,

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിന്റെ യഥാർത്ഥ കാരണം എന്ത്? നിങ്ങൾ മനസ്സിലാക്കാതെ പോകരുത്..      

 

      നമ്മളിൽ മിക്ക ആളുകളുടെ ശരീരത്തും പലപ്പോഴും നീര് കാണാറുണ്ട്. ഈ നീര് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല.                                           

       നമ്മുടെ ശരീരത്തിൽ നീര് കണ്ടാൽ നമ്മൾ ചൂടു വയ്ക്കുകയോ, തൈലം പുരട്ടുകയോ, നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്ത് നമ്മൾ നോക്കാറുണ്ട്.                                            എന്നാൽ എന്ത് കാരണം കൊണ്ടാണ് ഈ നീര് ഉണ്ടായത് എന്ന് നമ്മൾ നോക്കാറില്ല.       

        നമ്മുടെ ശരീരത്തിൽ എന്തുകൊണ്ടാണ് നീര് ഉണ്ടായതെന്ന് മനസ്സിലാക്കി ചികിത്സിക്കേണ്ടത് അത്യാവശ്യം ആണ്.                                                                 

    നമ്മുടെ ശരീരത്തിൽ നീര് ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.                              നമ്മുടെ  ശരീരത്തിലെ പലഭാഗത്തും നീര് വരാറുണ്ട്.

 ഒന്നാമതായി ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന വരുടെ  കാലുകളിൽ നീര് കാണാറുണ്ട്. വെരിക്കോസ് വെയിൻ ഉള്ളവർക്കും കാലുകളിൽ നീര് കാണാറുണ്ട്. കിഡ്നിക്ക് അസുഖമുള്ളവർക്കും ഹാർട്ടിന്, അസുഖ മുള്ളവർക്കും , ഹീമോഗ്ലോബിന്റെ  അളവ് വളരെ കുറവുള്ളവർക്കും ശരീരത്തിനും, മുഖത്തിനും നീര് കാണുന്നു.                

            കൂടാതെ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും പ്രാണികൾ കടിച്ചാലോ, കൈകാലുകൾ ഉളുക്കിയാലോ, സ്കിന്നിന് ഇൻഫെക്ഷൻ ഉള്ളവർക്കും, അലർജി ഉള്ളവർക്കും നീര് വരുന്നതായി കാണപ്പെടാറുണ്ട്.                   കൂടാതെ സന്ധിവാതം ഉള്ളവർക്കും, ആമവാതം ഉള്ളവർക്കും, ഗർഭാവസ്ഥയിലും, ഷുഗറിന്റെ പ്രശ്നങ്ങൾ ഉള്ളവർക്കും നീര് വരുന്നു.      

        കൂടാതെ ചില ആളുകളിൽ മുഖത്ത് നീര് കാണുകയോ, കണ്ണിനു താഴെ നീര് കാണുകയോ ചെയ്യുന്നു കുറച്ചുസമയം കഴിയുമ്പോൾ ഈ നീര്  കുറയുന്നതായി കാണുന്നു. ഇങ്ങനെ ഉണ്ടാകുന്ന നീര് കിഡ്നിയുടെ പ്രശ്നമുള്ളവർക്ക് ആയിരിക്കും. കൂടാതെ തൈറോയ്ഡിന്റെ അസുഖമുള്ളവർക്കും,  അലർജി ഉള്ളവർക്കും മുഖത്ത് നീര് കാണാറുണ്ട്. കൂടാതെ ഹൃദയത്തിന് അസുഖം ഉള്ളവർക്ക്‌ കാലിൽ നീര് കാണുന്നു.

      പിന്നീട് അത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നീര് കാണപ്പെടാറുണ്ട്. കരളിന് അസുഖമുള്ളവർക്കും കാലിൽ നീര് കാണപ്പെടാറുണ്ട്. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ടും നമ്മുടെ ശരീരത്തിൽ നീര് കാണപ്പെടാറുണ്ട്. ഇങ്ങനെ നമ്മുടെ ശരീരത്തിൽ നീര് കണ്ടാൽ നമ്മൾ അതിനെ നിസ്സാരമായി കണ്ടു വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ചികിത്സകൾ ചെയ്യാതെ ഒരു ഡോക്ടറെ കണ്ട് എന്താണ് നമ്മുടെ ശരീരത്തിൽ നീര് വരാനുള്ള യഥാർത്ഥ കാരണം എന്ന് മനസ്സിലാക്കി ചികിത്സിക്കേണ്ടത് അത്യാവശ്യം ആണ്.

Leave a Reply

Your email address will not be published. Required fields are marked *