പ്രകൃതിരമണീയമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീട്

        മനോഹരമായ ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി ഒരുപാട് കഷ്ടപ്പെടാറുണ്ട്. പണം ചെലവാക്കുന്നത് വീട് നിർമിക്കുന്നതിന് വേണ്ടിയാണ്. നാം നമ്മുടെ വീടുകൾ പൊളിച്ചു പണിയാറുണ്ട്.

     കാലങ്ങൾ മാറുന്നതിനു  അനുസരിച്ചു നമ്മുടെ ആവശ്യങ്ങൾ മാറുന്നത് കൊണ്ടാണ് ഇങ്ങനെ വീടുകൾ പൊളിച്ചു പണിയാറുള്ളത്. എന്നാൽ നാം വീട് പണിയുമ്പോൾ ഒരു ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യാതെ,  ചെറിയ തുകയിൽ വീട്  പണി ചെയ്തതിനു ശേഷം  പ്രകൃതിയിൽ  കൂടുതൽ നിക്ഷേപിക്കുവാൻ ശ്രമിക്കുക.

       പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പണിതിരിക്കുന്ന ഒരു വീടാണ് എന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് ഈ വീടിന്റെ ആകെയുള്ള ചുറ്റളവ് 450 സ്ക്വയർ ഫീറ്റ് ആണ് വരാന്ത 550 സ്ക്വയർ ഫീറ്റ് ആണ്.തടികൊണ്ടുള്ള തൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

       ഈ വീടിന്റെ മുൻഭാഗത്ത് മനോഹരമായ ഒരു പൂന്തോട്ടം വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വീടിനു ചുറ്റും വെള്ളം നിറച്ച ചെറിയ കുഴികൾ നിർമിച്ചിട്ടുണ്ട്. ഉറുമ്പുകളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ അതിനു വേണ്ടിയാണ് ഈ കുഴികൾ നിർമ്മിച്ചിരിക്കുന്നത്.

      രണ്ട് അടി ആഴത്തിലും രണ്ട് അടി വീതിയിലും ഒരു ടാങ്ക് വീടിനു ചുറ്റും നിർമ്മിച്ചി ട്ടുണ്ട്. ഈ വെള്ളത്തിൽ മീനിനെ വളർത്താവു ന്നതാണ് സിമന്റ്‌ കെട്ടിയതിനു ശേഷം ഒരു ഫൈബർ കോട്ടിങ് കൊടുത്തതിനു ശേഷമാണ് വെള്ളം നിറച്ചിരിക്കുന്നത്.

     കൊതുക്  കയറാതിരിക്കുന്നതിനു വേണ്ടി നെറ്റ്  ഈ വീടിനു  ചുറ്റും അടിച്ചിട്ടുണ്ട്. വീടിന്റെ  ഒരു വശത്ത് മുഴുവൻ പച്ചക്കറി നട്ടുപിടിപ്പിച്ചി രിക്കുകയാണ്.

       അതുപോലെതന്നെ ഈ വീടിന്റെ മുറികളിൽ എക്സ്ഹോസ്റ്റ് ഫാൻ തിരിച്ചു ഘടിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള തണുത്തകാറ്റ് മുറിക്കുള്ളി ലേക്ക് കടക്കുന്നതിനു വേണ്ടിയാണിത്.ഇത്  മുറികളെ വേഗം തണുപ്പിക്കും.

        ഈ വീടിന്റെ മുറികളുടെ ഭിത്തികളിൽ തന്നെ ഒരുപാട് സ്റ്റോറേജ് സ്പേസുകൾ നിർമിച്ചിട്ടുണ്ട്.  പുസ്തകങ്ങളും മറ്റും അടുക്കി വയ്ക്കുന്നതിന് നമുക്ക് ഇതിന് സാധിക്കുന്നു. ഇവിടെ ചെറിയ അടുക്കളയാണുള്ളത്.

         അതുപോലെതന്നെ അടുക്കളയിലെയും ബാത്റൂമിലും വെള്ളം കളക്ട് ചെയ്ത് ഒരു ഫ്ലോട്ടിങ് ഐലൻഡ് ആക്കി മാറ്റിയിരിക്കുന്നു. കാനവാഴ പോലെയുള്ള ചെടികൾ ആണ് ഇവിടെ ഉള്ളത് അവ ഈ വെള്ളത്തിൽ നിന്നു ള്ള വേസ്റ്റ്, സോപ്പ് ഇവ വലിച്ചെടുക്കും.

           അതുപോലെതന്നെ വെളിച്ചത്തിനായി സോളാർപാനലുകൾ ആണ് ഉപയോഗിക്കുന്നത്. വീടിന്റെ ചുറ്റും മഴക്കുഴികൾ നിർമ്മിച്ചിട്ടുണ്ട്. ശുദ്ധമായ വായു നമുക്ക് ഇവിടെ നിന്ന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *