18 ലക്ഷം രൂപയ്ക്ക് പണിത 1210 ചതുരശ്ര അടിയിലുള്ള 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

             നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് സ്വന്തമായി മനോഹരമായ ഒരു വീട് പണിയുക എന്നുള്ളതാണ്. അതും ചിലവ് ചുരുക്കി വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ആഡംബരത്തോടെ ഉള്ള വീട് വെച്ചാൽ ഉള്ള സമാധാനം കൂടി നഷ്ടപ്പെടുകയേയുള്ളൂ.

            എന്നാൽ ആവശ്യത്തിന് അനുസരിച്ച് ചെലവ് ചുരുക്കി വീട് വെച്ചാൽ അവ നമുക്ക് സമാധാനം നൽകി തരും. ഇപ്പോഴത്തെ കാലത്ത് ഒരുപാട് മാർഗ്ഗങ്ങളിലൂടെ നമുക്ക് ചെലവ് ചുരുക്കാൻ സാധിക്കും.

         ചെലവ് ചുരുക്കണം എങ്കിൽ ആദ്യം ഒരു വസ്തു തിരഞ്ഞെടുക്കുമ്പോൾ നിരപ്പുള്ള വസ്തു നോക്കി തിരഞ്ഞെടുക്കുക. വസ്തു നിരപ്പുള്ളതല്ലെങ്കിൽ അത് നിരന്നത് ആക്കി എടുക്കാൻ ഒരുപാട് ചെലവ് വേണ്ടിവരും.

 അതുപോലെതന്നെ വീട് രണ്ട് നില ആക്കി പണിയുന്നതാണ് ഏറ്റവും നല്ലത്.അവിടെയും നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ കഴിയും.

       അതുപോലെ പുറത്തുള്ള തടികൾ മാത്രം നല്ല തടികളുടെ ഉപയോഗിച്ചിട്ട് അകത്തുള്ള തൊക്കെയും ഫൈബർ,വിലകുറഞ്ഞ തടികൾ ഇവ ഉപയോഗിച്ച്  നമുക്ക് ഇടാവുന്നതാണ്. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാം.

      ഒരു വീട് പണിയുന്നതിന് മുമ്പ് തന്നെ കൃത്യമായ പ്ലാനിങ്ങിനോടുകൂടെ തന്നെ തുടങ്ങുക. അതിനുശേഷം കൃത്യമായ ഒരു ബഡ്ജറ്റിംഗ് തയ്യാറാക്കുക. പരിചയസമ്പന്ന രായ ആർക്കിടെക്റ്റ്മാരുടെ സഹായത്തോടു കൂടി പ്ലാൻ തയ്യാറാക്കുമ്പോൾ ജനലുകളുടെ എണ്ണം ആവശ്യത്തിനുമാത്രം തിരഞ്ഞെടുക്കാം.

       പ്ലാനിങ് തയ്യാറാക്കുമ്പോൾ തന്നെ നാം നല്ല ശ്രദ്ധയോടുകൂടി തന്നെ അതിൽ പങ്കാളികളാ വുക. വീടുപണി തുടങ്ങിയതിനുശേഷം പ്ലാനിങ്ങിൽ മാറ്റങ്ങൾ വരുത്താതിരിക്കുക. അതുപോലെതന്നെ വാങ്ങുന്ന സാധനങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

         നമ്മുടെ വരുമാനത്തിന്റെ അളവ് അനുസരിച്ച് വേണം വീടിന്റെ പ്ലാനും തയ്യാറാക്കേണ്ടത്.അല്ലെങ്കിൽ പകുതിവെച്ച് അത് മുടക്കേണ്ടത് ആയി വരും. നമ്മുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് മാത്രം മുറികളുടെ എണ്ണം നിശ്ചയിക്കുക. അതുപോലെതന്നെ ഇലക്ട്രിക് പ്ലംബിങ് സാധനങ്ങളും ടൈലുകളും ഒക്കെ മികച്ച കമ്പനികളുടെ തന്നെ വാങ്ങുക.

       1210 ചതുരശ്ര അടിയുള്ള മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. 3 ബെഡ് റൂമുകൾ ആണ് ഈ വീടിന് ഉള്ളത്. 18 ലക്ഷം രൂപയാണ് ഈ വീടിന് ആകെ ചെലവായിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉള്ളത്.

           ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നിർമ്മിച്ചിരിക്കുന്നത്. 3 ബെഡ് റൂമുകളും ബാത്റൂം അറ്റാച്ഡ് ആണ്. ഒരു കാർപോർച്ചും ഈ വീടിന് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഒരുവശത്തായി വാഷ് ഏരിയ നൽകിയിട്ടുണ്ട്.അത്യാവശ്യം വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് ഈ വീടിന് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *