700 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള ഒമ്പത് ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

     ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ  സ്വപ്നം മനോഹരമായ  ഒരു വീട് നിർമിക്കുക എന്നുള്ളതാണ്. നാം ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് വീടിനും വിദ്യാഭ്യാസത്തിനും വേണ്ടി ആണ്. വീട് നിർമ്മിക്കുമ്പോൾ പ്രധാനമായും നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

     ആദ്യമായി ആ വീടിന് ഒരു കൃത്യമായ പ്ലാൻ തയ്യാറാക്കുക പ്ലാൻ തയ്യാറാക്കുമ്പോൾ ഒരു ആർക്കിടെക്ടിനും നമ്മുടെ വീട്ടിലെ അംഗങ്ങളെയും അതിൽ പങ്കാളികളാക്കുക. വീടുപണി തുടങ്ങി കഴിഞ്ഞതിനു ശേഷം അതിൽ മാറ്റങ്ങൾ വരുത്താതിരിക്കുക. അത് ചെലവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും .

      പരിചയസമ്പന്നരായ ആർക്കിടെക്റ്റിനെ വേണം കണ്ടെത്താൻ. മിക്കവാറും എല്ലാ ആളുകളും ലോണെടുത്തും കടമെടുത്തു ഒക്കെയാണ് വീടുപണി തുടങ്ങാറുള്ളത്. നമുക്ക് ആവശ്യമുള്ള രീതിയിൽ വീട് പണിയുക. അനാവശ്യമായുള്ള ആഡംബരങ്ങൾ കുറയ്ക്കുക.

          ക്വാളിറ്റിയുള്ള മെറ്റീരിയൽസ് തിരഞ്ഞെടു ക്കുക. ഇന്റർലോക്ക് കടകൾ തിരഞ്ഞെടു ത്താൽ സിമന്റ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. അനാവശ്യമായുള്ള മുറികളുടെ എണ്ണം കുറയ്ക്കുക.

         കുറഞ്ഞ ചിലവിൽ നിർമ്മിച്ച 700 സ്ക്വയർ ഫീറ്റിന്റെ രണ്ട് ബെഡ്റൂം ഉള്ള ഒരു വീടാണ് എന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹി ക്കുന്നത്. ഒമ്പത് ലക്ഷം രൂപയ്ക്കാണ് ഈ വീടിന്റെ പണി പൂർത്തിയായി ഇരിക്കുന്നത്. ഒരു സിറ്റൗട്ട്,ലിവിങ് റൂം,ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം,ഒരു അറ്റാച്ച്ഡ് ബാത്റൂം,ഒരു കോമൺ ബാത്റൂം, ഒരു അടുക്കള,ഒരു സ്റ്റോറും ഒരു സ്റ്റെയർ റൂം എന്നിവയാണ് ഈ  വീടിനു ഉള്ളത്.

     ഈ വീടിന്റെ പാരപ്പറ്റ് ക്ലാഡിങ് സ്റ്റോണുകൾ  കൊണ്ട് മനോഹരമാക്കിയിരിക്കുന്നു  . മനോഹരമായ ഇന്റീരിയർസും ഈ വീടിനു നൽകിയിട്ടുണ്ട് . പരമാവധി പ്രൈവസി കൊടുത്താണ് ബെഡ്റൂമുകൾ പണിതിരിക്കുന്നത്. അടുക്കളയിലും ഒരുപാട് സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്.

       ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ്. ഡിസൈൻ പ്രോ എന്ന ഡിസൈനേഴ്സ് ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മോഡേൺ ആയിട്ടുള്ള രീതിയിലാണ് ഈ  വീട് സജ്ജമാക്കിയിരിക്കുന്നത്. ഓരോ പാളി ജനലുകൾ പല സ്ഥലത്തായി കൊടുത്തിരി ക്കുന്നതു കൊണ്ട് വായുസഞ്ചാരം  നന്നായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *