്ച് കഴിച്ചാൽ അത് കൂടുന്നതിന് ഇടയാകും. ഇങ്ങനെയുള്ളവർ ഭക്ഷണം കഴിച്ച ശേഷം മാത്രം ഓറഞ്ച് കഴിക്കുക.  പഴങ്ങളുടെ ഗുണങ്ങൾ മനസ്സിലാക്കുകയും പഴങ്ങൾ നമ്മൾ കഴിക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *