,

ഉറക്കക്കുറവ് പരിഹരിച്ച് എങ്ങനെ സുഖമായി ഉറങ്ങാം???

        ഇന്നു ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മളിൽ ഉണ്ടാകുന്ന ഉറക്കക്കുറവ് എങ്ങനെ പരിഹരിക്കാം എന്നതാണ്.  മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്.എന്തുകൊണ്ടാണ് നമ്മളിൽ ഈ ഉറക്കക്കുറവ് ഉണ്ടാകുന്നത് എന്നത് അറിഞ്ഞിരിക്കേണ്ട   ഒരു കാര്യമാണ്. 

       പല കാരണങ്ങൾ കൊണ്ടും നമ്മളിൽ ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ചില അസുഖമുള്ള രോഗികളിൽ അവർ രാവിലെ ഉണരുമ്പോൾ ഉറങ്ങിയില്ല എന്ന് തോന്നലുണ്ടാവും, എന്നാൽ അവരെ കാണുന്നവർ അവർ നന്നായി ഉറങ്ങി എന്ന് കരുതും ഇതിനെ സബ്ജകടിവ് ഇൻസോംനിയ എന്നു പറയുന്നു.     

                        സാധാരണയായി  ഉറക്കക്കുറവ് വിഷാദരോഗം ഉള്ളവർക്ക് കാണപ്പെടുന്നു, (അതായത്  മനസ്സിനുള്ളിൽ ഉണ്ടാകുന്ന ഭയം, നാളത്തെ കുറിച്ചുള്ള ആശങ്കകൾ ). ഉറക്കക്കുറവ് ഉണ്ടാകുന്നതിനുള്ള                                മറ്റു ചില കാരണങ്ങൾ ഉറങ്ങുന്നതിന് മുമ്പായി ലാപ്ടോപ്, ടിവി, മൊബൈൽ എന്നിവ ഉപയോഗിക്കുന്നതുകൊണ്ടും ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്.

                  ഇങ്ങനെ ഉപയോഗിച്ചാൽ ഇതിന്റെ ലൈറ്റിംഗ് മൂലം നമ്മുടെ ബ്രെയിനിൽ  ഉള്ള പീനിയൽ ഗ്ലാന്റിലെ മെലറ്റോണിൻ ഹോർമോൺ സെക്രീഷനെ ലൈറ്റിങ് അഫക്ട്  ചെയ്യുന്നതാണ്, അതുകൊണ്ട് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കണം.                           

              മറ്റൊരു കാരണം ഉറങ്ങുന്നതിന് മുമ്പായി ചായ, കാപ്പി, കൂൾ ഡ്രിങ്ക്സ് ഇവ കുടിക്കുന്നത് കൊണ്ടും നമുക്ക് ഉറക്കം കിട്ടാൻ താമസിക്കുന്നു. 

            ഉറക്കം വരാൻ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഇനി നമുക്ക് നോക്കാം.  

           രാത്രി കുറച്ച് ഭക്ഷണം  മാത്രം കഴിക്കുക, അതിനുശേഷം കുറച്ചുസമയം നടക്കുക,  ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നതും, ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും ഉറക്കം കിട്ടുവാൻ നല്ലതാണ്. 

            മറ്റൊന്ന് ഉറങ്ങാൻ കിടന്നിട്ട് ഇടയ്ക്കിടയ്ക്ക് സമയം നോക്കിയിട്ട് ഇതുവരെ ഉറങ്ങിയില്ലല്ലോ എന്നുള്ള ടെൻഷൻ ചിലരിൽ ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ളവരിലും ഉറക്കക്കുറവ് കാണാറുണ്ട്. ഇങ്ങനെയുള്ളവർ ഇടയ്ക്കിടയ്ക്ക് സമയം നോക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നതും ഉറക്കം കിട്ടാൻ നല്ലതാണ്, ചിലരിൽ ഉള്ള സംശയമാണ് ഉറക്ക ഗുളിക കഴിച്ചാൽ അതിന് അഡിക്റ്റ ആകുമോ എന്നുള്ളത്. 

                     ഉറക്കം കിട്ടാൻ ആയിട്ട് നമ്മൾ കഴിക്കുന്ന ഗുളികകളിൽ കൂടുതലായും ഉറക്ക ഗുളികകൾ ആയിരിക്കുകയില്ല. അതിൽ നമ്മളിൽ ഉണ്ടാകുന്ന ടെൻഷൻസിന് കുറയ്ക്കുവാൻ ഉള്ളതോ, ഉറക്കം കിട്ടാനുള്ള എന്തെങ്കിലും ഗുളികകളോ ആയിരിക്കും. മറ്റൊന്ന് എന്തുകൊണ്ടാണ് നമ്മളിൽ ഉറക്കക്കുറവ് ഉണ്ടാവുന്നത് എന്ന മനസ്സിലാക്കിയതിനു ശേഷമേ ട്രീറ്റ്മെന്റ് ചെയ്യാവൂ…

Leave a Reply

Your email address will not be published. Required fields are marked *