നാലു ലക്ഷം രൂപയ്ക്ക് 400 സ്ക്വയർ ഫീറ്റിൽ പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

 

       ചെറിയ ബഡ്ജറ്റിൽ മനോഹരമായ വീട് നിർമിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനോഹരമായ ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി  ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നമുക്ക് ആധുനികരീതിയിൽ വീട് പണിയാൻ സാധിക്കും

         ആധുനികമായ രീതിയിൽ തന്നെ ചിലവ് കുറച്ചു വീട് പണിതു തരുന്ന ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ആർക്കിടെക്റ്റ് മാരെ തിരഞ്ഞെടുക്കുക. കൃത്യമായ പ്ലാനിങ്ങും ബഡ്ജറ്റിങ്ങും തയ്യാറാക്കുക. വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര രൂപയാകും എന്ന് കണക്കാക്കുക.

          വീടിനോട് ചേർന്ന് കാർപോർച്ച് പണിയാതെ സെപ്പറേറ്റ് ആയി ജിഐ ഷീറ്റ് നിർമ്മിച്ചാൽ നമുക്ക് ചിലവ് കുറക്കാൻ സാധിക്കും. അതീവ ലളിതമായ രീതിയിൽ നമുക്ക് മുറികൾ പണിയാൻ കഴിയും. അതുപോലെതന്നെ തടിയുടെ സാധനങ്ങൾ പുനരുപയോഗിക്കാൻ സാധിക്കും.

        നല്ല ഉറച്ച സ്ഥലമാണെങ്കിൽ നന്നായി ചെലവ് കുറയ്ക്കാൻ സാധിക്കും. ഒറ്റനിലയായി പണിയുന്നതിനേക്കാൾ രണ്ടുനില ആയി പണിയുന്നതാണ് ഉത്തമം. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺക്രീറ്റ് കട്ടിള ഉപയോഗിക്കാം .

        വീടിന്റെ പ്ലാനിങ് തയ്യാറാക്കുമ്പോൾ നമ്മുടെ കയ്യിലുള്ള ബഡ്ജറ്റിൽ അനുസരിച്ച് ആണോ എന്ന് പരിശോധിക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ ക്വാളിറ്റി ഉള്ളവർ വാങ്ങുക. വിമാനത്തിലെ അളവ് നോക്കാതെ വലിയ വീടുകൾ നിർമ്മിക്കാൻ പോയാൽ പകുതി വച്ച് നിർത്തേണ്ടി വരും. സ്വന്തം സമ്പാദ്യത്തെ ആശ്രയിച്ച് മാത്രം വേണം  വീട് പണിയേണ്ടത്.

        നാലു ലക്ഷം രൂപയ്ക്ക് പണിത മനോഹരമായ ഒരു വീടാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. 400 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിൽക്കുന്നത്. ഈ വീടിനു സിറ്റ് ഔട്ട് നൽകിയിട്ടില്ല.

      നിങ്ങൾ സ്വന്തമായി  ജോലിക്കാരെ നിർത്തിയാണ് വീടുപണിയുന്നത് എങ്കിൽ നാല് ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ഈ വീടിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കും. ഈ വീടിനു രണ്ട് ബെഡ്റൂമും ഒരു ലിവിങ് റൂമും ഒരു കിച്ചനും ആണുള്ളത്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്.

        ലിവിങ് ഏരിയ2.50×3.42, അടുക്കള 2.40×1.80   ബെഡ്‌റൂം 2.60×2.50, ബാത്റൂം 1.60×1.39. വായു സഞ്ചാരം ലഭിക്കത്തക്ക രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. രണ്ട് ബെഡ്റൂമിൽ ഉള്ളവർക്ക് ഉപയോഗിക്കത്തക്ക രീതിയിലാണ് കോമൺ ബാത്റൂം നൽകിയിരിക്കുന്നത്.

        ഈ വീടിന്റെ ഫൗണ്ടഷന് 5 ലോഡ് പാറയാണ് ഉപയോഗിച്ചിട്ടുള്ളത്.1250 കട്ടകളാണ് വീടുപണിക്കായി ഉപയോഗിച്ചിരിക്കുന്നത്. 148 പാക്കറ്റ് സിമന്റ്‌ ആണ് ഉപയോഗിച്ചിരി ക്കുന്നത്.25 രൂപയുടെ ടൈലുകൾ നമുക്ക് മാർക്കറ്റിൽ ലഭ്യമാണ് .ഈ വീടിനു ആകെ ചിലവായിരിക്കുന്നത് 4 ലക്ഷം  രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *