1

ചെറിയ  വീടും അതോടൊപ്പം ലോണും ഇതാ |2 ബെഡ്‌റൂം |900 സ്ക്വയർ ഫീറ്റ് 

 

            വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട് നിർമിക്കുക എന്നതാണ് ഏതൊരു വ്യക്തിയുടെയും സ്വപ്നം. ഈ കാലത്ത് വളരെ ചെറിയ സ്ഥലത്ത് ചെറിയ സൗകര്യങ്ങളുള്ള വീടുകൾ പണിയുന്നത് സാധാരണമായി മാറി കൊണ്ടിരിക്കുന്നു. നല്ല ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് ചെറിയ ഒരു വീട് നിർമ്മിക്കുന്നത് ആവും ഏറ്റവും ഉത്തമം. ഗുണനിലവാരമില്ലാത്ത മെറ്റീരിയൽസ് ഉപയോഗിച്ച് വലിയ വീടുകൾ നിർമിച്ചാൽ അത് നമുക്ക് വളരെയധികം നഷ്ടം ഭാവിയിൽ ഉണ്ടാകും. വളരെ കുറഞ്ഞ ചതുരശ്രയടിയിൽ മനോഹരമായ വീട് പണിതാൽ നമുക്ക് ഭാവിയിൽ മുകളിലേക്ക് പണിയാനും കഴിയും. കൃത്യമായ ഒരു പ്ലാനിങ് നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വീടുപണി തുടങ്ങുന്നതിനു മുൻപേ തയ്യാറാക്കിയാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. മറ്റുള്ളവരുടെ വീട് നോക്കി പണിയുന്നതിനേക്കാൾ നമ്മുടെ ഇഷ്ടങ്ങളും നമ്മുടെ സൗകര്യങ്ങളും അനുസരിച്ച് പണിയുക. തടികൊണ്ടുള്ള ഉൽപ്പന്നങ്ങൾ പരമാവധി കുറയ്ക്കുന്നതാവും നല്ലത്. തടികൊണ്ടുള്ള മെറ്റീരിയൽസ് പുനരുപയോഗിക്കുന്നതും വളരെ നല്ലതാണ്. അതല്ലെങ്കിൽ തടിക്ക് പകരമായി വിലകുറച്ച് ലഭിക്കുന്ന ഒരുപാട് ഗുണമേന്മയുള്ള മെറ്റീരിയൽസ് മാർക്കറ്റിൽ ലഭ്യമാണ്. അവ ഉപയോഗിച്ചാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ തടികൊണ്ടുള്ള ഉപ്പ് സാധനങ്ങൾ ഉപയോഗിച്ച് വന്നതുകൊണ്ട് തന്നെ നമുക്ക് ആ ചിന്താഗതി മാറ്റുന്നതിന് പ്രയാസമുണ്ടാകും. എന്നാൽ തടി പോലെ തന്നെ പ്രധാനം ഉള്ളവയാണ് മറ്റുള്ളവയും. അവയും ദീർഘകാലം ഈട് നിൽക്കുന്നവയാണ്. ലളിതമായ ഡിസൈൻ ഉപയോഗിച്ച് ഒരു വീട് നിർമ്മിക്കുന്നതാണ് ഏറ്റവും ഉത്തമം.

            ഒരു വീട് എന്നത് എപ്പോഴും നമുക്ക് സ്വസ്ഥമായും സുഖമായി ഇരിക്കാനുള്ള ഒരിടം ആവണം. എന്നാൽ ഈ നാളുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും വീടു പണി കഴിഞ്ഞാൽ പിന്നെ അതിന്റെ ലോൺ എങ്ങനെ അടച്ചു തീർക്കും എന്നുള്ളതിനെ പറ്റി ആകും ചിന്ത മുഴുവനും. അവ നമ്മുടെ ഉള്ള സ്വസ്ഥത കൂടി നഷ്ടപ്പെടുത്താൻ ഇടയാകും. അതുകൊണ്ട് തന്നെ വളരെ വലിയ തുകകൾ ഒന്നും ലോൺ എടുക്കാതെ വളരെ ചെറിയ തുകയിൽ മനോഹരമായ ഒരു വീട് നിർമ്മിക്കാൻ ശ്രമിക്കുക. നമ്മുടെ കയ്യിൽ എത്ര തുക യുണ്ടോ അതിനനുസരിച്ച് അതിൽ ഒതുങ്ങുന്ന ഒരു വീട് വയ്ക്കുക. പരിചയസമ്പന്നരായ ആർക്കിടെക്റ്റ് കണ്ടെത്തുന്നതും  വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാം നിർമ്മിക്കുന്ന വീടിന്റെ ചതുരശ്രഅടി വർദ്ധിക്കുന്നതിനനുസരിച്ച് ആണ് നമ്മുടെ ചെലവ് കൂടുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന്റെ വിസ്തൃതി കുറച്ച് പരമാവധി ഉപയോഗിക്കാവുന്ന രീതിയിൽ ഇന്റീരിയർ ഡിസൈനിങ് ചെയ്ത നമുക്ക് മനോഹരമായ വീട് നിർമ്മിക്കാൻ കഴിയും. എപ്പോഴും നമുക്ക് ലഭ്യമായ സാധനസാമഗ്രികൾ തന്നെ വാങ്ങുക. ഫോൾസ് സീലിങ് പോലുള്ള അലങ്കാരങ്ങൾ നമുക്ക് ഒഴിവാക്കാവുന്നതാണ്. അനാവശ്യമായ ഭിത്തികൾ ഒഴിവാക്കാം പകരം ഒരു ഓപ്പൺ ആയിട്ടുള്ള ഒരു വീട് നിർമ്മിച്ചാൽ അതിന്റെ ഭംഗി വർധിക്കും. ഭിത്തികൾക്ക് പകരമായി നമുക്ക് ഫൈബർ സിമന്റ് ബോർഡുകൾ വളരെ വേഗത്തിൽ നിർമ്മി ക്കാൻ കഴിയും. ഇവ നമുക്ക് അഴിച്ചെടുത്തു  മാറ്റാനും സാധിക്കും. അതുമാത്രമല്ല സ്വന്തമായി ഒരു വീടു പണി തുടങ്ങുന്നതിനു മുൻപ് തന്നെ അവരുടെ വിവിധ വശങ്ങളെക്കുറിച്ച് ഒരറിവു ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും ചതുരാകൃതിയിൽ വീടുപണിയുന്ന താണ് നല്ലത് നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സഹായിക്കും. ഭിത്തികൾ പണിയുമ്പോൾ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിക്കുക. പെട്ടെന്ന് തന്നെ പണി പൂർത്തീകരിക്കാനും ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. സിമന്റ്ന്റെയും മണലിന്റെയും അളവ് കുറച്ചുമതി . വീടിനുള്ളിൽ നല്ല തണുത്ത അന്തരീക്ഷം ലഭിക്കുകയും ചെയ്യും.

           നല്ല വെന്റിലേറ്റർ ലഭിക്കത്തക്ക രീതിയിൽ ജനലുകൾ സ്ഥാപിക്കുക. വീടുപണിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്ത് ചെലവ് പരമാവധി കുറയ്ക്കുക. കൃത്യമായ പ്ലാനിങ് നെക്കുറിച്ച് ആർക്കിടെക്റ്റ് മായി സംസാരിക്കാം. നമ്മുടെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.  അതുകൊണ്ടുതന്നെ വീടു പണി കഴിഞ്ഞ ആളുകളോടും എഞ്ചിനീയർമാരോടും ആർക്കിടെക്റ്റ് മാരോടും ഒക്കെ സംസാരിച്ചാൽ നമുക്ക് വീടുപണിയെ പറ്റി കൃത്യമായ അറിവ് ലഭിക്കും. ഇവൻ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സഹായിക്കും. നാം ആദ്യം നിശ്ചയിക്കുന്ന പ്ലാനിൽ നിർമാണ സമയത്ത് മാറ്റം വരുത്താതിരിക്കുക. അതുപോലെ തന്നെ ബാത്റൂമിൻ ആയി ടൈൽസ് മറ്റും വാങ്ങുമ്പോൾ വളരെ വിലയുള്ള വാങ്ങാതിരിക്കുക. ഗുണമേന്മയുള്ള എന്നാൽ വളരെ വില കുറഞ്ഞ മെറ്റീരിയൽസ് മാർക്കറ്റിൽ നമുക്ക് ലഭിക്കും. നമ്മുടെ വീടിനടുത്ത് തന്നെ ലഭ്യമാകുന്ന സാധനങ്ങൾ കൂടുതൽ ഉപയോഗിച്ചാൽ ട്രാൻസ്പോർട്ടിങ് ചാർജ് ഒരുപാട് കുറയ്ക്കാം. വാതിലുകൾക്കും ജനലുകൾക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കി കോൺക്രീറ്റ് ആക്കുക. സിമന്റ് വാങ്ങുമ്പോൾ ഒന്നിച്ചു വാങ്ങുക. വയറിനുള്ള സാധനങ്ങൾ വാങ്ങുമ്പോൾ എപ്പോഴും ഗുണമേന്മയുള്ളവ  തന്നെ നോക്കി വാങ്ങാൻ ശ്രമിക്കുക. ലളിതവും ചെലവ് കുറഞ്ഞതുമായ സ്റ്റെയർ കെയ്സുകൾ നമുക്ക് സ്റ്റീലും മരവും ഉപയോഗിച്ച് പണിയാൻ കഴിയും. സ്റ്റേയർ  കേസിന്റെ കൈവരികളിൽ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും.ഓടു മേയാൻ മരത്തിന്റെ കഴുക്കോലുകൾക്ക് പകരമായി ജിഐ പൈപ്പുകൾ ഉപയോഗിച്ചാൽ ചെലവ് പകുതിയായി കുറയ്ക്കാം. അടുക്കള പണിയുമ്പോൾ നീളം കൂടിയ വീതി കുറഞ്ഞ അടുക്കള പണിയുക. നടുമുറ്റം പോലെ ഉള്ള സ്ഥലം നഷ്ടപ്പെടുത്തുന്നവ അനാവശ്യമാ യവയാണ്.

              വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 4 സെന്റിൽ 900 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 2 ബെഡ് റൂമുകൾ ആണ് ഈ വീടിനു നൽകിയിട്ടുള്ളത്. ജിഐ സ്ക്വയർ ട്യൂബിലാണ് ഈ വീടിന്റെ ഗേറ്റ് നിർമ്മിച്ചിട്ടുള്ളത്. ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മിറ്റം അതി മനോഹരം ആക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരുപാട് സ്ഥലം നൽകിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചു വീട് അതിമനോഹരം ആക്കിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു.  സിറ്റൗട്ടിനു സമീപത്തായി 3 പാളികൾ ഉള്ള ഒരു ജനൽ ഉണ്ട്. തേക്കും മഹാഗണിയും ഉപയോഗിച്ച് നിർമ്മിച്ചതാണ് കതകുകൾ. മുൻവശത്തെ കതകിൽ ആ സ്റ്റീൽ കൊണ്ടുള്ള പണികളും നൽകിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ ആണ് ഈ വീടിന് നൽകിയിട്ടുള്ളത്. സീലിംഗ് വർക്കുകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. നന്നായി വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീലിന്റെ പൈപ്പുകളാണ് നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്ന് കുറച്ചു മാറിയാണ് ഡൈനിങ് ഏരിയ യുടെസ്ഥാനം നൽകിയിരി ക്കുന്നത്. ഡൈനിങ് ഏരിയയുടെ സമീപത്തായി ഒരു വാഷ് ബേസിൻ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് നൽകിയിരിക്കുന്നത്. ഒരുപാട് സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്. കബോർഡ് വർക്ക് കൾ ചെയ്യാനുള്ള സ്പേസ് നൽകിയിട്ടുണ്ട്. അടുക്കളയിലും നന്നായി വായുസഞ്ചാരം ലഭിക്കത്തക്ക രീതിയിൽ ജനലുകൾക്ക് സ്ഥാനം നൽകിയിരിക്കുന്നു. 2 ബെഡ് റൂമുകളാണ് ഈ വീടിനു നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്റൂം ആണുള്ളത്. ഭിത്തികളിൽ നല്ല ടെക്സ്റ്റർ വർക്കുകൾ ചെയ്തിട്ടുണ്ട്.  2 ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവയാണ്. ഒരു വാർഡ് റോബ് നൽകിയിട്ടുണ്ട്. ഈ വീടിന് അവർ ചോദിക്കുന്ന വില 33 ലക്ഷം രൂപയാണ്. ഈ വസ്തുവിന് ലോൺ തരാൻ അനുവദിക്കുന്ന ബാങ്കുകൾ ഉണ്ട്. മിക്കവാറും എല്ലാ ആളുകൾ ലോണെടുത്ത് ആകും വീട് പണിയുന്നത് എന്നാൽ ഇങ്ങനെ ഒരു വീട് വാങ്ങുന്നത് എന്തുകൊണ്ടും നമുക്ക് ലാഭകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *