,

ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ? ദിവസവും ഇഞ്ചി ചായ കുടിക്കാമോ?  

 

        ചായ,കാപ്പി കുടിക്കുമ്പോൾ നെഞ്ചിരിച്ചിൽ ഉണ്ടാക്കുന്ന  ഒരുപാട് ആളുകൾ ഉണ്ട്. ഇങ്ങനെയുള്ളവർ ഇഞ്ചി ചതച്ച് ഇട്ട ചായ ഉണ്ടാക്കി കുടിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകില്ല. അതുപോലെ തന്നെ യാത്രചെയ്യുമ്പോൾ ചർദ്ദിക്കാൻ വരുക, വയറ്റിൽ ഗ്യാസ് കയറുക, തല കറങ്ങുക, ഇങ്ങനെയുള്ള അസ്വസ്ഥതകൾ        ഉണ്ടാകുന്നവർ ആണെങ്കിൽ ഇഞ്ചി ചതച്ചിട്ട ചായ കുടിക്കുന്നത് നല്ലതാണ്.  ഇങ്ങനെ കുടിക്കുക ആണെങ്കിൽ യാത്ര ചെയ്യുമ്പോൾ ഈ അസ്വസ്ഥതകൾ ഒന്നും ഉണ്ടാവില്ല.       

                                               കൂടാതെ ദഹനത്തിന് പ്രശ്നം ഉള്ളവരാണെങ്കിൽ, ഇഞ്ചി ചായ കുടിക്കുന്നത് ഏറ്റവും നല്ലത് ആണ്. കൂടാതെ ഗർഭിണി ആയിട്ടുള്ളവർക്ക്‌ അതായത് നെഞ്ചരിച്ചിൽ,ഛർദിക്കാൻ വരിക, ഇങ്ങനെയുള്ളവർക്ക് ചായ കുടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇഞ്ചിയിട്ട ചായ കുടിക്കുന്നത് നല്ലതാണ്. രാവിലെയും വൈകിട്ടും ഇഞ്ചിയിട്ട ചായ കുടിച്ചാൽ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാകാതെ ഇരിക്കും.      

       കൂടാതെ പെട്ടെന്ന് ഉണ്ടാകുന്ന വയറുവേദനയ്‌ക്കും,  തലവേദനയ്ക്കും ഇഞ്ചി ഇട്ടു ചായ കുടിച്ചാൽ വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതാണ്.                                           കൂടാതെ പനി ഉണ്ടായിട്ട് മൂക്കടപ്പ് ഉള്ളവർക്കും, ശ്വാസസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർക്കും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.      കൂടാതെ ശരിരത്തിൽ നീര് ഉള്ളവർക്കും ഇഞ്ചി ചായ  കുടിക്കുന്നത്  നല്ലതാണ്.                            

          കൂടാതെ അലർജി ഉള്ളവർക്കും  ഇഞ്ചി ചായ കുടിക്കുന്നത്  നല്ലതാണ്. ഒരു ദിവസം ഒരു ടീസ്പൂൺ ഇഞ്ചിനീര് ആണ് കഴിക്കേണ്ടത്. കട്ടൻചായയിൽ ആണ് ഇഞ്ചി ചതച്ച കുടിക്കുന്നത് എങ്കിൽ അതിൽ നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.                 കൂടാതെ ഇഞ്ചി ചായ രോഗപ്രതിരോധ കൂട്ടുന്ന ഒന്നാണ്.                                                       

       കൂടാതെ വയറ്റിൽ ഉണ്ടാവുന്ന അൾസർ പോലുള്ള ബുദ്ധിമുട്ടുകൾക്ക് ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.                                                        നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.                                                     

          കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇഞ്ചിച്ചായ വളരെ നല്ലതാണ്. ഇങ്ങനെ നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുവാൻ ഇഞ്ചിച്ചായ കുടിക്കുന്നതിലൂടെ നമുക്ക സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *