,

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന യൂറിക്കാസിഡ് എങ്ങനെ നിയന്ത്രിക്കാം?

                ഇന്ന് ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് എങ്ങനെ ഒഴിവാക്കാം എന്നുള്ളതിനെ പറ്റിയാണ്. യൂറിക്കാസിഡ് എന്നാൽ എന്താണ്?നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുമ്പോൾ അത് വെറും കാലിന്റെ ജോയിൻടിനു  ഉണ്ടാവുന്ന വേദന മാത്രമല്ല, ഇതുമൂലം കിഡ്നി സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകുന്നു, ഹാർട്ടിന് പ്രോബ്ലം ഉണ്ടാകുന്നു, കൂടാതെ ബ്ലഡ് വേസെൽസിനുള്ളിൽ ഡാമേജ് ഉണ്ടാകുന്നു. ഇതുമൂലം സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു.                                 

            നമ്മുടെ ഇടയിലുള്ള ഒട്ടുമിക്ക ആളുകളും ചിന്തിക്കുന്നത് യൂറിക് ആസിടിന്റെ  നോർമൽ റേഞ്ച് 3.4-7.2 ആണ്. അതുകൊണ്ട ഇതിന്റെ റേഞ്ച് 7 ആയാലും കുഴപ്പമില്ല എന്നാണ്, പക്ഷേ ഇത് ഒരു 6 ആകുമ്പോഴേ ശ്രദ്ധിച്ചില്ല എങ്കിൽ യൂറിക് ആസിഡ്  ഉയർന്ന റേഞ്ചിലേക്ക് പോകുവാൻ സാധ്യതയുണ്ട്.              

                                  ഇതു കൂടുതലായി കാണപ്പെടുന്നത് നമ്മുടെ നാട്ടിലുള്ള ആളുകളേക്കാൾപുറത്തുള്ള ആളുകളിൽ ആണ്. അതിനു കാരണം അവിടുത്തെ ഭക്ഷണരീതിയാണ്.  യൂറിക്കാസിഡ് കൂടുതലായി കാണുന്നത് ഹൈ കലോറിക് അടങ്ങിയ ആഹാരം കഴിക്കുന്നവരിൽ ആണ്. ഇവർക്ക് അത്യാവശ്യമായി വേണ്ടത് മസിൽ മൂവ്മെന്റ്സ്  ആണ്. കൂടാതെ നമ്മുടെ ബ്ലഡിൽ ഉള്ള ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും മസിൽ മൂവ്മെന്റ്സ് ആവശ്യമാണ്. 

         നമ്മൾ എത്ര മെഡിസിൻ കഴിച്ചാലും ഹൈ കലോറിക്  ഡയറ്റ് കുറയ്ക്കുന്നില്ല എങ്കിൽ യൂറിക് ആസിഡ് കുറയുകയില്ല. അതായത് അരി, ഗോതമ്പ്, മധുര പലഹാരങ്ങൾ കിഴങ്ങ് എന്നിവ കുറയ്ക്കണം. കാരണം ഇതിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിൽ ദോഷം ഉണ്ടാക്കുന്ന ഒന്നാണ്  ഗ്ളൂക്കോസ്. 

             യൂറിക്കാസിഡ് നമ്മൾ ചെക്ക് ചെയ്യുമ്പോൾ യൂറിക്കാസിഡ് മാത്രമല്ല ലിപ്പിഡ് പ്രൊഫൈൽ, RFT, LFT, SGOT, SGPT, HbA1c, ഇങ്ങനെയുള്ള ടെസ്റ്റുകൾ കൂടെ ചെയ്യേണ്ടതാണ്. കാരണം ബ്ലഡിൽ ഗ്ലൂക്കോസിൻറെ അളവ്  കൂടുന്നത് കാരണം കിഡ്നി ഡാമേജ്, ലിവർ ഡാമേജ് ഇവ ഉണ്ടാവുന്നു. 

       അതുകൊണ്ട് യൂറിക്കാസിഡ് വെറുമൊരു  ജോയിന്റിന് ഉണ്ടാകുന്ന വേദന മാത്രമായി കരുതരുത്. മറ്റു പല രോഗങ്ങൾക്കും ഇത് കാരണം ആകുന്നു. അതുകൊണ്ട് മെഡിസിൻ കഴിക്കുന്നതോടൊപ്പം ഭക്ഷണ ക്രമീകരണത്തിലുംശ്രദ്ധിച്ചാൽ പൂർണ്ണമായും ഇത് മാറ്റിയെടുക്കാവുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *