9 ലക്ഷം രൂപയ്ക്ക് 3 സെന്റിൽ നിർമ്മിച്ച 4 ബെഡ് റൂമുകളുള്ള അതിമനോഹരമായ ഒരു വീട്

            മനോഹരമായ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് വളരെ കുറഞ്ഞ ചെലവിൽ അതിമനോഹരമായ വീട് വയ്ക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത് പ്രധാനമായും അതിനായി ഒരു പ്ലാനിങ്ങും ബഡ്ജറ്റിംഗ് അത്യാവശ്യമാണ് ശരിയായുള്ള ബഡ്ജറ്റിംഗ് ഇല്ലെങ്കിൽ ഒരുപാട് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എപ്പോഴും ഒരു വീടുവയ്ക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ ക്കനുസരിച്ച് പ്ലാനിങ് തയ്യാറാക്കിയതിനുശേഷം വേണം വീട് വയ്ക്കേണ്ടത്.

 9 ലക്ഷം രൂപയ്ക്ക് തയ്യാറാക്കിയ നാല് ബെഡ്റൂമുകൾ ഉള്ള ഒരു രണ്ടു നില വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. 3 സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

3 സെന്റ് സ്ഥലത്ത് ഒരു മനോഹരമായ വീട് വയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. 3 സെന്റ് സ്ഥലത്തിൽ നീളം കൂടിയതും വീതി കുറവും ആണെങ്കിൽ ഈ ഡിസൈനി ലുള്ള ഒരു വീട് നിങ്ങൾക്ക് പണിയാൻ സാധിക്കും.

 1012 സ്ക്വയർ ഫീറ്റിലാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ മനോഹരമായ ഒരു സിറ്റൗട്ട് ഉണ്ട് സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പ്രവേശിച്ചാൽ മനോഹരമായ ഒരു ലിവിങ് ഏരിയ കാണാൻ സാധിക്കും ഡൈനിങ് ഏരിയ സെപ്പറേറ്റ് ആണ് കൊടുത്തിരിക്കുന്നത്.

 മനോഹരമായ ഒരു അടുക്കളയും താഴത്തെ  നിലയിൽ  സെറ്റ് ചെയ്തിട്ടുണ്ട്. താഴത്തെ നിലയിലുള്ള ബെഡ്റൂം ബാത്റൂം അറ്റാച്ഡ് ആണ്.

 മുകളിലത്തെ നിലയിൽ 3ബെഡ്റൂം ആണുള്ളത് അത്യാവശ്യം സ്ഥല വിസ്താരമുള്ള ബെഡ്റൂമുകൾ ആണു.അവയിൽ ഒരു ബെഡ്റൂം ബാത്റൂം അറ്റാച്ചഡ് ആണ്. മറ്റു രണ്ട് ബെഡ്റൂമുകൾക്കായി ഒരു കോമൺ ബാത്റൂം ആണുള്ളത്.

        നിങ്ങൾക്ക് ഇങ്ങനെ ഒരു വീട് നിർമ്മിക്കുന്ന തിന് ഒൻപത് ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിൽ രൂപ ചിലവാകും. നിങ്ങൾ ഉപയോഗി ക്കുന്ന മെറ്റീരിയൽസ് അനുസരിച്ചായിരിക്കും തുകയ്ക്ക് വ്യത്യാസം ഉണ്ടാകുന്നത്.

        അധികമായി ബഡ്ജറ്റുകൾ ഉള്ള വീടുകൾ ഒഴിവാക്കി നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള നമ്മുടെ കയ്യിലുള്ള തുകയ്ക്ക് അനുസരിച്ച് ചെറിയ വീടുകൾ നിർമ്മിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത് ആ വീടുകൾ എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിച്ചാൽ അത് ഏറ്റവും മനോഹരമായിരിക്കും 

One Comment

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *