ടൈലുകളിൽ എപ്പോക്സി ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

        മനോഹരമായ ഒരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യം മനോഹരമായ വീട് എന്നത് തന്നെയാണ്.

        എന്നാൽ ഒരു വീട് പണിയുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണി കഴിഞ്ഞതിനു ശേഷം നാമത് ചിന്തിക്കുന്നതിനേക്കാൾ നല്ലത് അതിനുമുമ്പ് വീടുപണിയെ പറ്റിയും അതിനുപയോഗിക്കുന്ന മെറ്റീരിയൽസി നെക്കുറിച്ചും എത്ര രൂപയുടെ വീട് വയ്ക്കണം എന്നതിനെ പറ്റിയും ഒക്കെ ഒരു കണക്കുകൂട്ടൽ ഉള്ളത് ഏറ്റവും നല്ലതാണ്. അത് നമുക്ക് ഒരുപാട് അനാവശ്യ ചിലവുകൾ കുറയ്ക്കാൻ സാധിക്കും.

    എപ്പോഴും ഏറ്റവും നല്ലതും ഗുണമേന്മ യുള്ളതും വില കുറവുള്ളതുമായ സാധനങ്ങൾ സെലക്ട് ചെയ്യുക. വളരെ കുറഞ്ഞ ചിലവിൽ അതിമനോഹരമായ രീതിയിൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അതിനായി ആദ്യം തക്കതായ ഒരു പ്ലാനിങ്, ഒരു ബഡ്ജറ്റിംഗ് അത്യാവശ്യമാണ്.

   സാധാരണയായി ടൈൽസിൽ എപ്പോക്സി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. എപോക്സി എന്നുവെച്ചാൽ ഒരു കെമിക്കൽ കോമ്പൗണ്ട് ആണ്. കെട്ടിട നിർമ്മാണങ്ങളിലെ ഫ്ലോറിങ്ലും പെയിന്റ് ചെയ്യുന്നതിലും കോട്ടിംഗ്സിലും മറ്റും ഇവ ഉപയോഗിക്കുന്നു.

         നമുക്ക് ടൈൽസിനും എപ്പോക്സി ഇടാം. സാധാരണയായി ലഭിക്കുന്നത് ലിക്വിഡ് രൂപത്തിലുള്ള എപ്പോക്സി ആണ് എന്നാൽ ഇവിടെ ഉപയോഗിക്കുന്നത് ജെൽ രൂപത്തിലുള്ള എപോക്സി ആണ്. സാധാരണയായി ലിക്യ്ഡ് രൂപത്തിലുള്ള എപ്പോക്സിക്ക് താഴേക്ക് ഒരു വലിച്ചിൽ കാണാം.

      എന്നാൽ ജല രൂപത്തിലുള്ള എപ്പോക്സിക്ക് വലിച്ചിൽ ഇല്ല എന്ന് മാത്രമല്ല ഒരു കവറേജ് കിട്ടാനും ഇത് സാധ്യമാക്കുന്നു 32 നിറത്തിലുള്ള എപ്പോക്സികൾ ലഭ്യമാണ്.

       എല്ലാതരത്തിലുള്ള ടൈലിനുമു പയോഗിക്കുന്ന എപ്പോക്സി അഡ്ഹസിവുകളും ഇവിടെ ലഭ്യമാണ്.വൈറ്റ് സിമന്റ് ബേസിക് ആയിട്ടുള്ള ടൈൽ അഡ്ഹസിവുകളും ലഭിക്കും. ഒരു കിലോ എപ്പോക്സി ഉപയോഗിച്ച് 200 സ്‌കൊയർ ഫീറ്റ് വരെ നമുക്ക്  കവറേജ് ലഭിക്കും.

     ഒരു കിലോ എപ്പോക്സിക്ക് 1100 രൂപയാണ് വില. ടൈൽസ് ഒട്ടിക്കുന്നതിന് അഡ്ഹസി വുകൾ ആണ് ഉപയോഗിക്കുന്നത്. ടൈലുകൾ ഒട്ടിക്കാൻ ഏറ്റവും നല്ല ഒരു മെത്തേഡ് ആണിത്

. ടൈലുകൾ ഒട്ടിച്ച് 10 മിനിറ്റിനുള്ളിൽ നല്ലതുപോലെ ഒട്ടും.

     100 ഗ്രാം റസീനു 50 ഗ്രാം ഹാർഡ്നർ ഉപയോഗിച്ചാണ്  ഇത് ഉപയോഗിക്കുന്നത്. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ടൈലുകൾക്കിടയിൽ ഇത് ഇടാവുന്നതാണ്.എപ്പോക്സി ഇട്ടതിനുശേഷം 15 മിനിറ്റിനു ശേഷം നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ്. ബാത്റൂമിൽ ഒക്കെ ഉള്ള ലീക്കേജ് തടയാൻ ഇത് സഹായിക്കും.

 കൂടുതൽ വിവരങ്ങൾക്ക്

9746685952

9895278587

9947679258 

Leave a Reply

Your email address will not be published. Required fields are marked *