,

പിത്താശയ കല്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ? ഇതിന്റെ പ്രധാന ചികിത്സാ രീതികൾ?

         ഇന്ന് ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പിത്താശയ കല്ലിനെ പറ്റിയാണ്.  വയറിന്റെ വലതുഭാഗത്ത് കരളിന് കീഴായി കാണപ്പെടുന്ന ഒരു അവയവമാണ് പിത്താശയം. പിത്താശയത്തിന്റെ പ്രധാന ധർമ്മം നമ്മുടെ കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസം ശേഖരിച്ചു വയ്ക്കുകയും അതിലെ ജലാംശം അബ്സോർബ് ചെയ്ത്  പിത്തരസത്തിലെ കട്ടി കൂട്ടുകയും ചെയ്യും. പിത്തരസം എന്നാൽ കൊഴുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങളെ ദഹിപ്പിക്കുന്നതിനായി ഉള്ള ദഹനരസം ആണ് പിത്തരസം.                                                

          പിത്താശയ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ       

            നമ്മുടെ കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ കാൽസ്യം,  കൊളസ്ട്രോൾ, ബിലിറൂബിൻ, മറ്റുലവണങ്ങൾ ഒരു നിശ്ചിത അളവിൽ ആണ് കാണപ്പെടുന്നത്.  ഈ അളവിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പിത്താശയ കല്ലിന് പ്രധാന കാരണങ്ങൾ. 

                പിത്താശയ കല്ല് ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങൾ, ആഹാര ശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതവണ്ണം,  ചില മരുന്നുകളുടെ ഉപയോഗം ഇവയാണ്. 

                 നമ്മുടെ ശരീരത്തിൽ രണ്ട് തരം പിത്താശയ കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്.     ഒന്ന് കൊളസ്ട്രോൾ കല്ലുകൾ, രണ്ടാമത്തേത് പിഗ്മന്റ് സ്റ്റോൺ.                                       ഏത് പ്രായത്തിലുള്ളവർക്കും പിത്താശയകല്ല് കാണപ്പെടും. എങ്കിലും പൊതുവേ കാണപ്പെടുന്നത് മധ്യവയസ്കരിൽ ആണ്. സ്ത്രീകളിലാണ് കൂടുതലായി പിത്താശയകല്ല് കാണപ്പെടുന്നത്. 

             80 ശതമാനം മുതൽ 90 ശതമാനം വരെ ഉള്ള രോഗികളിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും കാണപ്പെടാറില്ല.  ഇതിനെ അസിൻ ടൊമാറ്റിക് ഗോൾ സ്റ്റോൺ എന്നു പറയുന്നു. ഇങ്ങനെയുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല.

           പിത്താശയ കല്ല് ഉള്ള രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

            വയറിന്റെ മധ്യഭാഗത്തോ വയറിന് മുകളിലോ  ഉള്ള ശക്തമായ വേദന, ചർദ്ദിൽ എന്നിവയാണ്. ഈ ലക്ഷണങ്ങൾ സാധാരണ ഉണ്ടാവുന്നത് കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോഴോ രാത്രിയിലോ ആണ്. പിത്താശയ കല്ല് പിത്തരസത്തിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം പിത്താശയത്തിൽ പഴുപ്പു  ഉണ്ടാകുന്നു. ഇതിനെ അക്യൂട്ട് കോളിസിസ്റ്റിറ്റീസ് എന്ന് പറയുന്നു.

             അക്യൂട്ട് കോളി സിസ്റ്റിറ്റിസിന്റെ  ലക്ഷണങ്ങൾ പനി, വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന, ശാരീരിക ക്ഷീണം ഇവയാണ്. പിത്താശയ കല്ല് ഉണ്ടാകുന്നത് മൂലം പിത്താശയക്കല്ല് പിത്തനാളിയിലേക്ക് ഇറങ്ങിവന്നു നാളി  തടസ്സപ്പെടുത്തുന്നു. ഇതുമൂലം മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. മഞ്ഞപ്പിത്തത്തിന് പുറമേ ഇതുമൂലം അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്.             

               ഇതിനുള്ള ട്രീറ്റ്മെന്റ്സിനെപ്പറ്റിയാണ്ഇനിയും പറയുന്നത്. രണ്ടുതരം ട്രീറ്റ്മെന്റ് ആണ് ഉള്ളത്.                      ഒന്ന് മെഡിസിൻ ഉപയോഗിച്ചുകൊണ്ടുള്ള ട്രീറ്റ്മെന്റ് രണ്ടാമത്തേത് സർജിക്കൽ ട്രീറ്റ്മെന്റ്. സർജിക്കൽ ട്രീറ്റ്മെന്റ് ആണ് പിത്താശയ കല്ലിന് ഫലപ്രദമായ ചികിത്സ. മെഡിസിൻ ഉപയോഗിക്കുന്നത് പ്രായമായവരിലും, സർജറി ചെയ്യാൻ പറ്റാത്തവരിലും ആണ്. 

           ഇതിന്റെ സർജറി ലാപ്രോസ്കോപ്പിക് കോളിസിസ്റ്റ്ക്ടമി  അഥവാ കീ ഹോൾ സർജറി ഇവയാണ്. ഈ സർജറിയിൽ കൂടെ പിത്താശയ കല്ലിനോടൊപ്പം പിത്താശയം നീക്കം ചെയ്യുന്നതാണ്.മറ്റ് ദോഷവശങ്ങൾ ഒന്നുമില്ലാത്ത ഒരു സർജറിയാണ്. സാധാരണയായി മെഡിസിൻ ഉപയോഗിക്കുന്നവരിൽ മെഡിസിൻ ഉപയോഗിക്കുമ്പോൾ കല്ലിന്റെ വലിപ്പം കുറയുകയും മെഡിസിൻ നിർത്തുമ്പോൾ കല്ലിന്റെ വലിപ്പം കൂടുകയും ചെയ്യും.

       ഇതിനുപയോഗിക്കുന്ന മെഡിസിൻ ursodiol ആണ്. ഒരു ലക്ഷണങ്ങളും ഇല്ലാതെ പിത്താശയക്കല്ലു ഉണ്ടാവുന്ന രോഗികൾക്ക് ചികിത്സ ആവശ്യമില്ല. മറ്റെന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതായത് പിത്ത നാഡിയിൽ കല്ലു ഉണ്ടായിട്ട് ഉള്ള  മഞ്ഞപ്പിത്തം അഥവാ പിത്ത നാഡിയിൽ കല്ലു ഉണ്ടായിട്ട് പാൻക്രിയാസ് ഗ്രന്ഥിക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളവർ, ഇങ്ങനെയുള്ള വർക്കാണ് ട്രീറ്റ്മെന്റ് ആവശ്യമുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *