,

ആമാശയ കാൻസർ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളും, കാരണങ്ങ്ങളും  എന്തെല്ലാം… നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

 

            ആമാശയ കാൻസർ ഉണ്ടാവുന്നതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ ചില കാരണങ്ങൾ കൊണ്ടും ആമാശയ കാൻസർ ഉണ്ടാകാം.                                        നമ്മുടെ ശരീരത്തിലെ ഗ്യാസ്ട്രിക് അൾസർ ഉണ്ടാക്കുന്ന ഹെലികോബാക്ടർ  പൈലോറി എന്ന ബാക്ടീരിയയുടെ ഇൻഫെക്ഷൻ മൂലം ആമാശയ കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു.                                         

            കൂടാതെ അമിതവണ്ണമുള്ളവരിലും,  പുകവലി ഉള്ളവരിലും  ആമാശയ കാൻസർ കണ്ടുവരുന്നു.  എന്നാൽ ചില സമയത്ത് ആമാശയ കാൻസർ ഉണ്ടാവുന്നതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല.                                   

       ആമാശയ കാൻസർ ഉണ്ടാകുന്നതിനെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.                                                           വയർ എരിച്ചിൽ,  വിശപ്പില്ലായ്മ, അസിഡിറ്റി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെ ചിലലക്ഷണങ്ങളാണ്. കൂടാതെ വയറുവേദന, ദഹനക്കേട്ഇങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.                                       

         ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഒക്കെ കണ്ടാൽ നമ്മൾ അത് നിസ്സാരമായി കാണാറുണ്ട്. കൂടാതെ ചില ആളുകളിൽ വയറുവേദന, ആമാശയത്തിൽ ഉള്ള മുഴ വലുതായി ആഹാരം പോകുന്നതിന് തടസ്സം ഉണ്ടാവുക,             ഇങ്ങനെ ഉള്ളവരിൽ ചർദ്ദി ഉണ്ടാവുക, വിശപ്പില്ലായ്മ ആമാശയത്തിലെ മുഴയിൽ നിന്നും രക്തസ്രാവം ഉണ്ടാവുക, മലത്തിൽ കറുത്ത നിറം കാണുക, കൂടാതെ നമ്മുടെ ശരീരം മറ്റു കാരണങ്ങളൊന്നുമില്ലാതെ ക്ഷീണിച്ചു വരിക. ഇങ്ങനെയൊക്കെ ഉള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.  

        ആമാശയ കാൻസർ ഉണ്ടോ എന്ന് അറിയുന്നതിനു  ചെയ്യുന്ന ടെസ്റ്റുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.എൻഡോസ്കോപ്പി എന്ന് ടെസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ എൻഡോസ്കോപ്പി ചെയ്തു ആമാശയതിന്റെ  അകത്തു മുഴ ഉണ്ട് എന്ന് കണ്ടു കഴിഞ്ഞാൽ അതിന്റെ ഒരു ഭാഗം എടുത്ത് ബയോപ്സി  ചെയ്ത് നോക്കുന്നു.ബയോപ്സി റിപ്പോർട്ട് അനുസരിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് മുഴകൾ കാൻസർ ആണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഉണ്ടായ മുഴ ആണോ എന്നുള്ളത്.                                                

       ബയോപ്സി  ചെയ്തു ആമാശയത്തിൽ കാൻസറാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് അത് ഏത് സ്റ്റേജ് ആണെന്ന് മനസ്സിലാക്കുകയാണ്.  ഇതിനായി വയറിന്റെ മൊത്തം സിടി സ്കാൻ ചെയ്തു നോക്കുന്നു. ഇനി ആമാശയത്തിനു പുറത്തേക്കു  മുഴകൾ വ്യാപിച്ചിട്ടുണ്ട് ഉണ്ടെങ്കിൽ നെഞ്ചിന്റെയും  സിടി സ്കാൻ  ചെയ്തു നോക്കുന്നു.                                  

         ആമശയ കാൻസറിന്റെ ചികിത്സാ രീതികൾ എന്തൊക്കെയാണ്  എന്നു നോക്കാം. ആമാശയ കാൻസറിന്റെ ചികിത്സ ചെയ്യുന്നത് അതിന്റെ സ്റ്റേജ് അനുസരിച്ചാണ്. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ അത് പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. തുടക്കത്തിൽ കണ്ടു പിടിക്കുകയാണെങ്കിൽ ഇത് സർജറി ചെയ്യുകയാണ് ചെയ്യുന്നത്.    

          അതായത് ആമാശയം മുഴുവനായോ,  മുഴയുള്ള ഭാഗമോ നീക്കം ചെയ്തു കളയുന്നതാണ്. സർജറി ചെയ്തതിനു ശേഷവും ബയോക്സി ചെയ്തു നോക്കുന്നതാണ്. അതിന്റെ റിപ്പോർട്ടിൽ സ്റ്റേജ് കൂടുതലാണെങ്കിൽ പിന്നീട് കീമോതെറാപ്പിയോ, റേഡിയോ തെറാപ്പിയോ ചെയ്യുന്നതാണ്.                                                  

      മുഴ വളരെ വലുത് ആണെങ്കിൽ സർജറി ചെയ്യുന്നതിന് മുൻപ് കീമോതെറാപ്പി ചെയ്ത        മുഴയുടെ വലിപ്പം കുറച്ച് അതിനുശേഷം ആണ് സർജറി ചെയ്യുന്നത്. ചില രോഗികളിൽ രോഗം കണ്ടുപിടിക്കുന്നത് വളരെ താമസിച്ച് ആയിരിക്കും. ആ സമയത്തേക്ക് മുഴ മറ്റു പല ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടാവും. ഇങ്ങനെയുള്ളവർക്ക് സർജറി ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയിരിക്കും അതുകൊണ്ട് കീമോതെറാപ്പി കൊടുക്കുകയാണ് ചെയ്യുന്നത്. ആമാശയ കാൻസർ ഉണ്ടാവുന്ന രോഗികൾക്കു സാധാരണയായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.  അതുകൊണ്ട് ഇങ്ങനെയുള്ള രോഗികളിൽ സർജറി ചെയ്യാറുണ്ട്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ കാണേണ്ടത് ടെസ്റ്റുകൾ ചെയ്ത് നോക്കേണ്ടതും അത്യാവശ്യം ആണ്.

Leave a Reply

Your email address will not be published. Required fields are marked *