,

നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം?               

                  

            കൊളസ്ട്രോൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.                                                          വളരെ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക. കൂടുതലായി പഞ്ചസാര ഉപയോഗിച്ചിട്ടുള്ള  ആഹാരങ്ങൾ,  പഴവർഗങ്ങൾ, ജ്യൂസുകൾ ഇവ കുറയ്ക്കുകയോ ഇവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കിയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.              

            അടുത്തതായി നാരുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി കഴിക്കുക. അതായത് തവിട് അടങ്ങിയിട്ടുള്ള അരി, തവിടുള്ള ഓട്സ്, നാരുകൾ അടങ്ങിയ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, സലാഡുകൾ ഇവ ധാരാളമായി കഴിക്കുക.                                              

               ഇവയൊക്കെ കഴിക്കുന്നതുകൊണ്ട് നമ്മുടെ കൊളസ്ട്രോൾ കൂടുന്നത് നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. കൂടാതെ ഇവ നമ്മുടെ ശരീരത്തിൽ ഉള്ള കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തേയും,  ഫാറ്റ് മെറ്റബോളിസത്തേയും നിയന്ത്രിക്കുകയും, ചീത്ത കൊളസ്ട്രോളായ ട്രൈഗ്ലിസറൈഡ് കൂടാതിരിക്കാനും സഹായിക്കുന്നു.         

                മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കിയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.                                             

                 നമ്മുടെ ആളുകളിൽ എല്ലാ ആളുകളും കൊളസ്ട്രോൾ ഉണ്ടാകുമ്പോൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയോ,  ഒഴിവാക്കുക ചെയ്യാറുണ്ട്.                                                        ഇത് മാത്രം ചെയ്തതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുന്നതല്ല.          

 

                 മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മത്സ്യങ്ങൾ കഴിക്കുക. കുറച്ച് കൊഴുപ്പ് അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ കഴിക്കുക. മത്തി,അയല,ചൂര ഇവ കഴിക്കുന്നതുകൊണ്ട് നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ദഹനത്തിന് ആവശ്യമായ  ആഹാരങ്ങൾ കഴിക്കുക. അതായത് തൈര്,മോര് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.                                          

           ഇനി നമുക്ക് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വീട്ടിൽ ചെയ്യാൻ പറ്റുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള വെളുത്തുള്ളി നാലോ, അഞ്ചോ അതിൽ കുറച്ച് നാരങ്ങാനീര് ചേർത്ത് അല്ലി എടുത്ത് കഷണങ്ങളാക്കി ഒരു ദിവസം മൂന്നോ, നാലോ നേരം നമ്മുടെ വായിലിട്ട്  ചവച്ച് അരച്ച് കഴിക്കുക.   ഇത് നമ്മുടെ കൊഴുപ്പിനെ നിയന്ത്രിക്കുവാനും, നമ്മളിൽ ഉണ്ടാകുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും സഹായിക്കും .

                  മറ്റൊരു കാര്യമാണ് കൊളസ്ട്രോൾ ഉള്ള ആളുകൾ ദിവസവും ബദാം കഴിക്കുക. ബദാം ഇല്ലായെങ്കിൽ കപ്പലണ്ടി കഴിക്കുക. ഇതും നമ്മുടെ കൊളസ്ട്രോൾ കൂടുന്നത് നിയന്ത്രിക്കുവാൻ സഹായിക്കും.                                                  നമ്മൾ കൊഴുപ്പുകുറഞ്ഞ ആഹാരങ്ങൾ കഴിച്ചിട്ടും നമ്മുടെ കൊളസ്ട്രോൾ കുറയാത്തത് കാരണം മറ്റ് പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്.                                                  മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ കൂടുന്നത് ധരിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *