1

എടിഎം കാർഡ് ഇല്ലാതെ എങ്ങനെ ഏ റ്റി എമ്മിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയും

               നാം  പലപ്പോഴും പണം പിൻവലിക്കാൻ ATM കാർഡുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എടിഎം കാർഡ് ഉപയോഗിക്കാതെ എങ്ങനെ പണം പിൻവലിക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. 

                     ഇപ്പോൾ ബാങ്കിങ് സ്ഥാപനങ്ങൾ പരിചയപ്പെടുത്തിയതനുസരിച്ച് നമുക്ക് എടിഎം കാർഡിനു  പകരം ഒരു മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ എടിഎം സെന്ററിൽ പോയി പണം എടുക്കാവുന്നതാണ്. നാം എടിഎം കാർഡ് എടുക്കാൻ മറന്നുപോയി എന്ന് കരുതുക. നമുക്ക് എടിഎം സെന്ററിൽ പോയി നമ്മുടെ ഫോൺ ഉപയോഗിച്ച്  പണം എടുക്കാവുന്നതാണ്.

                 എങ്ങനെ എടിഎം കാർഡ് ഇല്ലാതെ എടിഎം സെന്ററിൽ പോയി പണം എടുക്കാം എന്ന് നമുക്ക് നോക്കാം. എസ് ബി ഐ ആണ് ഇങ്ങനെ ഒരു രീതി കൊണ്ടുവന്നിരിക്കുന്നത്.

            ആദ്യമായി യോനോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഒരു ആറക്കമുള്ള  പിൻ നമ്പർ എന്റർ ചെയ്തതിനു ശേഷം യോനോ ആപ്പിൽ രജിസ്റ്റർ ചെയ്യുക.

        യോനോ പേ  എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം യോനോ ക്യാഷ് ക്ലിക്ക് ചെയ്യുക അവിടെനിന്നും നമുക്ക് എടിഎം ഇല്ലാതെ പണം പിൻവലിക്കാനുള്ള ഒടിപി നമ്പർ ലഭിക്കും.

        അതിൽ ATM  എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അവിടെ എമൗണ്ട് എന്ന്റർ ചെയ്തു കൊടുക്കുക. അതിനുശേഷം അവിടെ ആറക്കമുള്ള  പിൻനമ്പർ എന്റർ ചെയ്തു കൊടുക്കുക.

         അപ്പോൾ നമ്മുടെ മൊബൈൽ ഫോണിലേക്ക് ഒരു ഒടിപി നമ്പർ ലഭിക്കും. ഈ ഒടിപി നമ്പരുമായി അടുത്തുള്ള എസ്ബിഐയുടെ എടിഎമ്മിൽ പോവുക. സ്ക്രീനിൽ ഉള്ള yono എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവിടെ നമുക്ക് ലഭിച്ചിരിക്കുന്ന ഓ ടി പി നമ്പർ എന്റർ  ചെയ്യാം.

         നാം  എത്ര രൂപയ്ക്കാണ് ഓ ടി പി നമ്പർ എടുത്തിട്ടുള്ളത് ആ തുക അവിടെ എന്ന്റർ ചെയ്തു കൊടുക്കാം. അതിനുശേഷം യോനോ ആപ്പിലെ ആറക്ക നമ്പർ എന്റർ ചെയ്തു കൊടുക്കുക. അങ്ങനെ നമുക്ക് എടിഎമ്മിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *