6500 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന അഞ്ചു ബെഡ്റൂമുകൾ ഉള്ള അതി മനോഹരമായ ഒരു റോയൽ വീട്

       മനോഹരമായ വീട് ഏതൊരു വ്യക്തിക്കും കൗതുകമുണർത്തുന്നതാണ്. അങ്ങനെയൊരു വീട് പണിയുവാൻ ആഗ്രഹിക്കാത്ത ആരുണ്ട്. വ്യത്യസ്തവും കൗതുകകരവും കാണാൻ ഭംഗിയുള്ള വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. കണ്ടാൽ ആരും ഒന്ന് നോക്കി പോകുന്ന മനോഹരമായ ഒരു വീട് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. പ്രകൃതിയോട് ഏറ്റവും ഇണങ്ങിയ രീതിയിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്.

           പ്രകാശം പരത്തി കൊണ്ടിരിക്കുന്ന അതിമനോഹരമായ ഒരു വീടാണിത്. മുറ്റം അഡിഷൻ കാർബൺ സ്റ്റോണുകൾ കൊണ്ട് അതിമനോഹരമായിരിക്കുന്നു. അതിമനോഹര ങ്ങളായ പൂക്കളുള്ള ചെടികൾ കൊണ്ട് മുറ്റം അലങ്കരിച്ചിരിക്കുന്നു.

        മുറ്റത്ത് അതിമനോഹരങ്ങളായ പുല്ലുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വീടിന്റെ മധ്യഭാഗത്തായി കാർപോർച്ച് കൊടുത്തിരിക്കുന്നു. നല്ല വിസ്താരത്തിൽ പണിതിരിക്കുന്ന അതി മനോഹരമായ ഒരു സിറ്റൗട്ട് ആണ് ഈ വീടിനു ഉള്ളത്.

       സിറ്റൗട്ടിൽ തന്നെ കൊടുത്തിരിക്കുന്ന വീതി കൂടിയ പില്ലറുകളിൽ മിറർ വർക്കുകൾ ചെയ്ത് അതിമനോഹരമായിരിക്കുന്നു. അതിനു താഴെയായി ചെരിപ്പുകൾ സൂക്ഷിക്കാവുന്ന ഒരു ചെറിയ കബോർഡ് തയ്യാറാക്കിയിട്ടുണ്ട്.

      ഫുൾ ഹൈറ്റ് വിൻഡോസ് ആണ് ഈ വീടിന് നൽകിയിട്ടുള്ളത്. നല്ലതുപോലെ വീതിയും നീളവും ഉള്ള ജനലുകൾ ആണ് ഉള്ളത്. അതിന്റെ മധ്യഭാഗം കണ്ണാടിയിൽ തീർത്തതാണ് ഈ കണ്ണാടി എക്സ്ട്രാ ക്ലിയർ  ഗ്ലാസ്‌ ആണ്.

            തേക്ക് കൊണ്ടുള്ള തടികളാണ് ഫർണി ച്ചറുകൾക്കും ജനലുകൾക്കും കതകുകൾക്കും ഉപയോഗിച്ചിട്ടുള്ളത്. വലിപ്പമുള്ള ഒരു ലിവിങ് ഏരിയ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ജിപ്സം ഉപയോഗിച്ചിട്ടുള്ള ഭംഗിയേറിയ സീലിങ് വർക്കുകൾ നൽകിയിട്ടുണ്ട്.അവയിൽ എൽഇഡി ബൾബുകൾ പിടിപ്പിച്ചിരിക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു.

        ഒരുപാട് ഗ്ലാസ് വർക്ക്കുകൾ വീടിന് നൽകിയിട്ടുണ്ട്. വീടിന് ഒരുപാട് സ്പേസുകൾ തോന്നത്തക്ക രീതിയിലാണ് ഈ ഗ്ലാസ് വർക്കുകൾ നൽകിയിട്ടുള്ളത്. മനോഹരമായ വൈറ്റ് ടൈലുകൾ നൽകിയിരിക്കുന്നത് ഈ വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

       ഈ ഹോളിന്റെ ഒരു വശത്തായി ഒരു മരവും കുറച്ച് ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരു വശത്തു നിന്നു നോക്കിയാൽ മറുവശം കാണുന്ന രീതിയിലുള്ള ഗ്ലാസുകൾ ഒരുപാട് ഈ വീട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

         വളരെ വിസ്താരമുള്ള രീതിയിലാണ് ബെഡ്റൂമുകൾ തയ്യാറാക്കിയിരിക്കുന്നത്. മുറിയുടെ ഒരു വശത്തായി വാർഡുബോർഡു കൾ നൽകിയിരിക്കുന്നു. മുറികളിൽ ഒരുപാട് സ്റ്റോറേജ് സ്പേസ്കൾ നൽകിയിട്ടുണ്ട്. മുറികളിൽ തന്നെ തടികൊണ്ടുള്ള കസേരകൾ നൽകിയിട്ടുണ്ട്.

      അതി മനോഹരമായ രീതിയിൽ ഡ്രസിങ് ഏരിയ തയ്യാറാക്കിയിട്ടുണ്ട്. ബാതിങ്ങിനായി സെപ്പറേറ്റ് ഗ്ലാസ് ഷവർ കൊടുത്തിട്ടുണ്ട്. ഒരു പാട് വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് മുറികൾക്ക് ജനലുകൾ സെറ്റ് ചെയ്തിരി ക്കുന്നത്.

       അതി ഭംഗിയായ രീതിയിലൊരു പ്രയർ റൂം ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. സ്ലൈഡിങ് ആയിട്ടുള്ള ഒരു ഡോർ ആണ് പ്ലെയർ റൂമിന് നൽകിയിരിക്കുന്നത്. ഗ്ലാസും തടിയും കൊണ്ടാണ് ഈ ഡോർ നിർമ്മിച്ചിരിക്കുന്നത്.

         അതിമനോഹരമായ വർക്കുകളാണ് ബെഡ്റൂമുകളിൽ ചെയ്തിട്ടുള്ളത്. ഒരുപാട് തേക്ക് കൊണ്ടുള്ള തടികൾ ഈ വീടിന് ഉപയോഗിച്ചിട്ടുണ്ട്. ഒരുപാട് സ്പേസ് ഉള്ള കബോർഡുകൾ കൊടുത്തിട്ടുണ്ട്.

           അതി മനോഹരമായ രീതിയിൽ ഒരു വ്യത്യസ്തത ഈ വീട് നമുക്ക് നൽകുന്നുണ്ട്. താഴത്തെ നിലയിൽ മൂന്നു ബെഡ് റൂമുകൾ ആണ് നൽകിയിരിക്കുന്നത്. ഈ മൂന്നു ബെഡ് റൂമുകളും ബാത്റൂം അറ്റാച്ഡ് ആണ്.

        ഡൈനിങ് ഏരിയ സെപ്പറേറ്റ് ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. ഡൈനിങ് ഏരിയ യുടെ ഒരുവശത്തായി വാഷിംഗ് ഏരിയ നൽകിയിട്ടുണ്ട്. വളരെ ഭംഗിയായിട്ടാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിരി ക്കുന്നത്. ഡൈനിങ് ഏരിയയുടെ ഒരു വശത്തായി ഗ്ലാസ് നൽകിയിട്ടുണ്ട്.

           അതി മനോഹരമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു കിച്ചൻ നമുക്ക് ഈ വീട്ടിൽ കാണാം. കൗണ്ടർ ടോപ്പിലും നാനോ വൈറ്റ് കളറിലുള്ള ഒരു ടൈൽ ആണ് ഉപയോഗിച്ചിട്ടു ള്ളത്. അടുക്കളയുടെ ഭിത്തിയിലും ലാക്കോട് ഗ്ലാസ് ആണ് കൊടുത്തിരിക്കുന്നത്.

      ഒരുപാട് എൽഇഡി ലൈറ്റ്സ് കൊടുത്തു അടുക്കള അതിമനോഹരമായിരിക്കുന്നു . ഒരുപാട് സ്റ്റോറേജ് സ്പേസ്കളും കിച്ചണിൽ നൽകിയിട്ടുണ്ട്. സ്റ്റേയർ കേസും അതി മനോഹരമായാണ് നൽകിയിരിക്കുന്നത്. സ്റ്റേയർ കേസിന്റെ മധ്യഭാഗത്തായി തേക്ക് വുഡും സൈഡിലായി ഗ്രാനൈറ്റും കൊടുത്തു അതിമനോഹരമായിരിക്കുന്നു.

         സ്റ്റേയർ കേസിന്റെ കൈവരികൾ ഗ്ലാസ് കൊടുത്തു മനോഹരമാക്കിയിട്ടുണ്ട്. സ്റ്റെയർ കേസിന്റെ മുകളിലത്തെ സൈഡിലായി തടി ഉപയോഗിച്ച് മനോഹരമായ വർക്കുകൾ ചെയ്തിരിക്കുന്നു . സ്റ്റെയർകേസ് കയറി ച്ചെല്ലുന്ന സ്ഥലത്ത് ഒരു ലിവിങ് സ്പേസ് ഒരുക്കിയിട്ടുണ്ട്.

         മുകളിലത്തെ നിലയിൽ രണ്ടു ബെഡ് റൂമുകൾ ആണ് നൽകിയിട്ടുള്ളത്. സിമ്പിൾ ആയിട്ടുള്ള വർക്കുകൾ ആണ് ബെഡ്റൂമു കളിൽ നല്കിയിരിക്കുന്നത്. വിശാലമായ രീതിയിൽ ടൈൽസ് വർക്കുകൾ ചെയ്ത് ടെറസ്സ് മനോഹരമാക്കിയിട്ടുണ്ട്. പുറത്തു കൂടി ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. നാലു കോടി രൂപയോളമാണ് ഇതിന് ചെലവായിരിക്കുന്നത്. 6500 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്കായി

ക്രാഫ്റ്റ് ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ് 

അജയ് പണിക്കർ, കൊല്ലം 

Leave a Reply

Your email address will not be published. Required fields are marked *