,

തൈറോയിഡ്  രോഗം ഉണ്ടാവുന്നതിന്ന്റെ കാരണങ്ങൾ?  തൈറോയിഡ്  മരുന്നില്ലാതെ മാറ്റാൻ സാധിക്കുമോ?      

 

                                  തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞിട്ടു  ശരീരത്തിന്  ആവശ്യത്തിന് തൈറോക്സിൻ കിട്ടാതെ വരുന്ന അവസ്ഥയാണ് തൈറോയിഡ്. ഇത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണുന്നു.      

                                       തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.     

           തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ  ഒന്നാമത്തെ കാരണം അന്തരീക്ഷ മലിനീകരണം ആണ്, മറ്റൊന്ന് ആവശ്യമില്ലാത്ത ടോക്സിൻസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചിട്ട് തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

         മറ്റൊന്ന് ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്തുന്ന കെമിക്കൽസ് ഇതും നമ്മുടെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന് ഒരു പ്രധാന കാരണമാണ്. മറ്റൊരു കാരണമാണ് മാനസിക സമ്മർദ്ദം. കൂടാതെ നമ്മുടെ പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ കുറയ്ക്കുന്ന ഒന്നാണ്.  

         നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള മിനറൽസ് ആവശ്യത്തിന് കിട്ടാതെ വന്നാൽ അത് തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. (ഉദാഹരണം അയഡിൻ,  വൈറ്റമിൻ എ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി കോംപ്ലക്സ്സുകൾ).                

          ഇനിയും തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. മുടികൊഴിച്ചിൽ, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് ക്രമേണ കുറഞ്ഞു വരിക, ഉന്മേഷം ഇല്ലാതാവുക, രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്ന അവസ്ഥ, അസ്ഥികൾക്കുണ്ടാകുന്ന വേദന, മലബന്ധം ഇങ്ങനെയുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ തൈറോയ്ഡ് ഉണ്ടോ എന്ന് പരിശോധിക്കണം.

         ടി എസ് എച്ച് ലെവൽ മൂന്നിനു  മുകളിലേക്ക് പോവുകയാണെങ്കിൽ തൈറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്  എന്ന് മനസ്സിലാക്കാം. ടി എസ് എച്ച് ലെവൽ അഞ്ചിന് മുകളിലേക്ക് പോവുകയാണെങ്കിൽ പുറത്തുനിന്നും തൈറോക്സിൻ ഹോർമോൺ നൽകുകയും വേണം.                               

          തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു കഴിഞ്ഞാൽ മരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. 

         കീടനാശിനികൾ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, നമ്മുടെ ശരീരത്തിൽ അനാവശ്യമായി ടോക്സിൻസ് എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക,ഹെവി മെറ്റൽസ് അടങ്ങിയ സൗന്ദര്യവർധക  വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, അലർജിയുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. 

            തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറ്റവും അത്യാവശ്യം വ്യായാമം ആണ്. ദിവസവും കൃത്യമായി വ്യായാമം ചെയ്യുക ഇങ്ങനെ അമിതഭാരം കുറയ്ക്കുക ആണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉള്ള ഹോർമോൺ നന്നായി പ്രവർത്തിക്കാൻ തുടങ്ങുക. അടുത്തതായി മിനറൽസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.        

                           

         എന്തുകൊണ്ടാണ്  നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നത് എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രമേ ചികിത്സ ചെയ്യാൻ തുടങ്ങാവൂ…

Leave a Reply

Your email address will not be published. Required fields are marked *