,

പേപ്റ്റിക് അൾസർ എങ്ങനെ സുഖപ്പെടുത്താം? ഇവയുടെ  ലക്ഷണങ്ങൾ  എവ?                    

                                  

          നമ്മളിൽ മിക്ക ആളുകൾക്കും ഇന്ന് ഈ അൾസർ രോഗം കണ്ടുവരുന്നു. മിക്ക ആളുകൾക്കും അൾസറിന്റെ തായ ഒരു ലക്ഷണങ്ങളും കാണുന്നില്ല. എന്നാൽ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ ഇങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത് അസിഡിറ്റി മൂലമാണ്. എന്നാൽ മിക്ക ആളുകളും വിശ്വസിക്കുന്നത് വിട്ടുമാറാതെ അസിഡിറ്റിയും,മാനസികപിരിമുറുക്കവും, അൾസർ ഉണ്ടാക്കുന്നു എന്നുള്ളതാണ്.                   

     എന്നാൽ വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ,പുളിച്ചുതികട്ടൽ ഇവ അൾസർ ഉണ്ടാക്കാനുള്ള ഒരു സാധ്യത ഉണ്ടാക്കുന്നു എന്നേയുള്ളൂ.  എന്നാൽ അൾസർ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് വയറിനകത്ത്  helicobacter pylori എന്ന ബാക്ടീരിയയുടെ സാന്നിധ്യം. 

        മറ്റൊന്ന് പുകവലി, നമ്മൾ പുകവലിക്കുന്നത് കൊണ്ട് മാത്രമല്ല നമ്മൾ പുകവലിക്കുമ്പോൾ അത്  ശ്വസിക്കുന്ന ആളുകളിലും അൾസർ ഉണ്ടാകുന്നതിന് കാരണം ആകുന്നു.  മറ്റൊന്ന് കൂടുതലായി വേദനസംഹാരികൾ കഴിക്കുന്ന ആളുകൾക്ക് അൾസർ ഉണ്ടാവുന്നു. 

          helicobacter pylori എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന അൾസറുകൾക്ക് മാത്രമാണ് വേദന അനുഭവപ്പെടുന്നത്.                                        നമ്മൾ പുകവലിക്കുമ്പോൾ ഉണ്ടാവുന്ന അൾസറിനും, വേദനസംഹാരികൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന അൾസറിനും ലക്ഷണങ്ങൾ കാണിക്കാറില്ല.        

                                         

     നമ്മൾ ഛർദിക്കുമ്പോൾ അതിൽ രക്തം കാണുകയോ, ഛർദിലിൽ കറുത്ത നിറത്തിലുള്ള കൊഴുപ്പു കണികകൾ കാണുകയോ, മലം കറുത്ത നിറത്തിൽ പോവുകയും ചെയ്യുമ്പോൾ ഈ ലക്ഷണങ്ങൾ കണ്ടു നമ്മൾ പരിശോധിക്കുമ്പോൾ മാത്രമാണ് നമ്മുടെ വയറ്റിൽ അൾസർ ഉണ്ട് എന്ന് നമുക്ക് മനസ്സിലാകുന്നത്.     

                           ഇനി അൾസർ ഉണ്ടാകുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.                                          

    നമ്മുടെ ആമാശയത്തിൽ അമിതമായ ആസിഡ് ഉൽപാദനം ഉണ്ടാവുകയോ,  നമ്മുടെ വായ്ക്കുള്ളിൽ ഉള്ളതുപോലെ ഒരു മ്യൂക്കസിന്റെ പാളി ആമാശയത്തിലും ഉണ്ട്. ഈ പാളി കൂടുതൽ കൂടുതൽ നശിച്ചു പോകുമ്പോൾ വയറിനകത്ത് ഉണ്ടാകുന്ന ആസിഡ് നമ്മുടെ ആമാശയത്തിന്റെ ഒരു വശത്തുള്ള മസിലുകളെ ദഹിപ്പിച്ച് കളയുന്നു. ഇങ്ങനെ അൾസർ ഉണ്ടാകുന്നു.                       

       ഇനി വയറിന്റെ അകത്തുള്ള അൾസർ നമ്മൾ കണ്ടുപിടിക്കാൻ എൻഡോസ്കോപ്പി ടെസ്റ്റിലൂടെ സാധിക്കുന്നു. പലർക്കും അൾസർ വന്നിട്ട് അത് മാറിയിട്ട് വീണ്ടും വരുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാം.                                           

       മിക്ക ആളുകളിലും  അൾസർ ഉണ്ടാകുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിക്കുകയും, ഭക്ഷണക്രമീകരണം നടത്തുകയും ചെയ്യുന്നു.  എന്നാൽ അൾസർ മാറിയാൽ പഴയ രീതിയിലുള്ള  ജീവിത ശൈലികൾ തന്നെ തുടരുന്നു.അതുകൊണ്ടാണ് പലർക്കും അസിഡിറ്റി ഉണ്ടായിട്ട് വിട്ടുമാറാതെ നിൽക്കുന്നതും, അൾസർ വന്ന് മാറിയിട്ടും വീണ്ടും അൾസർ ഉണ്ടാകാ നുള്ള സാധ്യത ഉണ്ടാകുന്നതും.                                                 

     ഇനി അൾസർ എങ്ങനെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാം എന്ന് നോക്കാം. ഒന്നാമതായി വയറിനകത്തെ അമിതമായി ഉണ്ടാകുന്ന അസിഡിറ്റി കുറയ്ക്കുക എന്നുള്ളതാണ്.ഇതിൽ ഏറ്റവും പ്രധാനമായിട്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.  അതായത് ഇലക്കറികൾ,പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ ഇത് കഴിക്കുക. കൂടാതെ ഭക്ഷണത്തിൽ സലാഡുകൾ ഉൾപ്പെടുത്തുക. ഇവ നമ്മുടെ വയറ്റിലേക്ക് ചെന്നിട്ട് അവിടെ അമിതമായി ഉണ്ടാകുന്ന ആസിഡിനെ വലിച്ചെടുക്കും.                                         

         അടുത്തത് ആയിട്ട് നമ്മൾ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കുന്ന ബാക്ടീരിയകളെ നൽകുക എന്നതാണ്. അതായത് പ്രോബയോട്ടിക്കുകൾ.  അതായത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന തൈരിലും,മോരിലും നമ്മുടെ ദഹനശേഷി കൂട്ടുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.

      ഇങ്ങനെയുള്ള ബാക്ടീരിയകൾ നമ്മുടെ  വയറ്റിൽ ഉണ്ടാകുന്ന helicobacter pylori എന്ന ബാക്ടീരിയയുടെ വളർച്ച തടയുന്നു.     മറ്റൊരു കാര്യമാണ് കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇങ്ങനെ ചെയ്താൽ  വയറിനകത്ത് ഉണ്ടാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സാധിക്കും.                                                      

           മറ്റൊരു കാര്യമാണ് വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക. അമിതമായി ഭക്ഷണം കഴിച്ചാൽ ദഹനം ശരിയായ രീതിയിൽ നടക്കുകയില്ല. ഇതു അസിഡിറ്റി കൂട്ടുകയും അൾസർ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.  മദ്യപാനശീലം ഉള്ളവർ മദ്യപാനത്തോട് ഒപ്പം പുകവലിക്കുന്നത് ഒഴിവാക്കുക. മദ്യപാനം ഒഴിവാക്കുക.കൂടാതെ മസാല ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.             

                                        കൂടാതെ അമിതമായ ടെൻഷൻ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.                       മറ്റൊരു കാര്യമാണ് രാത്രിയിൽ കഴിക്കുന്ന ഭക്ഷണം നേരത്തെ കഴിക്കുക. രാത്രിയിൽ മസാലകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.ഇവ അൾസർ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അമിതമായ അസിഡിറ്റി ഉള്ളവർ എപ്പോൾ ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിനൊപ്പം സലാടുകൾ ഉൾപ്പെടുത്തുക.

     കൂടാതെ രാവിലെയും വൈകുന്നേരവും ആഹാരത്തിനു അരമണിക്കൂർ മുമ്പ് നമ്മുടെ വീട്ടിൽ പൊടിപ്പിക്കുന്ന മഞ്ഞൾപ്പൊടി മൂന്ന് നുള്ള് വായിലിട്ട് അലിയിച്ചിറക്കുക. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ  അസിഡിറ്റി കുറയ്ക്കാൻ കഴിയും. കൂടാതെ പ്രമേഹരോഗം ഉള്ളവർക്കും അസിഡിറ്റിയും അൾസറും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *