,

റവ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാം

         

          നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ റവ. റവ ഉപയോഗിച്ച് നാം ഉപ്പുമാവും അങ്ങനെ പല തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ടല്ലോ.റവ ഉപയോഗിച്ച് ഒരു കേക്ക് ഉണ്ടാക്കുന്ന വിധം ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസും  സാധനങ്ങളും ഉപയോഗിച്ചാണ് ഈ റവ കേക്ക് ഉണ്ടാക്കുന്നത്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്.

          എപ്പോഴും  ഒരു അളവിലുള്ള പാത്രത്തിൽ ആയിരിക്കണം എല്ലാ ഇൻഗ്രീഡിയൻസിന്റെയും മെഷർമെന്റ് എടുക്കേണ്ടത്. 

 ആവശ്യമായ സാധനങ്ങൾ

റവ  – 1 കപ്പ്‌ 

പഞ്ചസാര   – ½ കപ്പ്‌ 

സൺ ഫ്ലവർ ഓയിൽ / ബട്ടർ  – ¼ കപ്പ് 

പാൽ   – ¾ കപ്പ് 

തൈര്  – ½ കപ്പ് 

ഉപ്പ്  – 1 നുള്ള് 

കോകോ പൌഡർ   -1 ടീസ്പൂൺ 

 ബേക്കിംഗ് സോഡാ  – ¼ ടീസ്പൂൺ 

 ബേക്കിംഗ് പൗഡർ  – ½ ടീസ്പൂൺ 

വാനില എസ്സെൻസ്   – ½ ടീസ്പൂൺ 

           ഒരു കപ്പ്  റവ എടുക്കുക. ഈ റവ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. നേരത്തെ എടുത്ത കപ്പിൽ തന്നെ അര കപ്പ് പഞ്ചസാര ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് കാൽകപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. 

         വെളിച്ചെണ്ണ ഉപയോഗിക്കാൻ  പാടില്ല. അതിനുശേഷം മുക്കാൽ കപ്പ് പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് അര കപ്പ് തൈര് ഒഴിച്ചു കൊടുക്കുക. കേക്കു  നല്ല സോഫ്റ്റ് ആകുന്നതിനു വേണ്ടിയാണ് തൈര് ഒഴിച്ച് കൊടുക്കുന്നത്. നമ്മുടെ കേക്കിന്റെ മധുരം ബാലൻസ് ആകുന്നതിനു വേണ്ടി ഒരു നുള്ള് ഉപ്പ് ചേർക്കുക.

          ഇവയെല്ലാം ഞാനും നന്നായി മിക്സ് ചെയ്ത് എടുക്കാം.1 ടീസ്പൂൺ  കൊക്കോ പൗഡർ അരിച്ചെടുത്തതിനുശേഷം ഈ മിക്സിലേക്ക് ചേർത്തുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് ½  ടീസ്പൂൺ ബേക്കിംഗ് പൗഡറും ¼ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ഇതിലേക്ക് ഫ്ലെവറിനു വേണ്ടി വാനില എസൻസ് അരടീസ്പൂൺ ചേർക്കുക.

        ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. മിശ്രിതം കുറച്ചുകൂടി ലൂസ് ആക്കുന്നതിനു വേണ്ടി നമുക്ക് കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം.

         വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചെറിയ ബൗൾ ഉപയോഗിച്ച് നമുക്ക് ഈ കേക്ക് ഉണ്ടാക്കാൻ സാധിക്കും. ബട്ടർ പേപ്പർ നമുക്ക് പാത്രത്തിന്റെ  ആകൃതിയിൽ മുറിച്ചെടുത്തു പത്രത്തിനുള്ളിൽ വെച്ച് കൊടുക്കാം. ബട്ടർ/ എണ്ണ ഈ പേപ്പറിനു മുകളിൽ നന്നായി തേച്ചു കൊടുക്കുക. അതിനുശേഷം നാം തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഈ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

           ആ പാത്രത്തിൽ പകുതി ഭാഗം മാത്രമേ ഈ മിശ്രിതം ഒഴിച്ച് കൊടുക്കാവൂ. രണ്ടുപ്രാവശ്യം താഴെ ഒന്ന് തട്ടി കൊടുത്തതിനുശേഷം വേണം ഈ പാത്രം ബേക്ക് ചെയ്യാൻ വെക്കേണ്ടത്. ഇതിനുള്ളിലെ ഏയർ പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അടിയിൽ കട്ടിയുള്ള പാത്രമാണ് ബേക്ക് ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കേണ്ടത്.

         ആ പാത്രത്തിന് ഉള്ളിൽ ഒരു വളയമോ  കട്ടിയുള്ള ഒരു അടപ്പോ വെച്ചതിനുശേഷം അതിനുമുകളിൽ ഈ പാത്രം വെച്ചാലും മതി. ആദ്യം പാൻ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യണം. അതിലേക്ക് നമുക്ക്  അതിലേക്ക് നമുക്ക് ഈ മിശ്രിതം ഉള്ള പാത്രം വയ്ക്കാവുന്നതാണ്. അതിനു ശേഷം നമുക്ക് ഒരു 25 മിനിറ്റ് അടച്ചു വയ്ക്കാവുന്നതാണ്.

       തീ കുറച്ച് ആണ് വയ്ക്കേണ്ടത്.  25 മിനിറ്റിന് ശേഷം നമുക്ക് തുറന്ന് ഒരു കമ്പി ഉപയോഗിച്ച് ഇത് റെഡി  ആയോ എന്ന് കുത്തി നോക്കാവുന്നതാണ്. കേക്ക് തണുത്തതിനു ശേഷം നമുക്ക് മറ്റൊരു പാത്രത്തിലേക്ക് ഇത് ടീമോൾഡ് ചെയ്യാവുന്നതാണ്. വളരെ സോഫ്റ്റ് ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള റവ കൊണ്ട് ഉണ്ടാക്കിയ കേക്ക് റെഡി ആയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *