,

 കഴുത്തിലും ശരീരത്തിലും ഉണ്ണികൾ ഉണ്ടാകാനുള്ള കാരണങ്ങൾ?                

         

       നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും ഈ ഉണ്ണികൾ കണ്ടു വരാറുണ്ട് . ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല. നമ്മുടെ ശരീരത്തിൽ ചെറിയ മടക്കുകൾ ഉണ്ട്. അത് കാണാൻ പറ്റുന്ന തരത്തിലുള്ളതല്ല. നമ്മുടെ കഴുത്തിന്റെ ഭാഗത്ത് സ്കിൻ കട്ടി വയ്ക്കുമ്പോൾ കഴുത്തിന് പുറകിൽ  കറുത്തനിറം ഉണ്ടാവുന്നു. ഈ  മടക്കുകളിലെ സ്കിൻ പരസ്പരം ഉരഞ്ഞിട്ട്  ഉണ്ടാകുന്നതാണ് ഉണ്ണികൾ അഥവാ skin tags. 

      ഇത് വളരെ കട്ടികുറഞ്ഞത്  ആയിരിക്കും.നമ്മുടെ സ്കിനിന്റെ  ഭാഗത്തുള്ള  കൊളാജൻ ടിഷുസും,കുറച്ച് രക്തക്കുഴലുകളും സ്കിനിന്റെ പുറമേയുള്ള സ്‌ട്രക്ചറും കൂടി പുറത്തേക്ക് നീണ്ടു വളർന്നാണ് ഉണ്ണികൾ  ഉണ്ടാകുന്നത്.                              എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സ്കിൻ ടാഗുകൾ  ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.

        സ്കിൻ ടാഗുകൾ ഉണ്ടാകുന്നതിന്റെ ശരിക്കുമുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാരമ്പര്യമായി സ്കിൻ ടാഗുകൾ  ഉള്ളവരാണെങ്കിൽ അത് നമുക്കും  ഉണ്ടാകാനുള്ള സാധ്യത ഉണ്ട് . കൂടാതെ അമിതവണ്ണമുള്ളവരിൽ സ്കിൻ ടാഗുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.  കൂടാതെ പ്രമേഹ രോഗമുള്ളവരിലും  സ്കിൻ ടാഗുകൾ  ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

       കൂടാതെ സ്‌ത്രീകളിൽ ഗർഭാവസ്ഥയിൽ അവരുടെ ശരീരത്തിൽ ഉള്ള ഹോർമോണിന്റെ  വ്യത്യാസം മൂലം വണ്ണം വയ്ക്കാറുണ്ട്. ഇങ്ങനെ യുള്ളവരിലും സ്കിൻ ടാഗുകൾ കണ്ടുവരുന്നു. കൂടാതെ രക്തത്തിൽ ഇൻസുലിന്റെ  അളവ് കൂടുതൽ ഉള്ളവർക്കും സ്കിൻ ടാഗ് ഉണ്ടാകുന്നതായി കാണുന്നു.

     ഇങ്ങിനെ അമിതമായി സ്കിൻ ടാഗുകൾ  ഉള്ള ഒരാൾ ആണെങ്കിൽ  അവരുടെ ശരീരത്തിൽ ഇൻസുലിന്റെ  അളവ്  കൂടുതൽ ആണോ എന്നും, അവർക്ക് പ്രമേഹ രോഗമുണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്നും പരിശോധിക്കണം.

        കൂടാതെ ഇങ്ങനെയുള്ളവരിൽ ഉയർന്ന രക്തസമ്മർദം, ട്രൈഗ്ലിസറൈഡ് ലെവൽ കൂടുക എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് .  അതുകൊണ്ട് സ്കിൻ ടാഗുകൾ  ഒരു സൗന്ദര്യ  പ്രശ്നമായി മാത്രം കാണരുത് .                                          അമിതമായി സ്കിൻ ടാഗുകൾ  ഉള്ളവർ കൃത്യമായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.        

  

        വ്യായാമത്തിലൂടെ നിങ്ങളുടെ അമിത ഭാരം കുറയ്ക്കുകയും വേണം. ഇങ്ങനെ ശരീരഭാരം കുറച്ചാൽ  സ്‌കിൻ ടാഗുകൾ  ചുരുങ്ങി വരുന്നതായി കണ്ടുവരുന്നു .                                              

        സ്കിൻ ടാഗുകൾ  എങ്ങനെ നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാം.ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നമുക്കു തന്നെ ഇത് നീക്കം ചെയ്യാവുന്നതാണ്‌.സ്കിൻ ടാഗുകൾ  ചെറുതാണെങ്കിൽ ഒരു നൂല് ഉപയോഗിച്ച് ഈ സ്‌കിൻ ടാഗിന്റെ ഞെട്ടില് നന്നായി മുറുക്കി കെട്ടി കഴിഞ്ഞാൽ ഈ സ്കിൻ ടാഗി ലേക്കുള്ള രക്തയോട്ടം കുറഞ്ഞുവരികയും സ്കിൻ ടാഗ് ചെറുതായി പൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ഒരിക്കലും ഈ സ്കിൻ ടാഗ് കൈകൊണ്ട് പറിച്ച് കളയാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ അവിടെ ബ്ലീഡിങ് ഉണ്ടാവുകയോ, ഇവിടെ ഇൻഫെക്ഷൻ ഉണ്ടായി പഴുപ്പ് ഉണ്ടാകാനും സാധ്യതയുണ്ട്.                                     

       അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം  ഡ്രൈ ഐസ് വാങ്ങി സ്കിൻ ടാഗിൽ പുരട്ടിയാൽ ഇതിനെ നമുക്ക് കരിച്ചു കളയാൻ സാധിക്കും. കൂടാതെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇതിനെ നീക്കം ചെയ്യാൻ സാധിക്കും.

       അല്പം നാരങ്ങാനീര്  പഞ്ഞിയിൽ മുക്കി ഇതിന്റെ പുറത്തുവച്ച് ഒട്ടിക്കുക. ഇങ്ങനെ തുടർച്ചയായി നാലോ, അഞ്ചു ദിവസം ചെയ്താൽ ചെറിയ സ്കിൻ ടാഗുകൾ പൊഴിഞ്ഞു പോകുന്നതായി കാണുന്നു. മറ്റൊന്നാണ് ആപ്പിൾ സിഡർ വിനഗർ ഒരു  പഞ്ഞിയിൽ മുക്കിയശേഷം രാത്രി മുഴുവനും  സ്കിൻ ടാഗിന്റെ പുറത്ത് ഒട്ടിച്ചു വയ്ക്കുക  ഇങ്ങനെ അഞ്ചോ, ആറോ ദിവസം ചെയ്താൽ സ്കിൻ ടാഗ്  പൊഴിഞ്ഞു പോകുന്നതായി കാണുന്നു. 

           മറ്റൊന്ന് ആവണക്ക് എണ്ണയിൽ അല്പം സോഡാപ്പൊടി ചേർത്ത് ഇതിന്റെ പുറത്ത് തേച്ച് പഞ്ഞി വെച്ച് രാത്രി മുഴുവൻ ഒട്ടിക്കുക. ഇങ്ങനെ ചെയ്താലും സ്കിൻ ടാഗ് പൊഴിഞ്ഞു പോകുന്നതായി കാണുന്നു.                                                      

      ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്കിന്നിന് എന്തെങ്കിലും പ്രശ്നം ഉള്ളവരോ, ഷുഗറിന്റെ പ്രശ്നം ഉള്ളവരോ ഇങ്ങനെ ചെയ്യാൻ പാടില്ല.  നിങ്ങളുടെ ശരീരത്തിൽ ഒരുപാട് സ്കിൻ ടാഗുകൾ  ഉള്ളവർ   ആണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഇവ നീക്കം ചെയ്യാൻ പാടുള്ളൂ.

       ഹോമിയോപ്പതിയിൽ സ്കിൻ  ടാഗുകൾ  പൊഴിഞ്ഞു പോകുന്ന ഉള്ള മെഡിസിൻസ് ലഭ്യമാണ്.  ഈ സ്കിൻ ടാഗുകൾ ഉണ്ടാകുന്നത് സൗന്ദര്യ പ്രശ്നത്തേക്കാൾ ഉപരി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പാണ് എന്ന് മനസ്സിലാക്കി നമ്മൾ ഇതിനെ നീക്കം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *