,

നാലു ബെഡ്‌റൂമുകൾ ഉള്ള മനോഹരമായ ഒരു വീട് 9 ലക്ഷം രൂപക്ക് എങ്ങനെ നിർമിക്കാം

        വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.എന്നാൽ പലപ്പോഴും അത് സാധ്യമാകുന്നില്ല.  അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ഈ കാലത്ത് വളരെയധികം തുക ചെലവാകുന്നു. നല്ല പ്ലാനിങ് ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണമായി വരുന്നത്.ഒരു വീട് നിർമ്മി ക്കുന്നതിന് മുമ്പായി അതിനെപ്പറ്റി ഒരു നല്ല പ്ലാനിങ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരുമ്പോൾ നമുക്ക് ഒരുപാട് തുക ലാഭിക്കാൻ സാധിക്കും. 9 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച 4 ബെഡ്റൂം ഉള്ള ഒരു വീട് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

            3 സെന്റ് സ്ഥലത്താണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് സ്ഥലവും നീളം കൂടിയ വീതി കുറഞ്ഞ സ്ഥലമാണെങ്കിൽ നിങ്ങൾക്ക് ഈ രീതിക്കനുസരിച്ച് വീടുപണിയാൻ സാധിക്കും.

       ഈ വീട് പണിതിരിക്കുന്നത് 4 ബെഡ്റൂം മാക്സിമം സ്ഥലം കുറച്ചാണ്. ഈ വീടിന്റെ ആകെ വിസ്തൃതി 1012 സ്ക്വയർ ഫീറ്റാണ്. ഈ വീട്ടിൽ ആകെ മൂന്ന് ബാത്ത്റൂമുകളാണ് ഉള്ളത് മനോഹരമായ ഒരു കിച്ചനും ലിവിങ് ഏരിയയും ഒരു ഹാളും സിറ്റൗട്ടും ബാൽക്കണിയും ഈ വീടിന്റെ പ്രത്യേകതകളാണ്.

       ഡൈനിങ് ഏരിയ പ്രത്യേകമായാണ് നൽകിയിരിക്കുന്നത്. താഴത്തെ നിലയിൽ  ബാത്റൂം അറ്റാച്ചഡ് ആയ ഒരു ബെഡ്റൂം ആണുള്ളത്. മുകളിലത്തെ നിലയിലും ഒട്ടും സ്ഥലം കളയാതെയാണ് ഈ  വീട് നിർമിച്ചിരിക്കുന്നത്.

        മുകളിലത്തെ നിലയിൽ ഒരു ബാത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ബെഡ്റൂമും അല്ലാതെ യുള്ള രണ്ട് ബെഡ്റൂമുകൾ ആണുള്ളത്. ഈ രണ്ടു ബെഡ്റൂമുകൾക്കായി കോമൺ ആയി ഒരു ബാത്റൂം ആണുള്ളത്.

        മുകളിലത്തെ നിലയിൽ ഒരു ബെഡ് റൂമിനോട് ചേർന്ന് ഒരു ബാൽക്കണി നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെ ഒരു വീട് നിർമ്മിക്കുന്നതിന് നമുക്ക് ഒൻപത് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ ചിലവാകും.

       നാം വീട് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന മെറ്റീരിയൽ വില അനുസരിച്ച് ആയിരിക്കും നമ്മുടെ ആകെത്തുക കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *