ബാങ്ക് ലോൺ എടുത്തിട്ടുള്ളവർക്ക് ആശ്വാസപ്രദമായ RBI യുടെ അറിയിപ്പ്

         കോവിഡ്-19 ശക്തമായി വ്യാപിpച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണല്ലോ ഇത്. അനേകർ മരണത്തിന് കീഴ്പ്പെട്ടു കൊണ്ടിരിക്കുന്നു. അനേകർക്ക് ജോലി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.അന്നന്നു ജോലി ചെയ്തു  വീട് പുലർത്തുന്നവർക്ക് ലോക്ക്ഡൌൺ കാരണം ജോലി നഷ്ടമായിരുന്നു.

           വീടു പണിയുന്നതിനു വേണ്ടി ബാങ്കുകളിൽനിന്ന് ലോണെടുത്തവരും ഒരുപാട് പേരുണ്ട്. ജോലി നഷ്ടപ്പെട്ട സമയത്ത് അത് തിരിച്ചടയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലി നഷ്ടപ്പെട്ടതിനു ശേഷം തിരിച്ചു പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരുപാട് പ്രവാസികളുണ്ട്.  അങ്ങനെയുള്ള വർക്കും ഇതു വളരെ വലിയ ഒരു ആശ്വാസം നൽകുന്ന കാര്യമാണ്.

         അങ്ങനെ ഉള്ളവർക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ളവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണിത്.സെപ്റ്റംബർ 30 വരെ നമുക്ക് ഇതിനുവേണ്ടി അപേക്ഷിക്കാവു ന്നതാണ്.

       25 കോടി വരെ ലോൺ എടുത്തിട്ടുള്ളവർക്ക് രണ്ടു വർഷം വരെ ലോൺ പുനക്രമീകരിക്കാവു ന്നതാണ്. കഴിഞ്ഞവർഷം കുറച്ചു മാസങ്ങൾ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില ആളുകൾ അത് സ്വീകരിച്ചിട്ടില്ല. അങ്ങനെയുള്ള വർക്ക് ലോൺ പുനക്രമീകരി ക്കാൻ ഒരു അവസരം നൽകുകയാണ് ആർബിഐ.

         കഴിഞ്ഞവർഷം മൊറട്ടോറിയം സ്വീകരിച്ച് വർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ബാങ്കുകളാണ്  ഈ അപേക്ഷകൾ  സ്വീകരിക്കേണ്ടത്.

      ലോൺ എടുത്തിട്ടുള്ള ബാങ്കുകളിലാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്. ആനുകൂല്യങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് വളരെ യധികം ആശ്വാസം നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *