10 ലക്ഷം രൂപക്ക് പണിത 650 സ്‌കൊയർ ഫീറ്റിന്റെ 2 ബെഡ് റൂമുകഉള്ള മനോഹരമായ വീട്

       ഏതൊരു വ്യക്തിയുടെയും സ്വപ്നം മനോഹരമായ ഒരു വീട് എന്നതാണ്. അതും വളരെ കുറഞ്ഞ ചെലവിൽ പണിയണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി കൃത്യമായ  ഒരു പ്ലാനിംങും ബഡ്ജറ്റിങ്ങും ആവശ്യമാണ്.

          അനാവശ്യമായ  ചിലവുകൾ ഒഴിവാക്കുക. ആഡംബരങ്ങൾ ഒഴിവാക്കുക.ലോക്ക് ഡൌൺ കാരണം  സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചു  കൊണ്ടിരിക്കുന്ന ഒരു സമയമാണല്ലോ ഇത്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ആധുനിക  രീതിയിലുള്ള  മോഡേൺ  വർക്കുകൾ ചെയ്ത മനോഹരമായ  വീടുകൾ  നിർമിക്കാൻ സാധിക്കും.

       തടിയുടെ കട്ടിളകൾക്ക് പകരമായി സ്റ്റീൽ കട്ടിളയും  ജനാലകളും കതകുകളും ഉപയോഗിക്കുക. മുറികളുടെ വലിപ്പം കുറക്കുക. സിമന്റ്‌ ഇന്റർലോക് കട്ടകൾ  ഉപയോഗിക്കുക.

        650 സ്‌ക്വയർ ഫീറ്റിൽ പണിത  2 ബെഡ്‌റൂമുകൾ ഉള്ള മനോഹരമായ  ഒരു വീടാണ്  ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ  ആഗ്രഹിക്കുന്നത്. 10 ലക്ഷം  രൂപയാണ്  ഈ  വീടിനു  ആകെ ചിലവായിരിക്കുന്നത്. സിറ്റ് ഔട്ട്. ലിവിങ് ഏരിയ. ഡൈനിങ് ഏരിയ,2 ബെഡ്‌റൂം, ഒരു അറ്റാച്ഡ് ബാത്ത് റൂം, അടുക്കള  ഇവയാണ്  ഈ വീട്ടിൽ ഉള്ളത്.ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ദിനിങ് ഏരിയ നൽകിയിരിക്കുന്നത്.

     ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും ജിപ്സം ഉപയോഗിച്ചുള്ള ഫാൾസ് സിലിംഗ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ 306×105,ലിവിങ് ഡൈനിങ് ഏരിയ 306×546, ബെഡ് റൂം 300×288,270×318, കിച്ചൻ 300×264, ബാത്രൂം 120×216. ഈ വീടിനു  ആകെ  ചിലയിരിക്കുന്ന  തുക 10 ലക്ഷം  രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *