
ആറാം ക്ലാസ് വിദ്യാർത്ഥി സൗരവിന് പറയാനുള്ളത്.. മൊബൈലിൽ കളിച്ചില്ലേലും കളിക്കാൻ ഒരുപാടുണ്ട്
നീണ്ടകാലത്തെ അടച്ചു പൂട്ടലുകൾക്കുശേഷം പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ് ഇന്ന്. ഒരുപാട് കുഞ്ഞുമക്കൾ ഒത്തിരി പ്രതീക്ഷയോടെ വിദ്യാലയത്തിലെ പടി ചവിട്ടുന്ന ദിനം. കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ ആകെ പിടിച്ചുലച്ചതിനുശേഷം സ്കൂളിൽ പോകാൻ പോലും കഴിയാതെ വലയുകയായിരുന്നു നമ്മുടെ കുട്ടികൾ. കൂട്ടുകാരെ കാണാനോ അവരോടൊത്ത് ഒന്നിച്ചു കളിച്ചു രസിക്കാനോ കുറേക്കാലം നമ്മുടെ കുട്ടികൾക്ക് കഴിയിഞ്ഞില്ല. എന്നാൽ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഈ അധ്യായന വർഷത്തിൽ എല്ലാ കുട്ടികളും തിരികെ സ്കൂളിലേക്ക് എത്തുകയാണ്. […]