,

കഫക്കെട്ട് പൂർണ്ണമായി മാറുന്നതിനുള്ള ഒരു ഒറ്റമൂലി

                   നമ്മുടെ തലയിലും നെഞ്ചിലും കെട്ടി നിൽക്കുന്ന കഫം പൂർണമായി മാറുന്നതിന് ഫലപ്രദമായ ഒരു നാച്ചുറൽ റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും നാം പലവിധത്തിലുള്ള അലോപ്പതി മരുന്നുകൾ ആണ് ഇതിനുവേണ്ടി കഴിക്കാറുള്ളത്. എന്നാൽ ഈ കഫക്കെട്ടിൽ  നിന്നും പൂർണ്ണമായും ഒരു മുക്തി നമുക്ക് ലഭിക്കാറുമില്ല.

           വരണ്ട ചുമ,  തുമ്മൽ, ജലദോഷം,  മൂക്കടപ്പ്, ശ്വാസംമുട്ടൽ, മൈഗ്രേൻ ഇവയൊക്കെ നമുക്ക് ഇടയ്ക്കിടക്ക് വരാറുണ്ടല്ലോ. അവ പൂർണമായും മാറുന്ന നല്ല ഒരു പ്രകൃതിദത്തടിപ്പുമായി ആണ് ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

                              പനിക്കൂർക്കയുടെ രണ്ടുമൂന്ന് ഇല നന്നായി കഴുകിയെടുക്കുക. പനിക്കും ജലദോഷത്തിനും ഏറ്റവും നല്ല ഒരു ഔഷധമാണ് പനിക്കൂർക്ക. അതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർക്കുക. മുക്കാൽ കപ്പ് വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. 

                  പനിക്കൂർക്കയും കരിഞ്ചീരക ത്തിന്റെ യും ഗുണം നന്നായി ഇറങ്ങി വരുന്നതു വരെ ഈ വെള്ളം അടുപ്പിൽവെച്ച് നന്നായി തിളപ്പിക്കുക. അതിനുശേഷം ഈ വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. 

        നമ്മുടെ  തലയിലെയും നെഞ്ചിലെയും കഫം മാറുന്നതിന് ഈ ഒരു വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്. ശ്വാസം മുട്ടു ഉള്ളവർക്ക്  ഇത് ഏറ്റവും നല്ല ഒരു ഔഷധമാണ്. ഈ വെള്ളം തിളപ്പിച്ച് ദിവസം ഒരു നേരം വെച്ചു കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *