1

രണ്ടേകാൽ സെന്റിൽ നിർമ്മിച്ച അതിമനോഹര മായ ഒരു വീട് 

 

                    നമ്മുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് വീട്. ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് നിർമിക്കുക എന്നുള്ളത്. വീട് നിർമ്മിക്കുന്നതിന് മുൻപ് തന്നെ നാം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആ അറിവ് നമുക്ക് ഉണ്ടായാൽ വളരെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് വീടിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കും. ഒരു വലിയ വീട് പണിത് വലിയ ബാധ്യതകൾ ഉണ്ടാക്കുന്നതിലും നല്ലത് കുറഞ്ഞ ചിലവിൽ ഒരു കൊച്ചു വീട് പണിത് അതിൽ സമാധാനത്തോടെ ഇരിക്കുന്നതാണ്. ആദ്യമായി ഒരു കൃത്യമായ പ്ലാനിങ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ് പ്ലാനിങ് തയ്യാറാക്കുന്നതിനു മുൻപ് തന്നെ പരിചയസമ്പന്നനായ ഒരു ആർക്കിടെക്റ്റ് അല്ലെങ്കിൽ ഒരു സിവിൽ എൻജിനീയറുടെ സഹായം തേടുക. പ്ലാൻ തയ്യാറാക്കുമ്പോൾ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയിരിക്കണം. അതല്ലെങ്കിൽ വീടുപണി തുടങ്ങിയതിനുശേഷം പ്ലാനിൽ മാറ്റം വരുത്തിയാൽ അവ ചെലവ് കുറയ്ക്കുന്നതിനു പകരം ചിലവ് കൂട്ടുന്നതിന് ഇടയാകും. നമ്മുടെ വീട്ടിൽ ആവശ്യമുള്ള മുറികൾ ആകെ എത്ര എണ്ണം, ഏതൊക്കെ ഡിസൈനാണ് ഉപയോഗിക്കേണ്ടത്,മുറികളിൽ ഏതൊക്കെ സൗകര്യങ്ങൾ വേണം, മുറികളുടെ വലിപ്പം എത്ര വേണം, ഏതൊക്കെ ഇന്റീരിയർ ഉൾപ്പെടുത്തണം ഇവയെ പറ്റി ഒരു കണക്കു കൂട്ടൽ ഉണ്ടായിരിക്കണം. പ്ലാനിങ് നോടൊപ്പം തന്നെ പ്രാധാന്യമേറിയതാണ് ബഡ്ജറ്റിംഗ്. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരു ബഡ്ജറ്റിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം ആ പണം ഏതൊക്കെ വഴികളിലൂടെ കണ്ടെത്താനാകും എന്നും ഒരു പ്ലാൻ ഉണ്ടായിരിക്കണം. വീട് പണിയുന്നതിനു മുൻപ് തന്നെ അതിനെപ്പറ്റി ചിന്തിച്ച് അതിനുള്ള തുക സ്വായത്തമാക്കിയാൽ വീട് പണിയുന്ന സമയത്ത് പിന്നീട് ലോൺ എടുക്കേണ്ട ആവശ്യം വരുന്നില്ല . ഹൗസിംഗ് ലോൺ എടുക്കാൻ ആണ് താല്പര്യം എങ്കിൽ അവയുടെ പലിശ നിരക്കിനെ പറ്റി വ്യക്തമായ അറിവോടെ വേണം ലോൺ എടുക്കേണ്ടത്.

      ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് പരിചയസമ്പന്നരായ വേണം തിരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ ആർക്കിടെക്ടിനും വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ മുൻപ് അവർ ചെയ്ത വീടുകൾ അല്ലെങ്കിൽ ഡിസൈനിങ് വിലയിരുത്തി നമ്മുടെ സങ്കൽപങ്ങൾക്ക് ചേരുന്ന രീതിയിൽ ആണ് എന്ന് കണ്ടെത്തുക. വീട്ടിലുള്ളവരുടെ ഇഷ്ടങ്ങൾ അവരുടെ ലൈഫ് സ്റ്റൈൽ ഇവയൊക്കെയും ആർക്കിടെക്ടിനെ ബോധിപ്പിക്കുന്നത് വീട് പണിയുമ്പോൾ അങ്ങനെയുള്ള ഡിസൈനുകൾ വീട്ടിനുള്ളിലും പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കും. വീട് പണിയുന്നതിന് കോൺട്രാക്ടർ നെ തിരഞ്ഞെടുക്കുമ്പോഴും പരിചയ സമ്പന്നരെ കണ്ടെത്തുവാൻ ശ്രമിക്കുക. കൃത്യമായ ഒരു ഉടമ്പടി കോൺട്രാക്ടറുമായി ഉണ്ടാക്കിയിട്ട് വേണം വീടുപണി തുടങ്ങേണ്ടത്. വീടുപണിക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം,വീടു പണി പൂർത്തീകരിക്കാൻ എടുക്കുന്ന കാലാവധി,പണമിടപാട് വ്യവസ്ഥകൾ ഇവയൊക്കെ കരാറിൽ ഉൾപ്പെടുത്തിയിരിക്കണം. വീടുപണിക്കായി ഇന്റർലോക്ക് കടകൾ ഉപയോഗിച്ചാൽ സിമന്റ് മണലിനെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാം. തടികൾ പുനരുപയോഗം ചെയ്യുന്നതും നല്ലതാണ്. തടികൊണ്ടുള്ള ജനലുകൾക്കും കതക്കൾക്കും പകരമായി ഉപയോഗിക്കാവുന്ന നിരവധി മാർഗങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വീടിന്റെ ചതുരശ്രയടി  കുറയ്ക്കാൻ ശ്രമിക്കുക. വീട്ടിൽ ഉള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് മാത്രം മുറികളുടെ എണ്ണം നിശ്ചയിക്കുക. രണ്ട് നിലയായി വീട് പണിയുന്നത് ആയിരിക്കും ചെലവ് കുറയ്ക്കുന്നതിന് ഉത്തമം. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞസ്ഥലത്തു നമുക്ക് മനോഹരമായ വീടുകൾ പണിയാൻ സാധിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വീട്.

          വെറും രണ്ട് സെന്റ് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പഴയവീട് ചോർന്നൊലിച്ചപ്പോൾ ആണ്  ഇങ്ങനെയൊരു വീട് നിർമിച്ചത്. അതി മനോഹരമായ രീതിയിലാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. പത്തടി ഹൈറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു മെയിൻ വാതിൽ ആണ് ഇവിടെ നൽകിയിരിക്കുന്നത്. മെയിൻ വാതിലിന് സ്റ്റീൽ കൊണ്ടുള്ള വർക്കുകൾ ചെയ്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ ആണ് നൽകിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഷെയർ കേസ് നൽകിയിരിക്കുന്നു സ്റ്റീൽ കൊണ്ടുള്ള കൈ വരികളാണ് സ്റ്റെയർകെയ്സ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ഇടനാഴി നൽകിയിരിക്കുന്നത് ഈ വീടിന്റെ മനോഹാരിത കൂട്ടുന്നു. വീടിനോട് ചേർന്ന് തന്നെ ഹൈറ്റിൽ ഒരുമതിൽ പണിതതിനു ശേഷം വീടിനോട് ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. താഴെ അത്യാവശ്യം വലിപ്പമുള്ള രണ്ട് ബെഡ്റൂമുകൾ ആണ് നൽകിയിരിക്കുന്നത്.ഒരു കോമൺ ബാത്റൂം നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് നൽകിയിരിക്കുന്നത്. അടുക്കളയിൽ ഒരുപാട് സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ നൽകിയിരിക്കുന്നു . വീടിനു പുറത്തായി ഒരു പാത്രം നൽകിയിട്ടുണ്ട്. ഭിത്തികളിൽ ഓട് ഉപയോഗിച്ചുകൊണ്ടുള്ള എയർ ഹോളുകൾ നൽകി മനോഹരമാക്കി യിട്ടുണ്ട്. മുകളിലത്തെ നിലയിൽ ഒരു മനോഹരമായ ബാൽക്കണി നൽകിയിട്ടുണ്ട്.

           മുകളിലത്തെ നിലയിൽ അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്റൂം നൽകിയിരിക്കുന്നു. ആ ബെഡ്റൂം ഒരു അറ്റാച്ചഡ് ബെഡ്റൂമാണ്. അതിനോട് ചേർന്ന് ഒരു ഓപ്പൺ ഐഡിയ സെറ്റ് ചെയ്തിട്ടുണ്ട്. വളരെ ചെറിയ അളവിലുള്ള വസ്തുവാണെങ്കിലും മനോഹരമായ രീതിയിൽ വീട് പണിയാൻ സാധിക്കും. എട്ടുമാസം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *