അഞ്ചു സെന്റിൽ 1000 സ്‌ക്വയർ ഫീറ്റിന്റെ 3 കിടപ്പുമുറിയുള്ള ഒരു വീട്

          സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെ യും സ്വപ്നമാണ്. ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷമായിരിക്കും ഒരു വീടിന്റെ പണിയിലേക്ക് ചുവടുവയ്ക്കുന്നത്. ശരിയായ രീതിയിലുള്ള പ്ലാനിംഗിൽ കൂടി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാൽ ചെറിയ തുക കൊണ്ട് നമുക്ക് മനോഹരമായ ഒരു വീട് നിർമ്മിക്കാൻ സാധിക്കും. മിക്ക ആളുകളും ഒരു വലിയ തുക തന്നെ ബാങ്കിൽ നിന്ന് ലോൺ എടുത്ത് ആയിരിക്കും വീട് വെക്കുന്നത്. എന്നാൽ അത് വളരെയധികം ബുദ്ധിമുട്ട് ആകാനാണ് സാധ്യത. എന്നാൽ ചെറിയ തുക കൊണ്ട് നമുക്ക് ആവശ്യമുള്ള രീതിയിൽ ഒരു  വീട്  നിർമ്മിക്കുന്നതാവും  ഏറ്റവും നല്ലത്.

        വീടുപണിയുടെ വിവിധ വശങ്ങളെക്കുറിച്ച് മനസ്സിലാക്കി പാഴ്ചിലവുകൾ ഒഴിവാക്കുക. 3 ബെഡ് റൂമുകളുള്ള 1000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു വീടിന്റെ നിർമാണത്തെ പറ്റി നമുക്ക് നോക്കാം. 5 സെന്റിൽ ആണ് ഈ വീട്  നിർമിച്ചിരിക്കുന്നത്.

         1000 സ്ക്വയർ ഫീറ്റിൽ ആണെങ്കിലും അതിമനോഹരമായ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത് വിസ്തൃതിയുള്ള ഒരു മുറ്റം നമുക്ക് കാണാൻ സാധിക്കും ഈ വീടിന് അതിമനോഹരമായ കാർപോർച്ച് ഉണ്ട് മനോഹരമായ കറുത്ത ടൈലുകൾ പാകിയിട്ടുള്ള ഒരു സിറ്റൗട്ട് ഉണ്ട്. അത്യാവശ്യം വിസ്താരമുള്ള വായുസഞ്ചാരമുള്ള ഒരു ലിവിങ് ഏരിയയാണ് ഈ വീടിനു ഉള്ളത്.

            ലിവിങ് ഏരിയയുടെ അതിനായി ഒരു ചെറിയ ഷോകേസ്‌ ഉണ്ട്. അത്യാവശ്യം വിസ്താരമുള്ള 3 ബെഡ് റൂമുകൾ ആണുള്ളത് ഒരുപാട് ഡെക്കറേഷനുകൾ ഒന്നും ഇല്ലെങ്കിലും അത്യാവശ്യം മനോഹരമായ കിടപ്പു മുറികളാണ്.

        കിടപ്പുമുറിയുടെ സൈഡിലായി ചെറിയ  അലമാരകൾ തീർത്തിട്ടുണ്ട്. ഒരുപാട് സ്റ്റോറേജ് സ്പേസ് ഉള്ള മനോഹരമായ ഒരു അടുക്കള യാണ് ഈ വീടിനു ഉള്ളത്.ഡൈനിങ് ഏരിയ യുടെ സൈഡിൽ ആയ ഒരു വാഷ്ബേസിൻ സെറ്റ്  ചെയ്തിട്ടുണ്ട്. കോമൺ ആയിട്ടുള്ള ഒരു ബാത്റൂം നമുക്ക് ഈ വീട്ടിൽ കാണാൻ സാധിക്കും. ബെഡ് റൂമുകളും അത്യാവശ്യം വിസ്താരം ഉള്ളവയാണ്.

        ഒരു കിടപ്പുമുറി ബാത് റൂം അറ്റാച്ഡ് ആണ്.ടെറസിലേക്ക് കയറുന്നതിനു  പുറത്ത് ഒരു കോണിപ്പടി ഉണ്ട്. ഈ വീട് നിർമിച്ചി രിക്കുന്നത് ഇല്ലാഹിയ കോളേജിന് സമീപത്തായി  പായിപ്ര, പേഴക്കപ്പിള്ളി , മുവാറ്റുപുഴ എന്ന സ്ഥലത്താണ്.10 സെന്റ് സ്ഥലവും  ഈ വീടുമാണ്  വില്പനക്കുള്ളത്.

       ഈ വീടിനു  ആകെ ചിലവായത്  25 ലക്ഷം  രൂപയാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

00919847413207

Leave a Reply

Your email address will not be published. Required fields are marked *