ലോൺ എടുക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

 

        ചെലവ് കുറഞ്ഞതും എന്നാൽ കാണാൻ മനോഹരവുമായ ഒരു വീട് പണിയുക എന്നതാണ് ഏതൊരു വ്യക്തിയുടെയും സ്വപ്നം. കൃത്യമായ പ്ലാനിങ്ങിനൊടും കയ്യിലുള്ള തുകയുടെ അനുസരിച്ച് ബഡ്ജറ്റിംഗും തയ്യാറാക്കിയാൽ നമുക്ക് മനോഹരമായ വീട് പണിയാൻ സാധിക്കും.

       വീട്ടിൽ ഉള്ള അംഗങ്ങളുടെ എണ്ണം അനുസരിച്ച് മുറികളുടെ എണ്ണം നിശ്ചയിക്കുക. മുറികളുടെ വലിപ്പം പരമാവധി കുറയ്ക്കുക . വീടിന്റെ വലിപ്പം കൂടിയാൽ ആഡംബര നികുതി അടക്കേണ്ടി വരും. അതുപോലെ തന്നെ വലിപ്പവും മുറികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്  ഉപയോഗിക്കുന്ന കട്ട കളുടെ എണ്ണം കൂടും.

      തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കാം. ജനൽ ഫ്രെയിമുകൾ എല്ലാം ജിഐ പൈപ്പിൽ നൽകുക . പുറത്തുള്ള വാതിലുകൾ മാത്രം തടികൊണ്ട്  ശേഷം അകത്തുള്ള വാതിലുകൾ റെഡിമെയ്ഡ് ഉപയോഗിക്കാം.

       മുറികളിൽ ഉള്ള വാർഡ്രോബ്കളും ക്യാബിനറ്റ് കളും അലൂമിനിയത്തിൽ പണിതാൽ ഒരുപരിധിവരെ ചെലവു കുറയ്ക്കാം. അതുപോലെതന്നെ ചെലവ് കിട്ടുന്ന ഒന്നാണ് സ്റ്റെയർകെയ്സ്.  സ്റ്റെയർകെയ്സ് കൈവരികൾ ജിഐ പൈപ്പ് ഉപയോഗിച്ച് മനോഹരം ആക്കാവുന്നതാണ്.

       ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ഭിത്തി കെട്ടിയാൽ പുട്ടി ഫിനിഷ് ചെയ്യേണ്ടി വരില്ല. പഴയ തടികൾ പുനരുപയോഗം ചെയ്തു നമുക്ക് ഫർണിച്ചറുകൾ ഉപയോഗിക്കാം. വായുസഞ്ചാരം നന്നായി ലഭിക്കത്തക്ക രീതിയിൽ ജനലുകൾ ക്രമീകരിക്കാം. വളരെ കുറഞ്ഞ ചെലവിൽ ക്വാളിറ്റിയുള്ള ടൈലുകൾ നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

         സാധാരണയായി ലോണെടുത്തും കടംവാങ്ങിയും ആണ് ഒരു വീടിന്റെ പണി പൂർത്തിയാക്കാറുള്ളത്. എന്നാൽ ആ ലോൺ അടച്ച് തീർക്കുന്നതിന് ഒരുപാട് നാൾ കഷ്ടപ്പെടേണ്ടിവരും. കൃത്യമായി അടച്ചു തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ  ഒരു ബാധ്യതയായി മാറും.

       ഒരു ലോൺ എടുക്കുമ്പോൾ കൃത്യമായി അത് പെട്ടെന്ന് തന്നെ അടച്ചു തീർക്കാൻ കഴിയുമെങ്കിൽ മാത്രം എടുക്കുക. അല്ലെങ്കിൽ പലിശയായും അല്ലാതെയും കുറേയധികം പണം നഷ്ടപ്പെടും. അല്ലെങ്കിൽ വളരെ കുറഞ്ഞ പലിശയ്ക്ക് കിട്ടുന്ന ലോൺ ഉപയോഗിച്ച് ഹോം ലോൺ അടച്ചു തീർക്കുക.

        ഒരു മാസം ഇഎംഐ അടയ്ക്കാൻ കഴിയാതെ വന്നാൽ ഒരുപാട് പലിശ അതിനോട് കൂടെ കൂടാൻ സാധ്യതയുണ്ട്. നാം ഒരു വീട് പണിയാൻ ആഗ്രഹിക്കുമ്പോൾ വളരെ കുറഞ്ഞ തുക മാത്രമേ കയ്യിൽ കാണുകയുള്ളൂ. ബാക്കി തുകയ്ക്ക് വേണ്ടി ഹോം ലോണുകൾ എടുക്കുകയാണ് പതിവ്.

         വീടുപണി തുടങ്ങുന്നതിനു മുൻപ് തന്നെ നമുക്ക് ആകെ എത്ര രൂപയാകും എന്ന് ഒരു കണക്കുകൂട്ടൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കണമെങ്കിൽ  സാലറി സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത് ആവശ്യമാണ്.

        നാം സ്വന്തമായിട്ട് ജോലി ചെയ്യുന്നവരാണെ ങ്കിൽ ഒരു ഐടിആർ ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐടി ആർ വെച്ച് നമുക്ക് ലോൺ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റു രേഖകൾ ഒന്നും തന്നെ ഇല്ലാതെ നമുക്ക് ലോൺ ലഭിക്കും.

        സ്ഥലം വാങ്ങുമ്പോൾ ആ വ്യക്തിയുമായി ഒരു രജിസ്ട്രേഡ് എഗ്രിമെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.അത് ബാങ്കിൽ സബ്മിറ്റ് ചെയ്യണം. നാം അപേക്ഷിച്ചിരിക്കുന്ന തുകയുടെ പകുതി നമുക്ക് നൽകും. വീടുപണിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ തുക ബാങ്ക് നൽകിക്കൊണ്ടിരുന്നു.

          ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ലോണുകൾ തന്നെ പല തരത്തിലുള്ളവയാണ്. റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റ് അനുസരിച്ച് ഹൗസിംഗ് ലോണുകളുടെ ഇന്ട്രെസ്റ്റിംഗ് റേറ്റിൽ മാറ്റം വരും. ബാങ്കിൽ ലോണുകളുടെ RLLR മെതേഡ് ആണ് ഏറ്റവും നല്ലത്. അതനുസരിച്ച് റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റ് മാറുന്നതിനനുസരിച്ച് പലിശയ്ക്ക് വ്യത്യാസം വരും.

          അതനുസരിച്ച് നാം നടക്കുന്ന പലിശ ഇനത്തിൽ ഒരുപാട് വ്യത്യാസം വരും. നമ്മുടെ സിബിൽ സ്കോർ പരിശോധിച്ചതിനു ശേഷം മാത്രമേ നമുക്ക് ഇങ്ങനെയൊരു മെതേടിലേക്ക് മാറാൻ സാധിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *