, ,

ഗർഭപാത്രത്തിലെ മുഴ എങ്ങനെ തിരിച്ചറിയാം? ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും, ലക്ഷണങ്ങളും എന്തെല്ലാം?

        ആദ്യമായി ഗർഭപാത്രത്തിലെ മുഴ എന്താണെന്ന്നു നമുക്ക് നോക്കാം.ഗർഭാശയമുഴകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ കൂടുതലായുള്ള പ്രവർത്തനമാണ്. മിക്ക സ്ത്രീകളിലും ഗർഭാശയമുഴകൾ ഉണ്ടാവുന്നതിന് പ്രത്യേകിച്ച് ഒരു കാരണം ഇല്ല.   അമിതമായ വണ്ണം ഉള്ളവരിലും, അമിതമായ മാംസാഹാരം കഴിക്കുന്നവരിലും,              ആർത്തവ സമയങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ, കുട്ടികളു ണ്ടാവാൻ ബുദ്ധിമുട്ടുള്ളവർ  ഇങ്ങനെയുള്ളവരിൽ ഗർഭപാത്രത്തിൽ മുഴകൾ കൂടുതലായി കാണപ്പെടുന്നു.                                                                

          ഇനിയും ഗർഭാശയമുഴകൾ ഉണ്ടാകുന്നതിനുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം.                                                            ചില സ്ത്രീകളിൽ ഒരു ലക്ഷണങ്ങളും സാധാരണയായി കാണപ്പെടാറില്ല. ഈ മുഴ ചെറുതും ആയിരിക്കും. എന്നാൽ മറ്റു ചില സ്ത്രീകളിൽ ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം, അമിതമായ വയറു വേദന ഉണ്ടാകുന്നു. ഈ മുഴകൾ ഗർഭപാത്രത്തിലെ മുന്നിലോ പിന്നിലോ തള്ളി നിൽക്കുക ആണെങ്കിൽ മൂത്രസഞ്ചിയേയും,                വൻകുടലിനേയും അമർത്തി മൂത്രതടസ്സവും, മലബന്ധവും ഉണ്ടാവുകയും ചെയ്യുന്നു.

             ചില സ്ത്രീകളിൽ മുഴകൾ വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇങ്ങനെയുള്ളവരിൽ ഗർഭപാത്ര മുഴകൾ വലുതായിരിക്കും, അല്ലെങ്കിൽ ഒന്നോ അതിലധികമോ മുഴകൾ ഉണ്ടായിരിക്കും. അല്ലെങ്കിൽ ഈ മുഴകൾ ഗർഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളി ഇരിക്കും. ഇതൊക്കെയും വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇനിയും ഗർഭാശയമുഴ ഉള്ള ഒരു സ്‌ത്രീ  ഗർഭിണിയായാൽ ഇത് കുട്ടിയുടെ തൂക്കം കുറയുന്നതിനും, കുട്ടി കിടക്കുന്ന സ്ഥാനം മാറിയിട്ട് പ്രസവസമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാവുന്നു.       

          മിക്ക സ്ത്രീകൾക്കും എല്ലാ മുഴകളും കാൻസർ ആണോ എന്നൊരു സംശയം ഉണ്ടാകും. എന്നാൽ ഗർഭാശയ മുഴ എന്നു പറയുന്നത് ഹോർമോൺ കൂടുതലായി ഉണ്ടാകുന്നത് മൂലം ഒരു കോശം  കൂടുതലായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇതിൽ കാൻസറുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ചെറിയ ഒരു ശതമാനം ആളുകളിൽ മാത്രമേ ഇത് ക്യാൻസറായി മാറുന്നുള്ളൂ.                                                  

        ഇനിയും ഗർഭാശയമുഴ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം.ഗർഭപാത്രത്തിലെ മുഴകൾ വലുതാണെങ്കിൽ ശരീരത്തിന്റെ പരിശോധനയിലൂടെയോ, വയറിന്റെ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. ചെറിയ മുഴ ആണെങ്കിൽ അത് അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ കണ്ടെത്താൻ സാധിക്കും.  ഇനിയും മുഴകളുടെ എണ്ണം കൂടുതലാണെങ്കിൽ മൂത്രസഞ്ചിയേയും, കുടലിനെയും ഇത് അമർത്തി ആണ് ഉള്ളതെങ്കിൽ ചില സാഹചര്യങ്ങളിൽ എംആർഐ സ്കാൻ ചെയ്യുന്നതിലൂടെ ഇത് കണ്ടെത്താൻ സാധിക്കും. എല്ലാ മുഴകളും ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമില്ല.

      ഗർഭപാത്രത്തിലെ മുഴയുടെ സ്ഥാനം, മുഴകളുടെ എണ്ണം, ഗർഭപാത്രത്തിൽ മുഴകളുള്ള സ്ത്രീകളുടെ പ്രായം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചികിത്സ നിർണയിക്കുന്നത്. ഈ മുഴ വളരെ ചെറുതാണെങ്കിൽ യാതൊരു ചികിത്സയും ഇതിന് ആവശ്യമില്ല. എന്നാൽ ഇടയ്ക്ക് സ്കാൻ ചെയ്തു ഈ മുഴ വലുത് ആവുന്നുണ്ടോ എന്ന് നോക്കുക.

       രോഗലക്ഷണങ്ങൾ ഉള്ള മുഴ ആണെങ്കിൽ അവയുടെ സ്ഥാനം അനുസരിച്ചും, അവയുടെ വലിപ്പം അനുസരിച്ചും മരുന്നുകൾ കഴിച്ച് ഇത് ഭേദമാക്കാൻ സാധിക്കും.                            എന്നാൽ ചില സ്ത്രീകളിൽ ഈ മുഴകൾ മൂത്രതടസ്സത്തിന്, വന്ധ്യതയ്ക്ക്, മലബന്ധം ഉണ്ടാവുന്നതിന്, അമിതമായ രക്തസ്രാവം മൂലം ഹീമോഗ്ലോബിൻ കുറയുകയും, അഥവാ പെട്ടെന്ന് മുഴകളുടെ വലിപ്പം കൂട്ടുകയോ ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് ശസ്ത്രക്രിയ ചെയ്തു മുഴകൾ  എടുത്ത് കളയുകയും ചെയ്യുന്നു.                  

         രണ്ടു തരത്തിലുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നു. ഒന്ന് വയറു തുറന്നുള്ള ശസ്ത്രക്രിയ, രണ്ടാമത്തേത് താക്കോൽദ്വാര ശസ്ത്രക്രിയ. മുഴകളുടെ വലിപ്പവും സ്ഥാനവും അനുസരിച്ച് ആയിരിക്കും ഏത് ശസ്ത്രക്രിയ ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഒറ്റ മുഴ മാത്രമേ നിങ്ങളുടെ ഗർഭപാത്രത്തിൽ ഉള്ളതെങ്കിൽ ഇനിയും ഗർഭധാരണം ആവശ്യമുള്ളവർ ആണെങ്കിൽ മുഴ മാത്രം എടുത്തുകളയുന്ന അതായിരിക്കും നല്ലത്. എന്നാൽ ഒരുപാട് മുഴകൾ ഗർഭപാത്രത്തിൽ ഉണ്ടെങ്കിൽ ഇനിയും ഗർഭധാരണം ആവശ്യമില്ല എങ്കിൽ ഗർഭപാത്രം മുഴുവനായും എടുത്തു കളയുന്നതാണ് നല്ലത്.

      മുഴ മാത്രമായി നമ്മൾ എടുത്തുകളഞ്ഞാൽ മുഴ വീണ്ടും വരാനും രോഗലക്ഷണങ്ങൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും അതിനാവശ്യമായ ചികിത്സ ചെയ്യേണ്ടതും അത്യാവശ്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *