1431 ചതുരശ്ര അടിയിൽ നിർമിച്ച 3 ബെഡ് റൂമുകളുള്ള 26 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

    മനോഹരമായ ഒരു വീട് ആണല്ലോ നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം. ആ സ്വപ്നം യാഥാർഥ്യമാക്കാൻ അതിനുവേണ്ടി നാം ഒരുപാട് പ്രയത്നിക്കാറുണ്ട്. എന്നാൽ ഏതെല്ലാം രീതിയിൽ കൂടി ചിലവ് കുറഞ്ഞ രീതിയിൽ മനോഹരമായ ഒരു വീട് പണിയാം എന്ന് നമുക്ക് നോക്കാം.ഒരു വീട് പണിയുന്നതിനു മുൻപ് തന്നെ വളരെ വ്യക്തമായ ഒരു പ്ലാനിങ് തയ്യാറാക്കേണ്ടതുണ്ട്.

     ഭക്തിസാന്ദ്രമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. മറ്റു വീടുകളെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു വ്യത്യസ്തത നമുക്ക് ഈ വീട്ടിൽ കാണാൻ സാധിക്കും.

       1431 ചതുരശ്ര അടിയിലാണ് ഈ വീട്നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഇടപ്പോട് എന്ന സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്.ഈ വീടിന് ആകെ മൂന്ന് ബെഡ്റൂമുകൾ ആണ് ഉള്ളത്. അത്യാവശ്യം സ്ഥലസൗകര്യം ഉള്ള ഒരു സിറ്റൗട്ട് ആണ് കാണാൻ കഴിയുന്നത്.സിറ്റൗട്ടിൽ നാലു പില്ലറുകൾ കൊടുത്തിട്ടുണ്ട്. ഈ പില്ലറുകളും പുറം ഭിത്തിയും ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ച് ഭംഗിയാക്കിയിരിക്കുന്നു.

 എട്ടുമാസം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്. വളരെ മനോഹരമായ രീതിയിൽ ഒരു പ്രയർ റൂം കൊടുത്തിട്ടുണ്ട്. വീടിന്റെ മുൻഭാഗം ചരിഞ്ഞ കോൺക്രീറ്റ് റൂഫ് ആണ് കൊടുത്തിരിക്കുന്നത്.

     ഈ വീടിന്റെ പ്രധാനവാതിൽ തേക്ക് കൊണ്ട് നിർമ്മിച്ചതാണ്. മറ്റു ജനലുകളും കതകുകളും പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ നമുക്ക് നേരെ പൂജാറൂം കാണാൻ കഴിയും. പൂജാ റൂമിന് വാതിലുകൾ കൊടുത്തിട്ടില്ല.

      ലിവിങ് ഏരിയയിൽ നിന്നും കുറച്ചു മാറിയാണ് ഡൈനിങ് സ്പേസ് കൊടുത്തിരി ക്കുന്നത്. ഓപ്പൺ ആയിട്ടുള്ള അടുക്കളയാണ് കൊടുത്തിരിക്കുന്നത്. ഒരുപാട് സ്റ്റോറേജ് സ്പേസ്കൾ കൊടുത്തിട്ടുണ്ട്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയ അറേഞ്ച് ചെയ്തിട്ടുണ്ട്.

     ഡൈനിങ് ഏരിയയുടെ ഒരുവശത്തായി വാഷ്ബേസിൻ കൊടുത്തിട്ടുണ്ട്. 26 ലക്ഷം രൂപയാണ് ഈ വീടിന് ആകെ ചെലവ് ആയിരിക്കുന്നത്. ഇവിടുന്ന് പുറത്ത് കൂടിയാണ് സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്ക്

കെ. വി. മുരളീധരൻ

ബിൽഡിംഗ്‌ ഡിസൈനേർസ്,

ചേളാരി, തേഞ്ഞിപ്പാലം,

മലപ്പുറം

04942400202,9895018990

918943154034

 അത്യാവശ്യം വലിപ്പമുള്ള മൂന്നു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. മൂന്നു കിടപ്പുമുറികളിലും വാർഡ് റോബുകൾ കൊടുത്തിട്ടുണ്ട്. പൂജാമുറിക്ക് മുകളിൽ പർഗോള കൊടുത്തിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉള്ള ജിപ്സം ഉപയോഗിച്ച് സീലിങ് മനോഹരമാക്കിയിരിക്കുന്നു.

 ലിവിങ് ഹോളിന്റെ സൈഡിലായി ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *