1

ഒരു വീടു വയ്ക്കുമ്പോൾ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ 

 

         ഒരു മനുഷ്യ സമൂഹത്തിലെ പുരോഗതിയുടെ കാലഘട്ടങ്ങൾ ക്കനുസരിച്ച് അവർ പണിയുന്ന വീടുകളുടെ രൂപങ്ങൾ മാറാറുണ്ട്. പണ്ടുകാലങ്ങളിൽ വളരെ ചെറിയ വീടുകളാണ് നിർമ്മിച്ചിരുന്നത്. കാലഘട്ടങ്ങൾ മാറിയതനുസരിച്ച് രൂപത്തിലും ആവശ്യങ്ങളിലും ഒരുപാട് മാറ്റങ്ങൾ വീടുകൾക്ക് വന്നിട്ടുണ്ട്. ഏതൊക്കെ മാറ്റങ്ങൾ വന്നാലും പാർപ്പിടം എന്നത് ഒരു പൊതു ആവശ്യകത ആണല്ലോ. ആദ്യകാലങ്ങളിൽ ഒക്കെ വീടുകൾ കുടിൽ ആയിരുന്നല്ലോ. ഗ്രാമങ്ങളിൽ ഒക്കെ ആയിരുന്നു കുടിലുകൾ കൂടുതൽ കാണാൻ സാധിച്ചിരുന്നത്. അതുപോലെതന്നെ നമ്മുടെ തീരപ്രദേശങ്ങളിലും കുടിലുകൾ ധാരാളമായി കാണാമായിരുന്നു. അതിനുശേഷം ഓടിട്ട വീടുകൾ സാധാരണമായി ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് ചുമർ പണിതതിനു ശേഷം അവയുടെ മുകളിൽ ഓടുമേഞ്ഞു നിർമ്മിക്കുന്നത് ആയിരുന്നു ഓടിട്ട വീടുകൾ. അതിന് ശേഷമാണ് ഇപ്പോൾ നാം കാണുന്ന വാർപ്പ് കെട്ടിടങ്ങൾ ഉണ്ടായത്. എന്നാൽ ഈ കെട്ടിടങ്ങൾക്ക് വളരെയധികം തുക ചെലവാകുന്നു. കാരണം ആവശ്യങ്ങളെ കാൾ ഉപരി ആഡംബരങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് കൊണ്ട് തന്നെ വീട് നിർമ്മിക്കുന്നതിനുള്ള ചിലവുകൾ ഒരുപാട് ഉയരുന്നതായി കാണാം.ഭവന നിർമ്മാണ ചെലവുകൾ വളരെയധികം ഉയരുന്ന ഈ ഒരു കാലഘട്ടത്തിലും ഒരു സാധാരണക്കാരൻ ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാൻ സാധിക്കുന്നു .

  ഞാൻ വീടുവയ്ക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. നാം ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കും. മിക്കവാറും എല്ലാവരും ലോണെടുത്തും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയ ഒക്കെയാണ് ഒരു വീടിന്റെ പണി പൂർത്തീകരിക്കുന്നത്. അതുകൊണ്ടുതന്നെ ആ പണം ഒട്ടും അനാവശ്യമായി ചെലവായി പോകാതിരിക്കാൻ നാം ശ്രദ്ധിക്കണം. നാം ചിലവാക്കുന്ന ഓരോ പൈസയ്ക്കും മൂല്യമുള്ളതാണ്. കാരണം അവയ്ക്ക് ഇരട്ടിയായി നാം മാസംതോറും പലിശ കൊടുത്തു കൊണ്ടേയിരിക്കണം. വളരെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നമുക്ക് വീട് നിർമിക്കാം. തടിയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക അതുപോലെതന്നെ തടികൊണ്ടുള്ള ജനലുകൾക്ക് പകരമായി അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്യുക. വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ടൈലുകൾ ഉപയോഗിക്കുക ഫോൾസ് സീലിങ് പാനലിങ് ഒഴിവാക്കുക. ഇവയൊക്കെ തന്നെ ഒരുപരിധിവരെ ചിലവ് കുറയ്ക്കുന്നവയാണ്.

  ആദ്യമായി വീടിന്റെ കൃത്യമായ ഒരു പ്ലാനിങ് തയ്യാറാക്കുക. അതിനോടൊപ്പം തന്നെ നമ്മുടെ കുടുംബാംഗങ്ങളെയും കൂടെ ഉൾക്കൊണ്ട് വേണം വീടിന്റെ പ്ലാൻ തയ്യാറാക്കേണ്ടത്. അതുപോലെതന്നെ നമ്മുടെ നമ്മുടെ അറിവും പരിചയ സമ്പന്നരായ ഒരു ആർക്കിടെക്ടിന്റെ സഹായത്തോടും കൂടിയാണ് നാം പ്ലാൻ തയ്യാറാക്കേണ്ടത് . നമ്മുടെ വീട്ടിൽ ഉള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് മുറിയുടെ എണ്ണം നിശ്ചയിക്കുക. നമുക്കിപ്പോൾ ആ മുറികൾ പണിയാൻ സാവകാശം ഇല്ലെങ്കിൽ ഭാവിയിൽ അത് പണിയാനുള്ള ഒരു പ്ലാനിംഗ് വേണം തയ്യാറാക്കേണ്ടത്.പ്ലാനിങ് തയ്യാറാക്കിയ അതിനുശേഷം ഒരു കൃത്യമായ ബഡ്ജറ്റിംഗ് തയ്യാറാക്കുക. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ബഡ്ജറ്റിംഗ് തയ്യാറാക്കേണ്ടത്. എപ്പോഴും നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം വീട് വയ്ക്കുക. മറ്റുള്ളവരുടെ വീടുകൾ നോക്കി നാം വീട് വെച്ചാൽ അതൊരിക്കലും നമുക്ക് ലാഭം ഉണ്ടാകുകയില്ല. മറ്റുള്ളവരുടെ വീട് നോക്കി വെക്കുമ്പോൾ അവരുടെ അതിലും വലിയ വീട് വയ്ക്കണം എന്നായിരിക്കും നമ്മുടെ ആഗ്രഹം. അതുകൊണ്ടുതന്നെ അവർ നമ്മുടെ ചില വർദ്ധിപ്പിക്കുക യുള്ളൂ. ഉദാഹരണമായി നമ്മുടെ അയൽപക്കത്തു താമസിക്കുന്ന വ്യക്തിയുടെ വീട്ടിൽ 4 മുറികൾ കണ്ടുകൊണ്ട് നമ്മുടെ വീട്ടിൽ അഞ്ചു മുറികൾ പണിതാൽ ഒരു മകനുള്ള നമുക്ക് അത് നഷ്ടം അല്ലേ വരുകയുള്ളൂ. കാരണം നമുക്ക് ഒന്ന് അല്ലെങ്കിൽ രണ്ട് മുറികളുടെ ആവശ്യം മാത്രമേയുള്ളൂ. ബാക്കി രണ്ടു മുറികളും അനാവശ്യമാണ്. അവ നമുക്ക് ചിലവ് വർധിപ്പിച്ചത് അല്ലാതെ ഒരു പ്രയോജനവും നൽകുന്നില്ല. അതുകൊണ്ടു തന്നെ എപ്പോഴും നമ്മുടെ വീട്ടിലെ ആവശ്യങ്ങൾ ക്കനുസരിച്ച്, നമ്മുടെ കയ്യിലുള്ള ബഡ്ജറ്റിംഗ് അനുസരിച്ച് മാത്രം വീട് നിർമ്മിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *