ടൈൽസിനും പെയിന്റിനും പകരമായി വളരെ കുറഞ്ഞ ചെലവിൽ നമുക്ക് പില്ലറുകളിൽ ഉപയോഗിക്കാവുന്ന ഒരു സ്റ്റോൺ

മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം ആണല്ലോ. ആ സ്വപ്നം യാഥാർത്ഥ്യമാക്കു ന്നതിന് വേണ്ടി നാം ഓരോരുത്തരും ഒരുപാട് പ്രയത്നിക്കാറുണ്ട്. ഒരു വീട് എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരമാക്കാൻ നാം ശ്രമിക്കാറുണ്ട്.

        ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും കടംവാങ്ങിയും ഒക്കെയാണ് നാം വീടുപണിയുന്നത്. വീടിന്റെ പണിയുടെ എല്ലാ കാര്യങ്ങളെയും കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടായിരിക്കും. എന്നാൽ വീടുപണി ഒക്കെയും കഴിഞ്ഞതിനുശേഷം ആയിരിക്കും നമുക്ക് പറ്റിയ അബദ്ധങ്ങൾ ഒക്കെ മനസ്സിലാകുന്നത്.

      അതുകൊണ്ടുതന്നെ ഒരു വീടുപണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ  പരിചയസമ്പന്നരായ ആർക്കിടെക്റ്റിനെ കണ്ടെത്തുക. അവർ പറയുന്നത് അനുസരിച്ച് ചെയ്താൽ നമുക്ക് ഒരു പരിധിവരെ ചിലവ് കുറയ്ക്കാൻ സാധിക്കും.അതുപോലെതന്നെ വീട് പണിയുന്നതിന് മുമ്പ് മനോഹരമായ ഒരു പ്ലാനിങ്ങും കൃത്യമായ ബഡ്ജറ്റിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്.

       സാധാരണയായി നാം വീടിന്റെ പില്ലറുകൾ ടൈലുകൾ ഉപയോഗിച്ചാണ് വർക്ക് ചെയ്യാറുള്ളത്. എന്നാൽ ഇത് ഒരുപാട് പണം ചിലവാകുന്നതിന് ഇടയാകും. എന്നാൽ ടൈലിന് പകരം നമുക്ക് സ്റ്റോണുകൾ ഉപയോഗിക്കാൻ സാധിക്കും. ഗ്രാനൈറ്റ് സ്റ്റോണിന് ഡാർക്ക് കളറിലുള്ള എഡിഷനുകൾ ഇപ്പോൾ നമുക്ക് മാർക്കറ്റിൽ ലഭിക്കും.

        ഇത് വളരെ ഭംഗി കൂട്ടുകയും ചെയ്യും.ഇത് മിക്സ് ചെയ്യുമ്പോൾ കറക്റ്റ് ആയി മിക്സ് ചെയ്യാൻ ശ്രദ്ധിക്കുക. നമുക്ക് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് മിക്സ് ചെയ്യാൻ സാധിക്കും.മെഷീൻ ഉപയോഗിച്ച് സ്പ്രേ ചെയ്താണ് നാമിത് പില്ലറുകളിൽ പിടിപ്പിക്കുന്നത്. ഇത് പില്ലറുകളുടെ ഭംഗി കൂട്ടാൻ ഇടയാക്കും.

       ഇത് കാരണം നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും. വീടിന്റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യും. അതുമാത്രമല്ല വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഇത് ചെയ്യാൻ സാധിക്കും.

       നാമെല്ലാവരും ഗ്രാനൈറ്റ് ലോ ലെവൽ ഉള്ള എഡിഷൻ ആയിരിക്കും കണ്ടിട്ടുള്ളത്. ഈ സ്റ്റോൺ മിക്സ് ചെയ്ത് എടുക്കുമ്പോൾ കറക്റ്റ് ലെവലിൽ മിക്സ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *