4 സെന്റിൽ നിർമ്മിച്ച 2000 സ്ക്വയർ ഫീറ്റിൽ നിർമിച്ച 4 ബെഡ് റൂമുകളുള്ള അതി മനോഹരമായ ഒരു വീട്

          മനോഹരമായ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കുറഞ്ഞ വിലയിൽ മനോഹരമായ ഒരു വീട് വെക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു പ്ലാനിങ് ബഡ്ജറ്റും അത്യാവശ്യമാണ്. മനോഹരമായി പണിതിട്ടുള്ള വീടുകൾ ഇപ്പോൾ വാങ്ങാൻ സുലഭമാണ്. അഗസ്ത്യമുനി തപസ്സ് ചെയ്ത മല കാണുന്ന രീതിയിലുള്ള ഒരു സ്ഥലത്ത് പണികഴിപ്പിച്ചി രിക്കുന്ന മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ഒരു സ്ഥലമാണിത്. പ്രകൃതിരമണീയമായ ശുദ്ധമായ വായു സഞ്ചാരമുള്ള ഒരു സ്ഥലത്താണ് ഈ വീട് ഉള്ളത്.

      തിരക്കുകൾ നിറഞ്ഞ സിറ്റി കളുടെ നടുവിൽ ഉള്ള വീടിനേക്കാൾ എപ്പോഴും നല്ലത് ഇങ്ങനെ ശുദ്ധമായ വായുസഞ്ചാരം ലഭിക്കുന്ന നിശബ്ദമായ വീടുകളാണ്. ഈ വീട് സ്ഥിതിചെയ്യുന്നത് പിടാരം എന്ന സ്ഥലത്താണ്. തിരുമല ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ ആണ് ഈ സ്ഥലത്തേക്കുള്ള ദൂരം. ഇവിടെ നിന്ന് പത്ത് കിലോമീറ്റർ ആണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. ഏറ്റവും സുപ്രധാനമായ ഒരു സ്ഥലത്ത് കാഴ്ചകൾ നല്ലതുപോലെ ലഭിക്കുന്ന ഒരു സ്ഥലത്താണ് ഈ  വീട് നിർമ്മിച്ചിരിക്കുന്നത്.

    നമുക്ക് ഫോൾഡ് ചെയ്യാവുന്ന രീതിയിലുള്ള ഗേറ്റും, സ്ലൈഡ് ചെയ്യാവുന്ന രീതിയിലുള്ള ഗേറ്റുമാണ് ആണ് ഇവിടെ പണി കഴിപ്പിച്ചിരിക്കുന്നത്. 2000 സ്ക്വയർ ഫീറ്റിൽ ആണ് ഈ ഭവനം പണി കഴിപ്പിച്ചിരിക്കുന്നത്. അതി മനോഹരമായ രീതിയിൽ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് മനോഹരമാക്കി യിരിക്കുന്ന മുറ്റം  നമുക്ക് കാണാം. കാർപോർച്ചിലും അതേ ഇന്റർലോക്ക് കട്ടകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

       അതി മനോഹരമായ രീതിയിൽ ഗ്ലാഡിങ് സ്റ്റോണുകൾ ഒക്കെ ഉപയോഗിച്ച് കിണർ വൃത്തിയായിട്ട് വെച്ചിരിക്കുന്നു. കാർപോർച്ചിന്റെഭിത്തികൾ ടൈൽസ് ഉപയോഗിച്ചു ഭംഗിയായി നിർമ്മിച്ചിരിക്കുന്നു. അതിമനോഹരമായ വർക്കുകൾ ചെയ്ത രണ്ടു തൂണുകൾ നമുക്ക് കാണാൻ സാധിക്കും

         ഒരുപാട് എൽഇഡി ലൈറ്റ് ഉപയോഗിച്ച് ഈ വീട് അലങ്കരിച്ചിട്ടുണ്ട്. പ്രധാന വാതിലുകളെല്ലാം പ്ലാവ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിമനോഹരമായി നിർമ്മിച്ചിരിക്കുന്ന ഒരു ലിവിങ് റൂം നമുക്കിവിടെ കാണാം. ഒരുപാട് സീലിംഗ് വർക്കുകളിൽ ചെയ്തിട്ടുണ്ട്.

      അതിമനോഹരമായ ഒരു ടിവി സ്റ്റാൻഡ് ലിവിങ് റൂമിൽ ഘടിപ്പിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റോറേജ് സ്പേസും നമുക്ക് കാണാൻ സാധിക്കും. ഡൈനിങ് ഏരിയ സെപ്പറേറ്റ് ആയിട്ട് കൊടുത്തിരിക്കുന്നു.ഡൈനിങ് ഏരിയ യുടെ ഒരു സൈഡിൽ ആയിട്ട് വാഷ് ചെയ്യാനുള്ള ഭാഗം സെറ്റ് ചെയ്തിരിക്കുന്നു

      സ്റ്റെയർകെയ്സിന് താഴെ ആയിട്ടും വാഷ് ബേസിന്റെ താഴെയായിട്ടും ഒരുപാട് സ്റ്റോറേജ് സ്പേസുകൾ ഉണ്ട്. അതി മനോഹരമായ രീതിയിൽ കളർ കോമ്പിനേഷൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു അടുക്കളയാണ് ഇവിടെയുള്ളത്. ഭിത്തികൾ ഒക്കെയും ടൈലുകൾ ഉപയോഗിച്ച് വൃത്തിയായിട്ട് വെച്ചിട്ടുണ്ട്. അടുക്കളയിലും ഒരുപാട് സ്റ്റോറേജ് സ്പേസുകൾ ഉണ്ട്.

       അത്യാവശ്യം വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് ഇവിടെയുള്ളത്. അതി മനോഹരമായ രീതിയിൽ ഭിത്തി അലമാരകൾ നിർമിച്ചിട്ടുണ്ട്  ബാത്ത്റൂമുകൾക്ക് ഫൈബർ ഡോറുകൾ ആണ് ഉള്ളത്. അത്യാവശ്യം വിസ്താരമുള്ള ബാത്ത്റൂമുകളാണ് ഉള്ളത്. താഴത്തെ നിലയിൽ  അറ്റാച്ച്ഡ് ബാത്റൂം ഉള്ള ഒരു ബെഡ്റൂം ആണുള്ളത്.

 സ്റ്റേയർ കേസ് പടികൾ ഗ്രാനൈറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈൻ ലെസ് സ്റ്റീലിന്റെ സ്ക്കോയർ ട്യൂബ് കൊണ്ടുള്ള കൈവരികളാണ് സ്റ്റേയർ കേസിനുള്ളത്.

 വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ ഘടിപ്പിച്ച സീലിംഗ് വർക്ക് നമുക്ക് കാണാൻ സാധിക്കും. ഒന്നാമത്തെ നിലയിലും നമുക്ക് ഒരു ഫാമിലി ലിവിങ് സ്പേസ് കാണാൻ സാധിക്കും. താഴത്തെ നിലയിലുള്ള അതേ രീതിയിൽ തന്നെയാണ് മുകളിലുള്ള ബെഡ് റൂമുകളും നിർമ്മിച്ചിരിക്കുന്നത്.എല്ലാ ബെഡ് റൂമുകളും ബാത്റൂം അറ്റാച്ച്ഡ് ആണ്.

      മുകളിലത്തെ നിലയിൽ ഒരു ബാൽക്കണി സ്പേസ് ഉണ്ട്. ബാൽക്കണിയിൽ നിന്നാൽ നമുക്ക് അതിമനോഹരമായ  രീതിയിൽ പച്ച  പുതച്ച മലനിരകൾ കാണാം.മനസ്സിന് വളരെയധികം കുളിർമ തരുന്ന ഒരു കാഴ്ചയാണിത്.

      4 സെന്റിൽ ആണ് അതിമനോഹരമായ ഈ വീടു നിർമ്മിച്ചിരിക്കുന്നത്.2000 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തൃതി. ഈ  വീടിനു ചോദിക്കുന്ന വില 63 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *