ആദ്യമായി വേരിക്കോസ് വെയിൻ എന്താണെന്ന് നമുക്ക് നോക്കാം. നമ്മുടെ ഞരമ്പിന് ഉള്ളിലെ വാൽവ് ആണ് നമ്മുടെ രക്തം കടത്തിവിടുന്നത് ഈ വാൽവിന് വീക്നെസ് ഉണ്ടായി രക്തംഅവിടെ അടിഞ്ഞുകൂടുന്നു. ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന പറയുന്നത്.
വെരിക്കോസ് വെയിൻ കാലിൽ മാത്രമല്ല നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലുമുണ്ട് അതായത് ഹാർട്ട്, ലിവർ, കിഡ്നി, വൃഷണങ്ങളിൽ, മലദ്വാരത്തിൽ ഇങ്ങനെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. എന്നാൽ മിക്ക ആളുകളിലും വെരിക്കോസ് വെയിൻ കാണപ്പെടുന്നത് കാലുകളിൽ ആണ്.
ഇനി വേരിക്കോസ് വെയിൻ ഉണ്ടാകുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നമ്മുടെ ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസം ഒരു കാരണം ആണ്, മറ്റൊരു കാരണം പാരമ്പര്യം ആയിട്ട് ഉണ്ടാവുന്ന വെരിക്കോസ്. മറ്റൊരു കാരണം ഗർഭിണിയായ സ്ത്രീകളിൽ വെരിക്കോസ് വെയിൻ കാണുന്നു, ഒരുപാട് നേരം നിന്ന് ജോലിചെയ്യുന്ന ആളുകളിലും വെരിക്കോസ് വെയിൻ ഉണ്ടാവുന്നു, മറ്റൊരു കാരണം നമ്മുടെ ഭക്ഷണക്രമത്തിൽ ഉള്ള ക്രമക്കേട്.
ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് വെരിക്കോസ് വെയിൻ ഉണ്ടാകുന്നു. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ കുറച്ചു ശതമാനം സ്ത്രീകളിൽ പ്രസവശേഷം പൂർണമായി മാറുന്നു. എന്നാൽ കുറച്ച് സ്ത്രീകളിൽ അങ്ങനെതന്നെ കാണപ്പെടുന്നു.
എന്നാൽ പുരുഷന്മാരിൽ പുകവലി, മദ്യപാനം എന്നീ കാരണങ്ങൾകൊണ്ടും വെരിക്കോസ് വെയിൻ ഉണ്ടാവുന്നു.
വെരിക്കോസ് വെയിനിന്റെ ചികിത്സാ രീതികളെപ്പറ്റി നമുക്ക് നോക്കാം.
അതിൽ ഒന്നാമത്തേതാണ് sclerotherapy . വെരിക്കോസ് വെയിൻ പടർന്ന ചിലന്തിവല പോലെ കിടക്കുന്ന ഭാഗങ്ങളിൽ കെമിക്കൽസ് ഇൻജെക്ഷൻ ചെയ്തിട്ട് അവിടെ ഉണ്ടായിട്ടുള്ള ഡാർക്ക് കളർ മാറ്റി നമ്മുടെ ശരീരത്തിന്റെ യഥാർത്ഥ കളർ ആക്കി മാറ്റുന്നു. രണ്ടാമത്തേതാണ് ലേസർ തെറാപ്പി. മൂന്നാമതായി ഏത് ഭാഗത്താണ് ഞരമ്പ് തടിച്ചിരിക്കുന്നത് ആ ഭാഗം മുറിച്ചു മാറ്റുന്ന രീതിയാണ്.
മറ്റൊരു രീതിയാണ് എൻഡോസ്കോപ്പിക് സർജറികൾ ആണ്. ഇതൊക്കെയാണ് ഓപ്പറേഷൻ രീതികൾ. എന്നാൽ ചില ആളുകളിൽ ഇത്തരം ചികിത്സകൾ നടത്തിയിട്ടും വീണ്ടും വീണ്ടും വെരിക്കോസ് വെയിൻ ഉണ്ടാവുന്നു അതിന്റെ കാരണം ഭക്ഷണത്തിന്റെ അലർജിയാണ്.
ചില ആളുകളിൽ കാല് കറുത്തു വരുക, ചൊറിച്ചിൽ ഉണ്ടാവുക, വ്രണം ഉണ്ടാവുക,നീര് വെക്കുക ഇങ്ങനെയൊക്കെ ഉള്ളവർക്കു പ്രോട്ടീൻ അലർജി ആയിരിക്കും. ഇങ്ങനെയുള്ളവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും കുറച്ച് ഉപയോഗിക്കുക. ഇതിൽ ഐജി ഈ എന്ന് പറയുന്ന ഫാക്ടർ ഉണ്ടെങ്കിൽ നമ്മൾ നിർബന്ധമായും ഭക്ഷണക്രമീകരണം ചെയ്യേണ്ടതാണ്.
ഇങ്ങനെയുള്ളവർ ഭക്ഷണക്രമീകരണം നടത്തിയാൽ വെരിക്കോസ് കൊണ്ടുള്ള എത്ര വലിയ മുറിവ് ആണെ ങ്കിലും അത് സുഖപ്പെടുത്താൻ സാധിക്കും. വെരിക്കോസ് വെയിൻ മൂലം നമുക്ക് കാലിന് വേദന, കാൽ കഴപ്പ്, കിടക്കാൻ കഴിയാത്ത അവസ്ഥ, ഇങ്ങനെയൊക്കെ ഉണ്ടായാൽ സ്ക്ലീറോ തെറാപ്പി പോലുള്ള ചികിത്സാ രീതികൾ നമുക്ക് ആവശ്യമാണ്.
എന്നാൽ വെരിക്കോസ് വെയിൻ ഉണ്ടായിട്ട് വ്രണങ്ങൾ പോലെയുള്ള കാര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഭക്ഷണക്രമീകരണം ആണ് നമ്മൾ ചെയ്യേണ്ടത്.