,

തടി കുറയ്ക്കാനുള്ള മാർഗങ്ങൾ? അമിതവണ്ണം എങ്ങനെ കുറയ്ക്കാം?     

 

                                   മിക്ക ആളുകളും ഇപ്പോൾ അനുഭവിക്കുന്ന ഒരു പൊതുവായ പ്രശ്നമാണ് അമിത ഭാരം. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തടി കുറയുമെങ്കിലും പഴയ ജീവിത ശൈലിയിലേക്ക് വരുമ്പോൾ തടി കൂടുന്നത് കാണുന്നു.                                                   എന്നാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്  നമ്മുടെ തടി കൂടാനുള്ള കാരണം എന്താണ് എന്നതാണ്.                                                      അതിൽ ഒന്നാമത്തെ കാരണമാണ് പാരമ്പര്യം. നമ്മുടെ കുടുംബ പാരമ്പര്യമായി വണ്ണം ഉള്ളവരാണെങ്കിൽ അതായത് മാതാപിതാക്കൾക്ക് വണ്ണമുള്ളവർ ആണെങ്കിൽ നമുക്കും വണ്ണം വെക്കാനുള്ള സാധ്യതകൾ ഉണ്ട്.              

         മറ്റൊരു കാരണമാണ് ഹോർമോണൽ ഇമ്ബാലൻസ്. ഹോർമോണൽ ഇമ്ബാലൻസിൽ നോക്കുന്നത് തൈറോയ്ഡ് ആണ്.എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ല,മുടികൊഴിച്ചിൽ ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉള്ളവർ തൈറോയ്ഡ് നോക്കേണ്ടത് അത്യാവശ്യമാണ്.                                            

      മറ്റൊരു കാരണമാണ് നമ്മൾ എന്തെങ്കിലും സർജറി കഴിഞ്ഞിട്ടോ, മറ്റെന്തെങ്കിലും അസുഖത്തിനോ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതിന്റെ സൈഡ് എഫക്ടസ് ആയിട്ട് വെയിറ്റ്  കൂടാനുള്ള സാധ്യത ഉണ്ട്.                              

     മറ്റൊരു കാരണമാണ് നമുക്ക് വ്യായാമം ഇല്ലാത്ത ജോലി ചെയ്യുന്നവർ, ഇരുന്നു ജോലി ചെയ്യുന്നവർ, വീട്ടിൽ ഇരിക്കുന്നവർ ഇങ്ങനെയുള്ളവർക്കു  ശരിയായിട്ടുള്ള വ്യായാമം നടക്കുന്നില്ല. ഇങ്ങനെയുള്ളവരിൽ ഫാറ്റ് അടിഞ്ഞുകൂടി വെയിറ്റ് കൂടുന്നതായി കാണുന്നു.

      മറ്റൊരു കാരണമാണ് മെറ്റബോളിസം കുറയുക.നമ്മൾ കഴിക്കുന്ന ആഹാരം ദഹിക്കുക, അതിനുശേഷം ദഹിച്ച ഭക്ഷണപദാർത്ഥം പുറത്തേക്ക് പോവുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്നില്ല എങ്കിൽ വെള്ളം കുടിച്ചാലും വണ്ണം  വയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നു. മെറ്റബോളിസം കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ വെയിറ്റ് കൂടുന്നത്. 

      മറ്റൊന്ന് ഇതിൽ ഏതു കാരണം കൊണ്ടാണ് നമുക്ക് തടി കൂടുന്നത് എന്ന് ആദ്യം നമ്മൾ കണ്ടുപിടിക്കണം. ഹോർമോണിൽ ഉള്ള വ്യത്യാസം ആണെങ്കിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്യണം.കൂടാതെ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് ഓവറിയിൽ സിസ്റ്റ് ഉണ്ടോ എന്ന് നോക്കണം. ഓവറിയിൽ സിസ്റ്റ്, ഫൈബ്രോയ്ഡ് എന്നിവ ഉണ്ടെങ്കിൽ  പോഷകങ്ങൾ  അടങ്ങിയിരിക്കുന്ന ഭക്ഷണം ഒഴിവാക്കുക.

       അതായത് മധുരപലഹാരങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, അരി ആഹാരങ്ങൾ എന്നിവ ക്രമീകരിക്കുക. കരൾവീക്കം ഉള്ളവരിൽ വയറു വീർത്തു വരുന്നതായി കാണപ്പെടുന്നു. ഫാറ്റ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരൾ വീക്കം നമുക്ക് ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ മനസ്സിലാക്കാം. ഇതനുസരിച്ച് നമുക്ക് ഇതിനുവേണ്ട മെഡിസിൻസ് ചെയ്യാവുന്നതാണ്. കൂടാതെ ആഹാരക്രമീകരണം ചെയ്യേണ്ടതാണ്.

     നമ്മൾ ഇതൊന്നും ശ്രദ്ധിക്കാതെ നമ്മുടെ വെയിറ്റ് കൂടുകയാണെങ്കിൽ ഹാർട്ട്‌ അറ്റാക്ക്, ഹാർട്ട് ബ്ലോക്ക്, കിഡ്നി സംബന്ധിച്ചുള്ള പ്രശ്നങ്ങൾ, യൂറിക് ആസിഡ് പ്രശ്നങ്ങൾ ഇങ്ങനെ പല അസുഖങ്ങൾക്കും ഇത് കാരണം ആകുന്നു.          

     ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യം നിലനിർത്താൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *