അഞ്ചു ദിവസം കൊണ്ട് ഐഐടി വിദ്യാർഥി നിർമ്മിച്ച മനോഹരമായ വീട്

       മനോഹരമായ ഒരു വീട് നിർമ്മിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം മനുഷ്യർക്ക് അത് കഴിയാറില്ല. ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി പലപ്പോഴും ലോണുകളെ ആശ്രയിക്കേണ്ടതായി വരുന്നു.

     പിന്നീട് ആ ലോണുകൾ അടച്ചു തീർക്കുന്നതിനു വേണ്ടി ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടേണ്ടതായി വരും.ലോൺ അടക്കാൻ കഴിയാതെ ആകുന്നതോടുകൂടി ചിലപ്പോൾ ആ വീട് നഷ്ടമാകാനും സാധ്യതയുണ്ട്.

    നാം ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ചും നമ്മുടെ കയ്യിലുള്ള തുകയ്ക്ക് അനുസരിച്ചും ഒരു ബഡ്ജറ്റും കൃത്യമായ ഒരു പ്ലാനിങ്ങും തയ്യാറാക്കിയതിനുശേഷം വീട് നിർമ്മിച്ചാൽ നമുക്ക് നമ്മുടെ കയ്യിൽ ഒതുങ്ങിയ മനോഹരമായ ഒരു വീട് ചെറിയ തുകയിൽ തന്നെ നിർമ്മിക്കാൻ സാധിക്കും.

     അഞ്ചു ദിവസം കൊണ്ട് ഒരു ഐഐടി മുൻ വിദ്യാർത്ഥി നിർമ്മിച്ച ഒരു ഭവനമാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ3ഡി പ്രിന്റഡ് വീട് ആണിത്. സാധാരണയായി ഒരു വീട് നിർമ്മിക്കുന്നതിന് ഒരുപാട് പണവും സമയവും നാം ചെലവഴിക്കേണ്ടതായി ഉണ്ട്.

      ഈ കാലഘട്ടത്തിൽ ഈ വീട് വളരെ അതിശയകരമാണ് എന്ന് തന്നെ പറയാം.വെറും അഞ്ചു ദിവസം കൊണ്ട് കമ്പ്യൂട്ടറിൽ ചെയ്തെടുത്ത ഒരു പ്ലാൻ അനുസരിച്ച് ത്രീഡി പ്രിന്റിംഗ് നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഒരു ഹാൾ,കിടപ്പുമുറി, അടുക്കള എന്നിവയാണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

       ഒരു പ്രത്യേകതരം സിമന്റ് ആണ് ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ വീട് ആകെ 600 സ്ക്വയർ ഫീറ്റ് ആണുള്ളത്. അതി മനോഹരമായ രീതിയിലാണ് ഈ വീട് പണിതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *