3 സെന്റിൽ നിർമ്മിച്ചിരിക്കുന്ന 2 ബെഡ് റൂമുകളുള്ള വളരെ മനോഹരമായ ഒരു വീട്

         ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒരു വീട്.മനോഹരമായ ഒരു വീട് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്നതാണ്.വളരെ കുറഞ്ഞ ചെലവിൽ അതിമനോഹരമായ ഒരു വീട് നിർമിക്കുക എന്നതാണ് ഏവരുടെയും സ്വപ്നം.എപ്പോഴും ഒരു വീട് നിർമ്മിക്കുമ്പോൾ അവരുടെ സൗകര്യങ്ങൾ അനുസരിച്ചാ യിരിക്കണം നിർമ്മിക്കേണ്ടത്.അല്ല എങ്കിൽ അത് നമുക്ക് ഭാവിയിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

       ഒരു വീട് നിർമ്മിക്കുന്നതിന് മുൻപ് അതിനെപ്പറ്റി ഒരു നല്ല പ്ലാനിങ്ങും നല്ല ബഡ്ജറ്റിംഗ് ഉണ്ടായിരിക്കണം. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് തുക ലാഭിക്കാൻ സാധിക്കും.

     ഒരു വീടുപണിയുമ്പോൾ വളരെയധികം ശ്രദ്ധ നാം അതിലേക്ക് കൊടുക്കേണ്ടതുണ്ട്. ആഡംബരത്തിനു വേണ്ടി ഒരിക്കലും ഒരു വീട് വയ്ക്കരുത്.ഒരു വീട് നിർമ്മിക്കുമ്പോൾ ആദ്യം തന്നെ അവയിൽ എത്ര മുറികൾ ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് ആവശ്യമാണ്.

           അത്യാവശ്യം വലിപ്പമുള്ള മുറികൾ നിർമ്മിക്കുക.  മുറികളുടെ എണ്ണം വർദ്ധിക്കു മ്പോൾ ബീമുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് ആയി വരുന്നു. അത് വളരെയധികം ചെലവ് വർദ്ധിപ്പിക്കുന്നു.

      3 സെന്റിൽ വളരെ  കുറഞ്ഞ ചിലവിൽ ചെറിയ ഒരു വീട് എങ്ങനെ നിർമ്മിക്കാം എന്ന് നോക്കാം.രണ്ടു ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്.ഈ വീട് ആകെ 853 സ്ക്വയർഫീറ്റ് ആണുള്ളത്. ഒരു മനോഹരമായ സിറ്റൗട്ട് നമുക്ക് കാണാൻ സാധിക്കും.

     സിറ്റൗട്ടിൽ നിന്ന് നമുക്ക് ലിവിങ് ഏരിയ ലേക്ക് കടക്കാം.ലിവിങ് ഏരിയയുടെ ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയയും നിർമ്മിച്ചിരിക്കുന്നത്.അതിനു സമീപത്തായി നമുക്ക് ഒരു കിഡ്സ് ബെഡ് റൂം കാണാൻ സാധിക്കും.

       കിഡ്സ് ബെഡ്റൂമിനോട് ചേർന്ന് ഒരു കോമൺ ബാത്റൂം ആണുള്ളത്. ഒരു മാസ്റ്റർ ബെഡ്റൂമും നമുക്ക് കാണാൻ സാധിക്കും ഇത് ബാത്രൂം  അറ്റാച്ഡ് ആണ്. മനോഹരമായ ഒരു കിച്ചൻ നമുക്ക് കാണാൻ പറ്റും. ഈ അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റും നമുക്ക് കാണാം. 12 ലക്ഷം രൂപയാണ് ഈ വീടിന് ചിലവായത്.

 കൂടുതൽ വിവരങ്ങൾക്കായി

 9656351891

 7736778556 

Leave a Reply

Your email address will not be published. Required fields are marked *