5 ലക്ഷം രൂപയ്ക്ക് 588 ചതുരശ്രയടിയിൽ നിർമ്മിച്ച മനോഹരമായ ഒരു വീട്

       വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് വയ്ക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴി ക്കുന്നത് വിദ്യാഭ്യാസത്തിനും വീട് നിർമ്മാണ ത്തിനും ആണ്.വിദ്യാഭ്യാസം മുഖാന്തരം നമുക്ക് ഉന്നതമായ ഭാവി ഉണ്ടാകുന്നു.

       എന്നാൽ നാം പലപ്പോഴും വീടുകൾക്ക് അനു യോജ്യമായ രീതിയിലാണോ തുക ചെലവഴി ക്കുന്നത്. ഒരു വീട് പണിയുന്നതിന് അത്രത്തോളം തുക ആവശ്യമുണ്ടോ. ഒരു വീട് പണിയുന്നതിനു മുൻപ് നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഒരു പ്ലാനിങ്ങും ബഡ്ജറ്റിംഗ് അത്യാവശ്യമാണ്.

            ഇല്ലെങ്കിൽ നമുക്ക് ഒരുപാട് പണം നഷ്ടമാകാൻ സാധ്യതയുണ്ട്. മിക്കവാറും ആളുകൾ ലോണെടുത്താണ് വീടുവയ്ക്കാറു ള്ളത്. ബാങ്കുകളിൽ നിന്നെടുത്ത അമിത പലിശ അടച്ചു അവരുടെ ജീവിതം അവസാനിക്കാ റുണ്ട്.  പലപ്പോഴും ഈ വീടുകൾ തന്നെ ബാങ്കു കൾ ജപ്തി ചെയ്തു കൊണ്ടു പോകാനും സാധ്യത ഉണ്ടാവും.

          അതുകൊണ്ടുതന്നെ ഒരു ഭവനം പണിയുന്നതിനു മുൻപ് കൃത്യമായ ഒരു പ്ലാനിങ്ങും ബഡ്ജറ്റിംഗ് തയ്യാറാക്കുക. എങ്ങനെ വളരെ കുറഞ്ഞ ചിലവിൽ ഒരു വീട് പണി തീർക്കാം എന്ന് ചിന്തിക്കുക.

        അതു നമുക്ക് ജീവിതകാലം മുഴുവൻ സമാധാനം മാത്രമേ നൽകുകയുള്ളൂ ലോണെടുത്ത് വീട് വെച്ചാൽ അവ എങ്ങനെ അടയ്ക്കും എന്നുള്ള ചിന്ത അവസാനം വരെ നമ്മെ വേട്ടയാടും. അഥവാ ലോൺ എടുക്കേണ്ടി വന്നാലും വളരെ ചെറിയ തുകകൾ മാത്രം എടുക്കുക. അങ്ങനെ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

       മഞ്ചേരിക്ക് അടുത്തുള്ള പട്ടര്കുളത്താണ് ഈ  വീട്. വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണിത്. സ്ലോപ് റൂഫ് ആണ് ഈ വീടിന് ഉള്ളത്. ജിഐ മെറ്റീരിയൽസ് ഉപയോഗിച്ചാണ് കഴുക്കോലും പട്ടികയും  നിർമിച്ചിരിക്കുന്നത്. അതിനു മുകളിലാണ് ഓട് പാകിയിരിക്കുന്നത്.

      റോഡിൽ നിന്ന് മൂന്നടിയോളം താഴെയാണ് ഈ  വീട് നിൽക്കുന്നത്. 1 ½ ആഴത്തിൽ കരിങ്കൽ ഉപയോഗിച്ചാണ് ഫൗണ്ടേഷൻ നിർമ്മിച്ചിരി ക്കുന്നത്. കട്ടിളയുടെ ഉയരത്തിൽ ലിന്റൽ കൊടുത്തിട്ടുണ്ട്. ഇന്റർലോക്ക് ആയിട്ടുള്ള മഡ് ബ്ലോക്ക്സ് ആണ് ഈ വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

       ഈ തരത്തിലുള്ള ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നതിൽ കൂടി നമുക്ക് ഒരുപാട് തുക ലാഭിക്കാൻ സാധിക്കും. ഇത് വളരെ വലിയ കട്ടകളും ആണ്. അതോടൊപ്പം തന്നെ ചാന്ത് ഉപയോഗിക്കാതെ തന്നെ നമുക്ക് ഇത് പണിയാൻ സാധിക്കും.ഇത്തരത്തിലുള്ള ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നതിൽ കൂടി വീടിനുള്ളിൽ നല്ല തണുപ്പ് ലഭിക്കും.

       പഴയ വീടുകൾ പൊളിക്കുന്ന ചെറിയ വിലയിലുള്ള തടികൾ ഉപയോഗിച്ചാണ് വാതിലുകളും ജനലും നിർമ്മിച്ചിരിക്കുന്നത്. ഈ  വീടിന്റെ ചില ജനാലകൾ അലൂമിനിയത്തിൽ ആണ് നിർമ്മിച്ചിരിക്കുന്നത് .

        588 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന് ആകെയുള്ള വിസ്തീർണ്ണം. 5 സെന്റിൽ ആണ് ഈ വീട് നിൽക്കുന്നത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ചേർന്നാണ് ഉള്ളത്. ഈ വീടിന് സിറ്റൗട്ട് ഇല്ല. തടിയുടെ ഫിനിഷിംഗ് ഉള്ള ഫൈബർ മെറ്റീരിയൽസ് ഉപയോഗിച്ച് റൂഫ് ഭംഗിയായി ചെയ്തിരിക്കുന്നു.

       പിവിസി സി ചാനൽ മെറ്റീരിയൽസ് ഉപയോഗിച്ചാണ് ഇലക്ട്രിക്കൽ കണക്ഷൻസ് ഈ വീടിന് ചെയ്തിരിക്കുന്നത്. ഇതും ഒരുപാട് തുക ലാഭിക്കാൻ സഹായിക്കുന്നു 20,000 രൂപയിൽ താഴെയാണ് ഈ വീടിന്റെ ഇലക്ട്രിക്കൽ കണക്ഷൻസിന് ചിലവ് ആയിരിക്കുന്നത്.

      ഡൈനിങ് ഏരിയ യുടെ ഒരു സൈഡിൽ ആയി വാഷ് ഏരിയയും ഉണ്ട്. ലിവിങ് ഏരിയയുടെ സൈഡിൽ ആയിട്ട് ഒരു ടിവി സെറ്റ് ചെയ്തിട്ടുണ്ട്.

     ലിവിങ് ഏരിയയോട് ചേർന്നു തന്നെ ഒരു മനോഹരമായ അടുക്കള സെറ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് സ്റ്റോറേജ് സ്പേസ്കൾ അടുക്കള യിലുണ്ട്.പുകയില്ലാത്ത അടുപ്പും സെറ്റ് ചെയ്തിട്ടുണ്ട്. അടുക്കളയുടെ മേൽക്കൂര കോൺക്രീറ്റ് ആണ്.

        അത്യാവശ്യം വിസ്താരമുള്ള രണ്ടു ബെഡ് റൂമുകളാണ് ഈ വീടിനുള്ളത്. നന്നായി വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ഈ ബെഡ്റൂമുകൾ പണിതിരിക്കുന്നത്. ഒരു കോമൺ ബാത്റൂം ആണുള്ളത് . ഈ  വീടിനു സെറാമിക് ടൈലുകൾ ആണ് ഉപയോഗിച്ചിരി ക്കുന്നത്. സ്‌കൊയർ ഫീറ്റിനു 25 രൂപയിൽ താഴെയാണ് ഇതിന് വിലയുള്ളത്.

 കൂടുതൽ വിവരങ്ങൾക്ക്

നിർമ്മാൺ ഡിസൈൻസ്,മഞ്ചേരി, മലപ്പുറം

ഫോൺ നമ്പർ

04832760285

8129993444

Leave a Reply

Your email address will not be published. Required fields are marked *